Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവാസ് ഷെരീഫിന്റെയും മകളുടേയും ജാമ്യാപേക്ഷ തള്ളി

മറുനാടൻ ഡെസ്‌ക്‌

ഇസ്‌ലാമാബാദ്: അവൻ ഫീൽഡ് ഫ്‌ളാറ്റ് അഴിമതി കേസിൽ പ്രതികളായ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകൾ മർയം നവാസ്, മരുമകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മുഹമ്മദ് സഫ്ദാർ എന്നിവർ നൽകിയ ജാമ്യഹരജി ഇസ്‌ലാമാബാദ് ഹൈക്കോടതി തള്ളി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ എത്തിയ ഷെരീഫും മകളും അനധികൃത സ്വത്തു സമ്പാദന കേസിൽ അറസ്റ്റിലായിരുന്നു.

ജസ്റ്റിസ് മിയാൻഗുൽ ഹസ്സൻ ഔറംഗസേബ്, മുഹ്‌സിൻ അക്തർ ക്യാനി എന്നിവരടങ്ങുന്ന രണ്ടംഗ ഡിവിഷൻ ബഞ്ചാണ് ഹരജി തള്ളിയത്. ഷെരീഫും കുടുംബവും സമർപ്പിച്ച ഹരജിയിൽ പ്രതികരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ പ്രതികരണം അറിയിക്കുന്നതു വരെ ഷെരീഫിനും കുടുംബത്തിനും എതിരായി നിലനിൽക്കുന്ന മറ്റു രണ്ടു കേസുകളിൽ അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി (ഒന്ന്) നടപടി ക്രമങ്ങളിലേക്കു കടക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് നവാസ് ഷെരീഫിന്റെ നിയമോപദേഷ്ടാവ് ഖവാജ ഹാരിസ് സമർപ്പിച്ച ഹർജിയും തള്ളിയിട്ടുണ്ട്. ഇനി ഈ മാസം അവസാനം ഹൈക്കോടതി വാദം കേൾക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP