Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുളി കഴിഞ്ഞ് തുണി വിരിക്കാൻ എയറിങ് കപ്ബോർഡിൽ കയറിയപ്പോൾ ലോക്കായി; ഇരുട്ടിൽ തപ്പിത്തടഞ്ഞ് പുറത്ത് കടക്കാനുള്ള വെപ്രാളത്തിൽ പൈപ്പ് പൊട്ടി വെള്ളം നിറഞ്ഞു; വെയിൽസിലെ ഹോളിഡേ ഹോമിൽ താമസിക്കാൻ പോയ കെയററുടെ മരണം രക്ഷപ്പെടാനാവാതെ കുടുങ്ങി

കുളി കഴിഞ്ഞ് തുണി വിരിക്കാൻ എയറിങ് കപ്ബോർഡിൽ കയറിയപ്പോൾ ലോക്കായി; ഇരുട്ടിൽ തപ്പിത്തടഞ്ഞ് പുറത്ത് കടക്കാനുള്ള വെപ്രാളത്തിൽ പൈപ്പ് പൊട്ടി വെള്ളം നിറഞ്ഞു; വെയിൽസിലെ ഹോളിഡേ ഹോമിൽ താമസിക്കാൻ പോയ കെയററുടെ മരണം രക്ഷപ്പെടാനാവാതെ കുടുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

നോർത്ത് വെയിൽസിലെ പ്ലാസ് ടാൽഗാർത്ത് ഹോളിഡേ കോംപ്ലക്സിലെ എയറിങ് കപ്ബോർഡിൽ കുടുങ്ങി 60 കാരിയാ കെയർ വർക്കർ എലിസബത്ത് മേരി ഇഷെർവുഡ് ദാരുണമായി മരിച്ചു.കുളി കഴിഞ്ഞ് തുണി വിരിക്കാൻ എയറിങ് കപ് ബോർഡിൽ കയറിയപ്പോൾ അവർ ലോക്കാവുകയായിരുന്നു. തുടർന്ന് ഇരുട്ടിൽ തപ്പിത്തടഞ്ഞ് പുറത്ത് കടക്കാനുള്ള വെപ്രാളത്തിൽ പൈപ്പ് പൊട്ടി കപ്ബോർഡിൽ വെള്ളം നിറഞ്ഞ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു ഇവർ. ഒരാഴ്‌ത്തെ താമസത്തിനായി ഹോളിഡേ ഹോമിലെത്തിയ കെയർ വർക്കർക്കാണ് ഇത്തരത്തിൽ രക്ഷപ്പെടാനാവാതെ കുടുങ്ങി മരണമുണ്ടായിരിക്കുന്നത്.

മുൻ പൊലീസ് ഉദ്യോഗസ്ഥ കൂടിയായ എലിസബത്ത് എയറിങ് കപ് ബോർഡിൽ സ്വയം അബദ്ധത്തിൽ ലോക്കാക്കിപ്പോവുകയായിരുന്നുവെന്നാണ് സൂചന. കപ് ബോർഡിന്റെ പൊട്ടിയ ഡോർ നോബാണ് ഇതിന് കാരണമായിത്തീർന്നത്. കപ്ബോർഡിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് എലിസബത്ത് കടുത്ത മരണവെപ്രാളമാണ് കാണിച്ചിരുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു ഇൻക്വസ്റ്റിൽ വെളിപ്പെട്ടിരിക്കുന്നത്. എയറിങ് കപ്ബോർഡിന്റെ സീലിംഗിൽ നിന്നും വെള്ളം പുറത്തേക്ക് കവിഞ്ഞൊഴുകുന്നത് കണ്ട ഒരു മെയിന്റനൻസ് വർക്കർ തുറന്ന് നോക്കുമ്പോഴാണ് നഗ്‌നയായ എലിസബത്ത് വെള്ളം കുടിച്ച് ശ്വാസം മുട്ടി മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്.

തലേ ദിവസംരാത്രിയിലോ അല്ലെങ്കിൽ അന്ന് രാവിലെയോ ആയിരിക്കും എലിസബത്ത് ഇത്തരത്തിൽ മരിച്ചതെന്നാണ് കെയിർനർഫോണിലെ കൊറോണറായ ഡെവി പ്രിറ്റ്ചാർഡ് ജോൺസ് പറയുന്നത്. എലിസബത്ത് അകത്ത് കയറിയ ഉടൻ ഡോർ അബദ്ധത്തിൽ അടഞ്ഞ് അതിൽ പെട്ട് പോയതാണെന്നും പ്രിറ്റ്ചാർഡ് വെളിപ്പെടുത്തുന്നു. താൻ അകത്ത് അകപ്പെട്ടുവെന്ന ഞെട്ടലിൽ ഇരുട്ടിൽ പരിഭ്രാന്തിയിൽ അവർ പലതും കാട്ടിക്കൂട്ടുന്നതിനിടെ പൈപ്പ് പൊട്ടി വെള്ളം നിറയുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. രക്ഷപ്പെടാൻ വേണ്ടി എയറിങ് കപ് ബോർഡിലെ ഷെൽഫുകളെല്ലാം അവർ നീക്കിനോക്കിയിരുന്നു.

തുടർന്ന് കപ്ബോർഡിലെ ചെമ്പ് പൈപ്പുകൾ വലിച്ച് നോക്കിയപ്പോൾ അതിനിടെയുള്ള വാട്ടർ പൈപ്പ് പൊട്ടി വെള്ളം നിറഞ്ഞതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ എലിസബത്ത് മറ്റൊരു ചുമരിൽ ചെറിയ തുളയുണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുവെന്നും വ്യക്തമായിട്ടുണ്ട്.

എന്നാൽ ഇതിന് എതിർവശത്ത് എളുപ്പം തുളയുണ്ടാക്കാവുന്ന ഭാഗമായിരുന്നുവെന്നും അവിടെ ശ്രമിച്ചിരുന്നുവെങ്കിൽ അവർക്ക് രക്ഷപ്പെടാനാവുമായിരുന്നുവെന്നും കൊറോണർ വെളിപ്പെടുത്തുന്നു. ഹൈപോതെർമിയ കാരണമാണ് എലിസബത്ത് മരിച്ചിരിക്കുന്നതെന്നാണ് ഹോം ഓഫീസ് പാത്തോളജിസ്റ്റായ ഡോ. ബ്രിയാൻ റോഡ്ഗേർസ് കൊറോണറോട് വെളിപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP