Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്ന് വയസുള്ള കുഞ്ഞിനെ അടക്കം കാർ മോഷ്ടിച്ചു; മോഷ്ടിച്ച കാറുമായുള്ള മരണപ്പാച്ചിലിനിടെ നിയന്ത്രണം വിട്ട കാർ നദിയിലേക്ക് മറിഞ്ഞു; ഇംഗ്ലണ്ടിലെ നോർത്ത് വെയിൽസിലുണ്ടായ ദുരന്തത്തിൽ കുഞ്ഞിന് ദാരുണ മരണം; മോഷ്ടാവ് രക്ഷപ്പെട്ടു

മൂന്ന് വയസുള്ള കുഞ്ഞിനെ അടക്കം കാർ മോഷ്ടിച്ചു; മോഷ്ടിച്ച കാറുമായുള്ള മരണപ്പാച്ചിലിനിടെ നിയന്ത്രണം വിട്ട കാർ നദിയിലേക്ക് മറിഞ്ഞു; ഇംഗ്ലണ്ടിലെ നോർത്ത് വെയിൽസിലുണ്ടായ ദുരന്തത്തിൽ കുഞ്ഞിന് ദാരുണ മരണം;  മോഷ്ടാവ് രക്ഷപ്പെട്ടു

ലണ്ടൻ: വെയിൽസിലെ കാർഡിഗനിലുള്ള ടെയ്ഫി നദിയിലേക്ക് കാർ മലക്കം മറിഞ്ഞ് അതിലുണ്ടായിരുന്ന മൂന്ന് വയസുള്ള കിയാര എന്ന കുട്ടി ദാരുണമായി മരിച്ചു. കാർമർതെൻഷെയർ ടൗണിൽ നിർത്തിയിട്ടിരുന്ന സിൽവൽ മിനി കാർ മോഷ്ടാവ് കവർന്നെടുത്ത് മരണവേഗത്തിലോടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് നദിയിലേക്ക് കൂപ്പ് കുത്തുകയായിരുന്നുവെന്ന് ഡൈഫെഡ്-പൗവിസ് പൊലീസ് വെളിപ്പെടുത്തുന്നു.

വെള്ളം കുടിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം കാർ കാണാതായതിനെ തുടർന്ന് പൊലീസ് രണ്ട് മണിക്കൂറോളം തെരച്ചിൽ നടത്തിയയതിനെ തുടർന്നാണ് ഇത് നദിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെടത്തത്. സംഭവത്തിൽ മോഷ്ടാവ് രക്ഷപ്പെടുകയും ചെയ്തിരുന്നു.

തന്റെ കാർ അപ്രത്യക്ഷമായതിനെ കുറിച്ച് കിയാരയുടെ അമ്മ കിം റൗലാൻഡ്സ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. തന്റെ മൂന്ന് വയസുള്ള കുട്ടിയെ സഹിതം കാർ കാണാതായെന്നും ഈ വിവരം ഷെയർ ചെയ്തുകൊണ്ട് കാർ കണ്ടെത്താൻ സഹായിക്കണമെന്നും അവർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചിരുന്നു.

തന്റെ സഹോദരിയുടെ മകളടക്കം കാർ കാണാതായെന്നും അത് കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിചച്ച് കിമ്മിന്റെ സഹോദരി നിക്കോള റൗലാൻഡ്സും മുന്നോട്ട് വന്നിരുന്നു. തുടർന്ന് നടന്ന പരിശോധനക്കായി വെയിൽസ് എയർ ആംബുലൻസ് ഹെലികോപ്റ്റർ നദിക്കരികിലെത്തിയിരുന്നു.

തുടർന്ന് നദിയിൽ വീണ കാറിനുള്ളിൽ പെൺകുട്ടിയെ കണ്ടെത്തുകയും കാർഡിഫിലെ യൂണിവേഴ്സിറ്റി ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

എമർജൻസി സർവീസുകാർ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും കിയാരയെ രക്ഷിക്കാനായില്ലെന്ന് കിമ്മിന്റെ ബന്ധു ജെറ്റ് മൂറെ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നു. കുട്ടിയെ രക്ഷിക്കാൻ മുന്നോട്ട് വന്ന ഏവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തോട് ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.

ഇന്നലെ വൈകുന്നേരം 3.30നാണ് സംഭവം നടന്നിരിക്കുന്നതെന്ന് ഡൈഫെഡ്-പോവിസ് പൊലീസ് സ്ഥിരീകരിക്കുന്നു. സംഭവത്തെ തുടർന്ന് കുട്ടിയെ രക്ഷിക്കാൻ റെസ്‌ക്യൂ സർവീസുകാർ വളരെ പെട്ടെന്ന് പ്രവർത്തിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കാർഡിഗനിലെ ടെയ്ഫി വാർഡിനെ പ്രതിനിധീകരിക്കുന്ന കാട്രിൻ മൈൽസ് പ്രതികരിച്ചു.

രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ പറക്കുന്നതിനിടെ ഇവിടുത്തെ റോഡ് അടച്ചിരുന്നു. കാർഡിഗൻ ഇൻഷോർ ലൈഫ് ബോട്ട്, ദികാർഡിഗൻ കോസ്റ്റ് ഗാർഡ്, ജ്യൂബെർട്ട് കോസ്റ്റ് ഗാർഡ്, മോയ്ലെഗ്രോവ് കോസ്റ്റ് ഗാർഡ് തുടങ്ങിയവ ഇവിടെയെത്തിയിരുന്നുവെന്നാണ് കോസ്റ്റ് ഗാർഡ് വക്താവ് വെളിപ്പെടുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP