Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോപ്പ് ഫ്രാൻസീസിന്റെ ആരോഗ്യസ്ഥിതി മോശമാണോ? ഏറെ വൈകാതെ റിട്ടയർ ചെയ്യുമോ? പോപ്പിന്റെ പ്രഭാഷണത്തെ ചൊല്ലി എങ്ങും ആശയക്കുഴപ്പം

പോപ്പ് ഫ്രാൻസീസിന്റെ ആരോഗ്യസ്ഥിതി മോശമാണോ? ഏറെ വൈകാതെ റിട്ടയർ ചെയ്യുമോ? പോപ്പിന്റെ പ്രഭാഷണത്തെ ചൊല്ലി എങ്ങും ആശയക്കുഴപ്പം

റോം: തനിക്കു വേണ്ടി ഇടവകജനങ്ങളോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ട പോപ്പിന്റെ പ്രസ്താവന എങ്ങും ആശങ്കയുളവാക്കുന്നതാക്കി. തീരദേശ മേഖലയായി ഒസ്റ്റിയയിലെ സന്ദർശന വേളയിലാണ് അവിടുത്ത ഇടവക ജനങ്ങളോട് തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് പോപ്പ് ഫ്രാൻസീസ് ആവശ്യപ്പെടുന്നത്. എനിക്കു പ്രായമായി. കൂടെ ആരോഗ്യപ്രശ്‌നങ്ങളും. എന്നാൽ തന്റെ ആരോഗ്യം ഏറെ വഷളായിട്ടില്ലെന്ന് പോപ്പ് കൂടെ പറയുകയും ചെയ്തിട്ടുണ്ട്.

മാനസിക വൈകല്യമുള്ളവരേയും പ്രായാധിക്യത്തിന്റെ വിഷമതകൾ അനുഭവിക്കുന്നവരേയുമാണ് പോപ്പ് ഒസ്റ്റിയയിൽ സന്ദർശിച്ചത്. ഇത്തരക്കാരെ കൂടുതൽ കരുതലോടെ നോക്കുന്ന ഒരു സമൂഹത്തെ കാണാൻ സാധിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു എന്നാണ് പോപ്പ് ആദ്യം പ്രതികരിച്ചത്. പ്രായമുള്ളവർക്കും രോഗികൾക്കും സമൂഹത്തിന്റെ കരുതൽ കിട്ടുന്നില്ലെങ്കിൽ അതിന്റെ അർഥം ആ സമൂഹത്തിന് എന്തോ പ്രശ്‌നമുണ്ടെന്നാണ്. ഇതിനൊപ്പമാണ് പോപ്പ് തന്റെ  ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇടവക ജനങ്ങളോട് പങ്കുവച്ചത്.

ഇതു രണ്ടാം തവണയാണ് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പോപ്പ് പ്രസ്താവന നടത്തുന്നത്. തനിക്കിനി ആയുസ് രണ്ടോ മൂന്നോ വർഷമേയുള്ളൂവെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് മാർപ്പാപ്പ പറഞ്ഞിരുന്നു. സഭയുടെ പരമോന്നത പദവിയിൽ ഇനി താൻ ചുരുങ്ങിയ കാലം മാത്രമേ കാണുകയുള്ളൂവെന്നും അന്ന് പത്രപ്രവർത്തകരോട് ഫ്രാൻസീസ് മാർപ്പാപ്പ സൂചിപ്പിച്ചിരുന്നു. പോപ്പിന്റെ ആരോഗ്യത്തിൽ ഏറെ ആശങ്ക ഉളവായതോടെ കഴിഞ്ഞ സമ്മറിൽ ഒട്ടേറെ പരിപാടികൾ റദ്ദാക്കിയിരുന്നു.

എന്നും പുലർച്ചെ 4.30ന് എഴുന്നേൽക്കുന്ന പോപ്പ് പിന്നീട് ദിവസം മുഴുവൻ പലവിധ പ്രവർത്തനങ്ങളിൽ സജീവമാണ്. മാർപ്പാപ്പ പദവിയിലേറിയ അന്നു മുതൽ ഇതായിരുന്നു പതിവ്. കൂടുതൽ വിശ്രമം വേണമെന്ന് പോപ്പിന്റെ ഡോക്ടർമാർ നിർബന്ധിക്കാറുണ്ട്. ചെറുപ്പത്തിലെപ്പോഴോ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നമാണ് ഇപ്പോൾ പോപ്പിനെ കൂടുതലായി അലട്ടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP