Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓസ്‌ട്രേലിയൻ ആർട്ട് ഗാലറിയിൽ സന്ദർശകർക്ക് നഗ്നരായി നിൽക്കാം; നഗ്നത പ്രദർശനത്തിന് വൻ ഡിമാന്റായതായി സംഘാടകർ

ഓസ്‌ട്രേലിയൻ ആർട്ട് ഗാലറിയിൽ സന്ദർശകർക്ക് നഗ്നരായി നിൽക്കാം; നഗ്നത പ്രദർശനത്തിന് വൻ ഡിമാന്റായതായി സംഘാടകർ

ലാകാരനും ആസ്വാദകനുമിടയിൽ ഒരു മറയുടെയും ആവശ്യമില്ലെന്ന് വിശ്വസിച്ചിരുന്ന കലാകാരനാണ് ജയിംസ് ട്യൂറൽ. അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ ആസ്വദിക്കുമ്പോഴും അങ്ങനെത്തന്നെ വേണം. ഓസ്‌ട്രേലിയയിലെ കാൻബറയിലുള്ള നാഷണൽ ആർട് ഗാലറിയിൽ ട്യൂറലിന്റെ കലാസൃഷ്ടികൾ ആസ്വാദകർക്ക് ഒരുമറയുമില്ലാതെ ആസ്വദിക്കാനുള്ള അരങ്ങൊരുങ്ങുന്നു.

ഏപ്രിൽ ഒന്നുമുതൽ മൂന്നുവരെയാണ് ആസ്വാദകർക്ക് ആർട്ട് ഗാലറിയിൽ നഗ്നരായി പ്രദർശനം കാണാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. ഇതിനകം പ്രദർശനത്തിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നുവെന്ന് ഗാലറിയുടെ സംഘാടകർ പറയുന്നു. മുമ്പ് ജപ്പാനിലും ട്യൂറലിന്റെ പ്രദർശനം ഈ രീതിയിൽ പ്രദർശിപ്പിച്ചിരുന്നു. ട്യൂറലിന്റെ സൃഷ്ടികളെ മനസ്സിലാക്കാൻ കാൻബറയിൽ വിഖ്യാത ഓസ്‌ട്രേലിയൻ ആർട്ടിസ്റ്റ് സ്റ്റിയുവർട്ട് റിങ്‌ഹോൾട്ട് ആസ്വാദകരെ സഹായിക്കും. അദ്ദേഹവും ഉടുതുണിയില്ലാതെയാകും ആസ്വാദകർക്കൊപ്പം നീങ്ങുക.

പ്രായപൂർത്തിയായവർക്കുമാത്രമാണ് പ്രവേശനം. പ്രദർശനം കണ്ടശേഷം നഗ്നരായി നിന്ന് ഒരു വിരുന്നിൽ പങ്കെടുക്കുവാനും അവസരമുണ്ട്. മൂന്ന് ദിവസങ്ങളിലും ഓരോ ഷോ വീതമാണ് ഉള്ളത്. ഏപ്രിൽ ഒന്നിന് വൈകിട്ട് അഞ്ചരയ്ക്കും പിറ്റേന്ന് രാവിലെ ഏഴിനും. ഏപ്രിൽ മൂന്നിന് വൈകിട്ട് ഏഴരയ്ക്കും പ്രദർശനമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP