Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിസ്തുമതം പിറന്ന നാട്ടിൽ അത് നാമാവശേഷമാകുന്നു; ഇറാഖിൽ ക്രിസ്തുവിശ്വാസം തുടച്ച് നീക്കപ്പെടും മുമ്പ് ആരെങ്കിലും ഇടപെടുമോ...?

ക്രിസ്തുമതം പിറന്ന നാട്ടിൽ അത് നാമാവശേഷമാകുന്നു; ഇറാഖിൽ ക്രിസ്തുവിശ്വാസം തുടച്ച് നീക്കപ്പെടും മുമ്പ് ആരെങ്കിലും ഇടപെടുമോ...?

ബാഗ്ദാദ്: മിഡിൽ ഈസ്റ്റിലാണ് ക്രിസ്തുമതം പിറവിയെടുത്തതെങ്കിലും നിലവിൽ അവിടെ ഈ മതം നാശത്തിന്റെ വക്കിലാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. നിലവിലെ പ്രവണത തുടരന്നാൽ ഇറാഖിൽ ക്രിസ്തുവിശ്വാസം തുടച്ച് നീക്കപ്പെടാൻ ഇനി അധികം നാളുകൾ കഴിയേണ്ടതില്ല. അതിന് മുമ്പ് ആരെങ്കിലും ഇടപെടുമോ...? എന്ന ചോദ്യവും ശക്തമാകുന്നുണ്ട്. മുൻ നിര കത്തോലിക്കാ ചാരിറ്റിയായ ക്രിസ്റ്റിയാനിറ്റിയാണ് ഇത് സംബന്ധിച്ച ആശങ്കകൾ പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. ഇറാഖിലെ ക്രിസ്തുമത വിശ്വാസികൾക്ക് അടിയന്തിരമായി സഹായവും സംരക്ഷണവും ലഭിച്ചില്ലെങ്കിൽ ഇവിടെ നിന്നും വിശ്വാസികൾ പൂർണമായും ഇല്ലാതാവുമെന്നാണ് ചാരിറ്റി മുന്നറിയിപ്പേകുന്നത്.

ഇവിടുത്തെ ഐസിസ്അടക്കമുള്ള ഇസ്ലാമിക് ഭീകരർ പതിനായിരക്കണക്കിന് ക്രിസ്ത്യാനികളെയാണ് രാജ്യത്ത് നിന്നും ഭീഷണിപ്പെടുത്തി കെട്ട് കെട്ടിച്ചിരിക്കുന്നത്. കൂടാതെ നിരവധി പേരെ അരുംകൊലകൾക്ക് ഇരകളാക്കുകയും ചെയ്തിരുന്നു. ഐസിസ് ക്രിസ്ത്യാനികളുടെ നിരവധി വീടുകളും ചർച്ചുകളും നശിപ്പിക്കുകയും ചെയ്തിരുന്നു. ഐസിസിനെ രാജ്യത്ത് നിന്നും തുടച്ച് നീക്കിയതിനാൽ നിരവധി ക്രിസ്ത്യാനികൾ തങ്ങളുട വീടുകളിലേക്ക് മടങ്ങി വരാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ജിഹാദികൾ തച്ച് തകർത്തിട്ടിരിക്കുന്ന തങ്ങളുടെ വീടുകളും ചർച്ചുകളും കണ്ട് അവർ പകച്ച് നിൽക്കേണ്ടുന്ന ദുരവസ്ഥയാണുള്ളത്. ഇവ പുനർനിർമ്മിക്കാനും തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനും മറ്റും ഇവർക്ക് വൻ സഹായം അനിവാര്യമാണ്.

എന്നാൽ ഗവൺമെന്റ് യാതൊരു വിധത്തിലുമുള്ള സഹായവും ഇവർക്ക് നൽകാൻ സാധ്യതയില്ലാത്തതിനാൽ ഇവർ ജന്മനാട് വിട്ട് പോകേണ്ട അവസ്ഥയും വർധിച്ച് വരുകയാണ്. ഇവിടെ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ നാട് വിട്ട് പോയാൽ ഈ മതവും നാട് നീങ്ങുമെന്നുറപ്പാണ്. ഇറാഖിൽ വ്യാപകമായി തകർക്കപ്പെട്ട ഒമ്പത് ക്രിസ്ത്യൻ പട്ടണങ്ങൾ പുനർനിർമ്മിക്കാൻ ആവശ്യമായ സഹായം സർക്കാരിൽ നിന്നും ലഭിച്ചില്ലെങ്കിൽ വിശ്വാസികൾ ഇറാഖ് വിട്ട് പോകുമെന്നാണ് ഇവിടുത്തെ പുരോഹിനായ ഫാദർ സലാർ കാജോ മുന്നറിയിപ്പേകുന്നത്.

ഇവിടുത്തെ നിരവധി ക്രിസ്ത്യാനികൾ തങ്ങളുടെ ജന്മഭൂമിയായ ഇറാഖിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി അഭയാർത്ഥികളായികഴിയേണ്ടഗതികേടാണുണ്ടായിരിക്കുന്നതെന്നാണ് പുനർനിർമ്മാണത്തിന് നേതൃത്വം നൽകു്നന ചർച്ചസ് നിനെവെഹ് റീ കൺസ്ട്രക്ഷൻ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നയാൾ കൂടിയായ ഫാദർ പറയുന്നത്. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് പോലുള്ള സംഘടനകളുടെ സഹായത്താലാണ് ക്രിസ്ത്യാനികൾ നിലവിൽ തങ്ങളുടെ തകർന്ന വീടുകൽലേക്കെത്തിയതെന്നും തങ്ങൾക്ക് ഗവൺമെന്റുകളിൽ നിന്നും യാതൊരു വിധത്തിലുമുള്ള സഹായവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പരിതപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP