Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജർമനിയിൽ നിന്നെത്തിയ കുഞ്ഞിനെ തലയിലും മുഖത്തും കൈവെച്ച് അനുഗ്രഹിച്ച് മാർപാപ്പ; തന്റെ കുഞ്ഞി പല്ലുകൾ കൊണ്ട് മാർപാപ്പയെ തിരിച്ച് അനുഗ്രഹിച്ച് ഒരു കുസൃതി കുടുക്ക: കുഞ്ഞി പല്ലുകൊണ്ടുള്ള കടിയിൽ വാ പൊളിച്ച് മാർപാപ്പ

ജർമനിയിൽ നിന്നെത്തിയ കുഞ്ഞിനെ തലയിലും മുഖത്തും കൈവെച്ച് അനുഗ്രഹിച്ച് മാർപാപ്പ; തന്റെ കുഞ്ഞി പല്ലുകൾ കൊണ്ട് മാർപാപ്പയെ തിരിച്ച് അനുഗ്രഹിച്ച് ഒരു കുസൃതി കുടുക്ക: കുഞ്ഞി പല്ലുകൊണ്ടുള്ള കടിയിൽ വാ പൊളിച്ച് മാർപാപ്പ

മാർപാപ്പയുടെ അനുഗ്രഹം വാങ്ങാനാണ് ജർമനിയിൽ നിന്നും അച്ഛനും അമ്മയ്ക്കും ഒപ്പം കാർ ക്ലാപ്പർ എന്ന കുസൃതി കുടുക്ക എത്തിയത്. അനുഗ്രഹ ചടങ്ങിനിടെ കുഞ്ഞ് കാളിന്റെ അടുത്തെത്തിയ മാർപാപ്പ അവന്റെ തലയിലും മുഖത്തുമായി കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തു. എന്നാൽ തിരിച്ച് മാർപാപ്പയെ തന്റെ കുഞ്ഞി പല്ലുകൾ കൊണ്ട് അവനും അനുഗ്രഹിച്ചു.

മുളച്ച് തുടങ്ങിയ കുഞ്ഞി പല്ലുകൾ കൊണ്ടുള്ള കടിയിൽ മാർ പാപ്പ വാ പൊളിച്ച് നിന്നു പോയി. വത്തിക്കാനിൽ നടന്ന ബ്ലസിങ് സെറിമണിക്ക് ഇടയിലായിരുന്നു സംഭവം. വന്റ് മാനേജറായ ജാൻ ഹെന്നിങ്‌സിന്റെയും ടീച്ചറായ കെസ്റ്റിന്റെയും പുത്രനാണ് ഈ കുഞ്ഞ് മാലാഖ.

ജർമനിയിൽ നിന്നാണ് ഇവർ മാർപാപ്പയുടെ അനുഗ്രഹം തേടി വത്തിക്കാനിൽ എത്തിയത്. മകൻ പോപ്പിനെ കടിച്ചപ്പോൾ തെല്ലൊന്ന് ആശങ്കപ്പെട്ട ഈ മാതാപിതാക്കൾ ഇപ്പോൾ മകന് മാർപാപ്പയിൽ നിന്ന് കിട്ടിയ അനുഗ്രഹത്തിന്റെ സന്തോഷത്തിലാണ്. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP