Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

11ാം നിലയിൽ അകപ്പെട്ടു പോയ കുടുംബം രക്ഷപ്പെട്ടത് സർവ ബാത്ത്റൂമുകളുടെയും പൈപ്പുകൾ തുറന്ന് വച്ച് വെള്ളം ഒഴുക്കി; ബുദ്ധിയുണർന്നപ്പോൾ രക്ഷപ്പെട്ട കുടുംബത്തിന്റെ കഥ

11ാം നിലയിൽ അകപ്പെട്ടു പോയ കുടുംബം രക്ഷപ്പെട്ടത് സർവ ബാത്ത്റൂമുകളുടെയും പൈപ്പുകൾ തുറന്ന് വച്ച് വെള്ളം ഒഴുക്കി; ബുദ്ധിയുണർന്നപ്പോൾ രക്ഷപ്പെട്ട കുടുംബത്തിന്റെ കഥ

മയോചിതമായി ബുദ്ധിപൂർവം പ്രവർത്തിച്ചാൽ ഏത് ആപത്തിൽ നിന്നും രക്ഷപ്പെടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഗ്രെൻഫെൽ ടവർ അഗ്‌നിബാധയിൽ നിന്നും രക്ഷപ്പെട്ട നടാഷ എൽകോക്കും കുടുംബവും. ടവറിൽ തീ കത്തിപ്പടർന്നപ്പോൾ 11ാം നിലയിൽ അകപ്പെട്ട് പോയ ഇവരുടെ കുടുംബം രക്ഷപ്പെട്ടത് സർവ ബാത്ത് റൂമുകളുടെയും പൈപ്പുകൾ തുറന്ന് വച്ച് വെള്ളം ഒഴുക്കിയിട്ടായിരുന്നുവെന്ന് റിപ്പോർട്ട്.ഇത്തരത്തിൽ ബുദ്ധിയുണർന്നപ്പോൾ രക്ഷപ്പെട്ട കുടുംബത്തിന്റെ കഥ കൂടിയാണിത്. തന്റെ ആറ് വയസുകാരിയായ മകൾ, ബോയ്ഫ്രണ്ട് എന്നിവർക്കപ്പമായിരുന്നു നടാഷ 11ാംനിലയിൽ പെട്ട് പോയിരുന്നത്.

ആളിപ്പടരുന്ന അഗ്‌നി തന്റെ ഫ്ലാറ്റിനെ ഏത് നിമിഷവും വിഴുങ്ങുമെന്നും മരണം തൊട്ടടുത്തെത്തിയെന്നും തിരിച്ചറിഞ്ഞ നിമിഷത്തിൽ അതിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള മാർഗമാലോചിച്ചപ്പോൾ ബുദ്ധിയിൽ തെളിഞ്ഞതായിരുന്നു പൈപ്പ് തുറന്ന് വിടൽ എന്ന ആശയം. ജോൺ ലെവിസിൽ ജോലി ചെയ്ത് വരുകയാണ് നടാഷ. ബാത്ത് റൂമുകളുടെ പൈപ്പുകളെല്ലാം തുറന്ന് വിട്ടതിലൂടെ ഫ്ലാറ്റിൽ വെള്ളം കയറ്റുകയും തീയ്ക്ക് അവിടേക്ക് കത്തിപ്പടരാൻ സാധിക്കാതെ പോവുകയുമായിരുന്നു. തീ പടരുന്ന സാഹചര്യത്തിൽ ഫ്ലാറ്റിനുള്ളിൽ തന്നെ ഇരിക്കാൻ രക്ഷാപ്രവർത്തകരുടെ നിർദ്ദേശം ലഭിച്ച സാഹചര്യത്തിലായിരുന്നു നടാഷ പൈപ്പുകൾ തുറന്ന് വിട്ടത്.

90 മിനുറ്റുകൾ ഫ്ലാറ്റിനുള്ളിലിരുന്ന ശേഷം പുറത്തിറങ്ങാനുള്ള നിർദ്ദേശം നടാഷയ്ക്കും കുടുംബത്തിനും ലഭിച്ചിരുന്നു. തുടർന്ന് വാതിൽ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും വാതിൽ ചുട്ട് പഴുത്ത നിലയിലായിരുന്നുവെന്ന് യുവതി ഓർക്കുന്നു. വാതിലുകൾ കനത്ത താപത്താൽ വളഞ്ഞിരുന്നുവെന്നും ജനാലകൾ പൊട്ടിപ്പിളരുന്ന അവസ്ഥയിലെത്തിയിരുന്നു വെന്നും ഇത് ഭയാനകമായ അവസ്ഥയായിരുന്നുവെന്നും നടാഷ വെളിപ്പെടുത്തുന്നു. കനത്ത ചൂടിൽ നിന്നും തന്റെ മകളെ രക്ഷിക്കാനായി വെള്ളം തുറന്ന് വിട്ട് തണുപ്പിച്ച റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

തങ്ങളെ രക്ഷപ്പെടുത്താനായി നൂറ് പ്രാവശ്യമെങ്കിലും രക്ഷാപ്രവർത്തകർക്ക് ഫോൺ ചെയ്തിരുന്നുവെന്ന് നടാഷ പറയുന്നു. എന്നാൽ ഭാഗ്യവശാൽ ഫയർ ക്രൂവിന് മൂവരും താമസിക്കുന്ന ഫ്ലാറ്റിലേക്ക് എത്താൻ സാധിക്കുകയും അവരെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. പുക ശ്വസിച്ചത് മൂലമുള്ള പ്രശ്നങ്ങൾക്ക് ഇവർ ചികിത്സയിലാണ്. തീപിടിത്തത്തിൽ 17 പേർ മരിച്ചുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ മരണം നൂറിലധികം കവിയുമെന്ന ആശങ്ക ശക്തമാകുന്നുണ്ട്. അപകടത്തിന് ശേഷം നിരവധി പേരെ കാണാതായത് ഉത്കണ്ഠ വർധിപ്പിക്കുന്നുമുണ്ട്. അപകടസ്ഥത്ത് ലണ്ടൻ മേയർ സാദിഖ് ഖാൻ അടക്കമുള്ള പ്രമുഖർ എത്തിയിരുന്നു. മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ടുള്ള വിജിലും നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP