Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷോപ്പിങ് കോംപ്ലക്‌സിന് മുന്നിൽനിന്ന് മൊബൈൽ ചിത്രങ്ങൾ പകർത്തിയാകും അകത്തായെന്നുവരാം; ഒരു അറബി ടൂറിസ്റ്റിനെ ബ്രിട്ടൺ അറസ്റ്റ് ചെയ്തത് ഭീകരവിരുദ്ധ നിയമം ചുമത്തി

ഷോപ്പിങ് കോംപ്ലക്‌സിന് മുന്നിൽനിന്ന് മൊബൈൽ ചിത്രങ്ങൾ പകർത്തിയാകും അകത്തായെന്നുവരാം; ഒരു അറബി ടൂറിസ്റ്റിനെ ബ്രിട്ടൺ അറസ്റ്റ് ചെയ്തത് ഭീകരവിരുദ്ധ നിയമം ചുമത്തി

തീവ്രവാദ ഭീഷണി ശക്തമായതോടെ എന്തിനെയും സംശയത്തോടെ മാത്രം കാണുന്നവരാണ് പാശ്ചാത്യർ. നാസർ അൽ അൻസാരി എന്ന അറബ് ടൂറിസ്റ്റിന് വിനയായതും ഈ സംശയദൃഷ്ടി തന്നെ. ഒരു സൂപ്പർമാർക്കറ്റിന് മുന്നിൽനിന്ന് മൊബൈൽ ഫോണിൽ തന്റെ ചിത്രങ്ങളെടുക്കുകയായിരുന്ന നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത് തീവ്രവാദ വിരുദ്ധ നിമയം ചുമത്തി. മൂന്നുമണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ നാസറിനെ പിന്നീട് വിട്ടയച്ചെങ്കിലും മൊബൈൽ ഫോൺ പിടിച്ചുവച്ചു.

ബ്രൈറ്റണിലെ ചർച്ചിൽ സ്‌ക്വയർ ഷോപ്പിങ് സെന്ററിലാണ് സംഭവം. കുവൈത്തിലെ ഷിയാ പള്ളിയിൽ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് സ്‌നാപ്ചാറ്റിലൂടെ അനുശോചന സന്ദേശം തയ്യാറാക്കുകയായിരുന്നു നാസർ. ഇതുകണ്ട സെക്യൂരിറ്റി ജീവനക്കാരൻ വീഡിയോ ഡിലീറ്റ് ചെയ്യാൻ നാസറിനോട് ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചപ്പോൾ അവർ പൊലീസിനെ വിളിക്കുകയായിരുന്നു.

ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള അനുശോചന സന്ദേശമാണ് താൻ ചിത്രീകരിച്ചതെന്ന നാസറിന്റെ വാദം പൊലീസും അംഗീകരിച്ചില്ല. അറബിയിലുള്ള സന്ദേശം പൊലീസിനും മനസ്സിലായില്ല. നാസറിൽനിന്ന് ഫോൺ വാങ്ങിയശേഷം അദ്ദേഹത്തെ പൊലീസ് വാനിൽ പിടിച്ചുവെക്കുകയായിരുന്നു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് അറിയിച്ച പൊലീസ്, മൂന്നുമണിക്കൂറോളം നാസറിനെ പിടിച്ചുവച്ചു.

അന്വേഷണവുമായി സഹകരിക്കാമെന്ന് നാസർ സമ്മതിച്ചതോടെ പൊലീസിന് വിശ്വാസമായി. മൂന്നു മണിക്കൂറിനുശേഷം നാസറിനെ പോകാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് തന്റെ ഫോൺ വാങ്ങാനായി പൊലീസ് സ്‌റ്റേഷനിൽ ചെന്നെങ്കിലും ലഭിച്ചില്ല. കൂടുതൽ പരിശോധനകൾക്കുശേഷം ഫോൺ വിട്ടുനൽകാമെന്നാണ് പൊലീസ് അറിയിച്ചത്. 2013 മുതൽ ലണ്ടനിൽ താമസിക്കുന്നയാളാണ് നാസർ. ഇത്തരമൊരു അനുഭവം ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP