Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികളെ എങ്ങനെ പഠിപ്പിക്കണം..? ബ്രിട്ടീഷ് സ്‌റ്റൈലിൽ അഴിച്ച് വിട്ടോ..? അതോ ഇന്ത്യൻ സ്റ്റൈലിൽ തല്ലിപ്പഴുപ്പിച്ചോ..? അഞ്ച് വൈറ്റ് വർക്കിങ് ക്ലാസിലെ ചട്ടമ്പികളെ ഹിമാലയത്തിലെ ഇന്ത്യൻ സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ചപ്പോൾ സംഭവിച്ചത്

കുട്ടികളെ എങ്ങനെ പഠിപ്പിക്കണം..? ബ്രിട്ടീഷ് സ്‌റ്റൈലിൽ അഴിച്ച് വിട്ടോ..? അതോ ഇന്ത്യൻ സ്റ്റൈലിൽ തല്ലിപ്പഴുപ്പിച്ചോ..? അഞ്ച് വൈറ്റ് വർക്കിങ് ക്ലാസിലെ ചട്ടമ്പികളെ ഹിമാലയത്തിലെ ഇന്ത്യൻ സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ചപ്പോൾ സംഭവിച്ചത്

ലണ്ടൻ: മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് തങ്ങളുടെ എല്ലാമെല്ലാമായ കുട്ടികളെ എത്തരത്തിൽ പഠിപ്പിക്കണമെന്നത്. ബ്രിട്ടീഷ് സ്‌റ്റൈലിൽ അഴിച്ച് വിട്ടാണോ അതല്ല ഇന്ത്യൻ സ്റ്റൈലിൽ തല്ലിപ്പഴുപ്പിച്ചാണോ മക്കളെ പഠിപ്പിക്കേണ്ടതെന്ന് ബ്രിട്ടനിലുള്ള ഏതൊരു ഇന്ത്യക്കാരന്റെയും മനസിൽ ഉയരുന്ന ചോദ്യമാണ്. അഞ്ച് വൈറ്റ് വർക്കിങ് ക്ലാസിലെ ചട്ടമ്പികളെ ഹിമാലയത്തിലെ ഇന്ത്യൻ സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ചപ്പോൾ സംഭവിച്ചത് അറിയുമ്പോൾ ഇന്ത്യൻ രീതികൾ തന്നെയാണോ നല്ലതെന്ന സംശയം ബലപ്പെട്ടാൽ കുറ്റം പറയാനാവില്ല. പഠിപ്പിൽ ശ്രദ്ധയില്ലെന്നതോ പോകട്ട തല്ലുകൊള്ളിത്തരത്തിന്റെ ഉസ്താദുമാർ കൂടിയായ ഇവരെ ഹിമാലയത്തിൽ കർക്കശമായ ചിട്ടകളോടെ പ്രവർത്തിക്കുന്ന ഡൂൻ സ്‌കൂളിലായിരുന്നു പഠിപ്പിച്ചിരുന്നത്.

ചാനൽ 4 ഡോക്യുമെന്ററിയുടെ സാമൂഹിക പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരെ ഇവിടെ പഠിപ്പിക്കാനയച്ചിരുന്നത്. ബ്രൈറ്റനിലുള്ള 18കാരനായ ജാക്ക്, സൗത്ത് വെയിൽസിലെ 17കാരൻ ഏതൻ, ബ്ലാക്ക്പൂളിലെ 18 കാരൻ ഹാരി, ചെംസ്ഫോർഡിൽ നിന്നുമുള്ള 17കാരനായ റെകാൽസിട്രന്റ് അൽഫി, ഹുളിൽ നിന്നുള്ള 18കാരനായ ജാക്ക് എന്നിവരെയാണ് ഹിമാലയത്തിലെ സ്‌കൂളിൽ പഠിപ്പിച്ച് മിടുമിടുക്കന്മാരാക്കിയിരിക്കുന്നത്.യുകെയിൽ പഠിക്കുന്ന വേളയിൽ പലവിധ പ്രശ്നങ്ങളിലകപ്പെട്ട് പഠനം താറുമാറായ ഈ കുട്ടികൾ ഡൂൻ സ്‌കൂളിലെ പഠനത്തിലൂടെ കൂടുതൽ ഏകാഗ്രതയുള്ളവരായിത്തീർന്നു.

ഇവിടെ വളരെ വ്യത്യസ്തമായ ട്രെയിനിംഗാണ് നൽകുന്നതെന്ന് ഈ സ്‌കൂളിലെ ബ്രിട്ടീഷുകാരനായ ഹെഡ്‌മാസ്റ്റർ മാത്യൂ റാഗെറ്റ് വെളിപ്പെടുത്തുന്നു. അതായത് മാതാപിതാക്കൾ കുട്ടികളെ വളർത്തുന്നതിനേക്കാൾ കുറച്ച് കൂടി മാതൃകാപരവും ശാസ്ത്രീയവുമായിട്ടാണ് ഇവിടെ കൗമാരക്കാരെ കൈകാര്യം ചെയ്ത് മികച്ചവരാക്കി തീർക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ആറ് മാസത്തെ ഇവിടുത്തെ പരിശീലനത്തിന് ശേഷം ഈ അഞ്ച് കുട്ടികളും അടിമുടി മാറിയിരിക്കുന്നുവെന്നും റാഗെറ്റ് വെളിപ്പെടുത്തുന്നു. ഇക്കാലത്തിനിടെ ഇവരുടെ ഏകാഗ്രത വർധിച്ചതിന് പുറമെ സ്വയം തിരിച്ചറിയാനും തുടങ്ങിയിരുന്നു. തുടർന്ന് അവർ കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാനുമാരംഭിച്ചിരുന്നു.

ഒരു നൂറ്റാണ്ടിനടുത്തായി വിജയകരമായി പ്രവർത്തിക്കുന്ന ഡൂൻ സ്‌കൂൾ ഒരു പ്രത്യേക ഫോർമുലയിലൂടെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഏതാണ്ട് 12,000 പൗണ്ടോളം വരുന്ന തുകയാണിവിടെ ഫീസായി വർഷത്തിൽ വാങ്ങുന്നത്. ഇന്ത്യക്കാരുടെ ശരാശരി വരുമാനത്തിന്റെ പത്തിരട്ടി വരുമീ തുക. ബ്രിട്ടീഷ് പബ്ലിക്ക് സ്‌കൂൾ സിസ്റ്റത്തെ മാതൃകയാക്കിയാണിത് ആരംഭിച്ചത്. ഹിമാലയൻ പരിസരത്തിൽ 75 ഏക്കറിൽ വനസമാനമായ പ്രദേശത്താണ് ഈസ്‌കൂൾ നിലകൊള്ളുന്നത്. ടെന്നീസ് കോർട്ട്, ക്രിക്കറ്റ്-ഹോക്കി പിച്ചുകൾ, സ്വിമ്മിങ് പൂൾ തുടങ്ങി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് വേണ്ടുന്ന സൗകര്യങ്ങളെല്ലാം ഈ ക്യാമ്പസിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP