Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറബ് മുതലാളിക്കുഞ്ഞുങ്ങളെക്കൊണ്ട് മടുത്തു; കാർ ഇരപ്പിക്കുന്നതും ഹോൺ അടിക്കുന്നതും എൻജിൻ സ്റ്റാർട്ട് ചെയ്ത് നിർത്തിയിടുന്നതും ക്രിമിനൽ കുറ്റമാക്കി മാറ്റി ലണ്ടനിലെ കൗൺസിൽ

അറബ് മുതലാളിക്കുഞ്ഞുങ്ങളെക്കൊണ്ട് മടുത്തു; കാർ ഇരപ്പിക്കുന്നതും ഹോൺ അടിക്കുന്നതും എൻജിൻ സ്റ്റാർട്ട് ചെയ്ത് നിർത്തിയിടുന്നതും ക്രിമിനൽ കുറ്റമാക്കി മാറ്റി ലണ്ടനിലെ കൗൺസിൽ

ണത്തിന്റെ ധാരാളിത്തത്തിൽ കണ്ണുകാണാതാകുന്ന ചിലരുണ്ട്. ഗൾഫിലെ എണ്ണപ്പണം അറബ് കുബേരന്മാരുടെ മക്കളെ അത്തരത്തിലാക്കിയിട്ടുണ്ട്. സഹജീവികളെന്ന പരിഗണനപോലും നൽകാതെ മറ്റുള്ളവര ഉപദ്രവിക്കുന്നതിൽ വിനോദം കണ്ടെത്തുന്നവരാണ് ഈ അറബ് മുതലാളിക്കുഞ്ഞുങ്ങൾ. കാർ ഇരപ്പിച്ച് കയറ്റുന്നതും നിർത്താതെ ഹോണടിക്കുന്നതും എൻജിൻ സ്റ്റാർട്ട് ചെയ്ത് കാർ നിർത്തിയിടുന്നതും അവരുടെ ചില ചില്ലറ വിനോദങ്ങളിൽപ്പെടുന്നു.

ഇത്തരം വികൃതികൾ നിയന്ത്രിക്കാൻ ഒരുങ്ങിയിറങ്ങുകയാണ് ലണ്ടനിലെ കെൻസിങ്ടൺ ആൻഡ് ചെൽസി കൗൺസിൽ. സൂപ്പർകാറുകൾ സ്വന്തമായുള്ള അറബിക്കുട്ടികൾ ലംബോർഗിനിയും റോൾസ് റോയ്‌സും ഫെരാരിയുമായി ടൗൺ കീഴടക്കുന്നത് നിയന്ത്രിക്കാതെ തരമില്ലെന്ന് കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളും വിലയിരത്തുന്നു.

മറ്റുള്ളവർക്ക് അലോസരമുണ്ടാക്കുന്ന തരത്തിൽ കാർ ഇരപ്പിക്കുന്നതും എൻജിൻ സ്റ്റാർട്ട് ചെയ്ത് വാഹനം നിർത്തിയിടുന്നതും ഉച്ചത്തിൽ ഹോണടിക്കുന്നതും പാട്ടുവെക്കുന്നതും ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള നിയമനിർമ്മാണത്തിനാണ് കൗൺസിൽ ഒരുങ്ങുന്നത്. വാഹനങ്ങൾ കോൺവോയി പോലെ ഓടിക്കുന്നതുപോലും ഈ നിയമം അനുസരിച്ച് കുറ്റകരമാകും.

റംസാനുശേഷമുള്ള അവധിക്കാലം ആഘോഷിക്കുന്നതിനാണ് അറബി സമ്പന്നർ കൂട്ടത്തോടെ ലണ്ടനിലേക്കെത്തുന്നത്. ഖത്തർ, സൗദി, കുവൈറ്റ്, യു.എ.ഇ എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായി ഇവരെത്തുന്നത്. മിക്കവരും അവരുടെ സൂപ്പർകാറുകളും ഇതോടൊപ്പം ലണ്ടനിലേക്ക് കൊണ്ടുവരാറുണ്ട്. ഷോപ്പിങ്ങിനും മറ്റുമിറങ്ങുമ്പോൾ കാറുകൾ തെരുവിൽ നിരത്തി നിർത്തിയിടുന്നതാണ് ഇവരുടെ വിനോദങ്ങളിലൊന്ന്.

ഷോപ്പിങ്ങും തീറ്റയുമൊക്കെക്കഴിഞ്ഞ് കാറിൽക്കയറിക്കഴിഞ്ഞാൽ അടുത്തുള്ള താമസക്കാരുടെ ജീവിതം അസഹനീയമാക്കുന്ന തരത്തിൽ കാറിനുള്ളിൽ ആഘോഷം തുടങ്ങും. ഉച്ചത്തിൽ പാട്ടുവച്ചും ഹോണുകൾ നീട്ടിയടിച്ചും മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്ന തരത്തിൽ കോൺവോയികൾ സൃഷ്ടിച്ചും റോഡിൽ ഇവർ സൃഷ്ടിക്കുന്ന ബഹളങ്ങൾ നിയന്ത്രിക്കുന്നതിനാണ് കെൻസിങ്ടൺ ആൻഡ് ചെൽസി കൗൺസിൽ നിയമം കൊണ്ടുവരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP