Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആളില്ലാ ചെറുവിമാനങ്ങൾ നേപ്പാൾ നിരോധിച്ചു; നടപടി സുപ്രധാന വിവരങ്ങൾ ചോരുന്നതിനാൽ

കാഠ്മണ്ഡു: ഭൂകമ്പബാധിത പ്രദേശങ്ങളിൽ ആളില്ലാ ചെറു വിമാനങ്ങൾ (ഡ്രോൺ) നേപ്പാൾ നിരോധിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ചോരുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്നാണു നടപടി. ഏപ്രിൽ 25ന് ഉണ്ടായ ഭൂകമ്പത്തിനു ശേഷം നിരവധി രാജ്യാന്തര ഏജൻസികളും സർക്കാർ ഇതര സംഘടനകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ഇവരിൽ പലരും രക്ഷാപ്രവർത്തനത്തിനായി ഡ്രോൺ ഉപയോഗിക്കുകയും ചെയ്തു. ഇതിൽ ചിലർ നേപ്പാളിലെ പൈതൃക പട്ടണങ്ങളുടെയും മറ്റുമുള്ള സുപ്രധാന പ്രദേശങ്ങളുടെ ചിത്രം ഡ്രോൺ ഉപയോഗിച്ച് പകർത്തിയിരുന്നു. ഇത്തരത്തിൽ പ്രവർത്തിച്ച ഒരു ഡ്രോൺ നേപ്പാൾ സുരക്ഷാ സേന പിടികൂടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു ഡ്രോൺ നിരോധിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP