Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി ഡോക്ടർക്കായുള്ള തെരച്ചിൽ സജീവം; ഭൂകമ്പത്തിൽപ്പെട്ട ബാക്കിയുള്ള മലയാളികൾ സുരക്ഷിതർ; ഇന്ത്യാക്കാരെ തിരിച്ചെത്തിക്കൽ എയർ ഇന്ത്യ തുടരുന്നു

മലയാളി ഡോക്ടർക്കായുള്ള തെരച്ചിൽ സജീവം; ഭൂകമ്പത്തിൽപ്പെട്ട ബാക്കിയുള്ള മലയാളികൾ സുരക്ഷിതർ; ഇന്ത്യാക്കാരെ തിരിച്ചെത്തിക്കൽ എയർ ഇന്ത്യ തുടരുന്നു

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വൻ ഭൂകമ്പത്തിൽ കാണാതായ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കുവേണ്ടി തിരച്ചിൽ തുടരുന്നു. ഡോ എ എസ് ആർഷാദിനെയാണ് കാണാതായത്. ശനിയാഴ്ച നടന്ന ഭൂകമ്പത്തിൽ ദീപക് തോമസ്, എ എസ് അർഷാദ് എന്നീ രണ്ട് ഡോക്ടർമാരെ കാണാതായിരുന്നു. ഇതിൽ ഡോ ദീപക് തോമസിനെ ഞായറാഴ്ച രാവിലെ കണ്ടെത്തി. കാണാതായ ഡോ അർഷാദിനുവേണ്ടി തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റ അബിൻ സൂര്യ എന്ന ഡോക്ടർ ചികിത്സയിലാണ്.

ഭൂകമ്പത്തിനെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശികൾ സുരക്ഷിതരാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കോഴിക്കോട് അമ്പലപ്പടി സ്വദേശികളാണ് വിനോദ സഞ്ചാരത്തിനായി ഈ മാസം പതിനെട്ടിന് നേപ്പാളിലേക്ക് പോയത്. അമ്പലപ്പടിയിലെ വോയ്‌സ് എന്ന ക്ലബിന്റെ ആഭിമുഖ്യത്തിലാണ് സംഘം വിനോദയാത്ര പോയത്. പതിനഞ്ച് കുടുംബങ്ങളാണ് സംഘത്തിലുള്ളത്. ഇതിൽ ഇരുപത് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. ഇവർ ഡൽഹിയിൽ എത്തിക്കഴിഞ്ഞു.

ഭൂകമ്പത്തെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാൽ ഇവരുടെ മടക്കയാത്ര മുടങ്ങിയിരിക്കുകയാണ്. മുഗൽ എന്ന സ്ഥലത്താണ് സംഘം ഇപ്പോഴുള്ളത്. ഇവർ നാട്ടിലുള്ളവരുമായി ടെലിഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്ന് നാട്ടിൽ വിവരം കിട്ടി.ബദൽ മാർഗ്ഗങ്ങളിലൂടെ ഉടൻ സംഘം നാട്ടിലേക്ക് തിരിക്കും. നാൽപ്പത്തഞ്ച് പേരുടെ സംഘം ഇക്കഴിഞ്ഞ പതിനെട്ടിനാണ് കോഴിക്കോടു നിന്നും നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയത്. വോയ്‌സ് അമ്പലപ്പടി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് വിനോദ യാത്രയാണിത്. എന്നാൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം.

അതിനിടെ, നേപ്പാളിൽനിന്ന് വ്യോമസേനാ വിമാനങ്ങളിൽ 500 ലേറെപ്പേരെ ശനിയാഴ്ച രാത്രി വൈകിയും ഞായറാഴ്ച പുലർച്ചെയുമായി ഇന്ത്യയിലെത്തിച്ചു. 55 യാത്രക്കാരുമായി സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനമാണ് ശനിയാഴ്ച രാത്രി 10.45 ഓടെ ആദ്യം ഇന്ത്യയിലെത്തിയത്. 101 യാത്രക്കാരുമായി രണ്ടാമത്തെ വിമാനം അർധരാത്രിയോടെയും 152 പേരുമായി മൂന്നാമത്തെ വിമാനം ഞായറാഴ്ച പുലർച്ചെയും ന്യൂഡൽഹിയിലെത്തി. ഞായറാഴ്ച പുലർച്ചെ 4.45 ഓടെ 247 പേരുമായി മറ്റൊരു വിമാനവും ഇന്ത്യയിലേക്ക് യാത്രതിരിച്ചു.

പത്ത് വ്യോമസേനാ വിമാനങ്ങൾ ഇന്ന് കാഠ്മണ്ഡുവിലേക്ക് പോകുന്നുണ്ട്. ശുദ്ധജലവും മരുന്നുകളും അടക്കമുള്ള അവശ്യവസ്തുക്കളുമായാണ് വ്യോമസേനാ വിമാനങ്ങൾ നേപ്പാളിലേക്ക് പോകുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി അഞ്ച് വ്യോമസേനാ ഹെലിക്കോപ്റ്ററുകളും നേപ്പാളിൽ എത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP