Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലിന്റനോടു പൊറുത്ത ഹിലാരിക്ക് നിങ്ങളുടെ വോട്ട്; ഹിലാരി ക്ലിന്റനെ പ്രസിഡന്റാക്കാൻ പിന്തുണയുമായി അമേരിക്കയിലെ വേശ്യകൾ രംഗത്ത്

ക്ലിന്റനോടു പൊറുത്ത ഹിലാരിക്ക് നിങ്ങളുടെ വോട്ട്; ഹിലാരി ക്ലിന്റനെ പ്രസിഡന്റാക്കാൻ പിന്തുണയുമായി അമേരിക്കയിലെ വേശ്യകൾ രംഗത്ത്

രസ്ത്രീ ബന്ധത്തെ ചൊല്ലി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ബിൽ ക്ലിന്റനോട് പൊറുത്ത ഹിലാരിക്ക് വോട്ടു ചെയ്യാൻ അമേരിക്കയിലെ വേശ്യകളുടെ ആഹ്വാനം. അടുത്ത വർഷം യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഹിലാരി ക്ലിന്റണ് പിന്തുണയുമായി എത്തിയിരിക്കുന്നത് കാർസൺ സിറ്റിയിലെ അംഗീകൃത വേശ്യാലയത്തിലെ ലൈംഗികത്തൊഴിലാളികളാണ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഹിലാരി നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങൾ ഉയർത്തിക്കാട്ടി നെവദയിലെ ലൈംഗികത്തൊഴിലാളികൽ രംഗത്തെത്തിയത് ഏവരേയും അമ്പരപ്പിച്ചിട്ടുണ്ട്.

കാർസൺ സിറ്റിയിലെ അംഗീകൃത വേശ്യാലയമായ മൂൺലൈറ്റ് ബണ്ണി റാഞ്ചിലെ ലൈംഗികത്തൊഴിലാളികളാണ് ഹിലാരിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിലാരി നടപ്പാക്കിയ ഹെൽത്ത് കെയർ പരിഷ്‌ക്കാരങ്ങൾ, പൊതു ആരോഗ്യം സംബന്ധിച്ച് ഹിലാരിയുടെ നടപടികൾ, ടാക്‌സ് പരിഷ്‌ക്കാരങ്ങൾ തുടങ്ങിയവയാണ് ഹിലാരിക്കായി പ്രചാരണം നടത്തുന്ന ലൈംഗികത്തൊഴിലാളികൾ ഉയർത്തിക്കാട്ടുന്നത്. ഇവിടത്തെ ലൈംഗികത്തൊഴിലാളികൾക്ക് സൗജന്യ ഹെൽത്ത് ഇൻഷ്വറൻസ് നടപ്പാക്കാൻ ഹിലാരി ക്ലിന്റൺ പ്രവർത്തിച്ചതും ഇവർ നന്ദിയോടെ സ്മരിക്കുന്നുണ്ട്.

സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ലൈംഗികത്തൊഴിലാളികൾക്ക് ഹിലാരിയുടെ പ്രയത്‌നത്തിന്റെ ഫലമായാണ് ആദ്യമായി ഹെൽത്ത് ഇൻഷ്വറൻസ് ലഭ്യമായതെന്നും നെവദയിലെ ലൈംഗികത്തൊഴിലാളികൾ പറയുന്നു. ഹിലാരിയുടെ വിദേശ നയങ്ങളെ അവഗണിക്കാനാവില്ലെന്നും ഇത്തരത്തിൽ ശക്തയായൊരു സ്ത്രീയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. ബണ്ണി റാഞ്ചിന്റെ ചരിത്രത്തിലെ ഏറ്റവും പുഷ്‌ക്കല കാലാമായിരുന്നു ബിൽ ക്ലിന്റന്റെ ഭരണകാലമെന്നും സമ്പന്നരായ അമേരിക്കക്കാരിൽ നിന്നുള്ള നികുതി പിരിവ് വർധിപ്പിച്ചത്  ഇക്കാലത്താണെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP