Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നരകം ഇല്ലെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞുവെന്നത് കെട്ട് കഥ; ആരോപണം നിഷേധിച്ച് വത്തിക്കാൻ; ബുദ്ധിമാന്ദ്യം സംഭവിച്ച 12കാരനെ പോപ്പ്മൊബൈലിൽ കയറ്റി ഇരുത്തി യാത്ര ചെയ്ത് സ്നേഹം വിളമ്പി മാർപ്പാപ്പ

നരകം ഇല്ലെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞുവെന്നത് കെട്ട് കഥ; ആരോപണം നിഷേധിച്ച് വത്തിക്കാൻ; ബുദ്ധിമാന്ദ്യം സംഭവിച്ച 12കാരനെ പോപ്പ്മൊബൈലിൽ കയറ്റി ഇരുത്തി യാത്ര ചെയ്ത് സ്നേഹം വിളമ്പി മാർപ്പാപ്പ

പോപ്പ് ഫ്രാൻസിസ് നരകം ഇല്ലെന്നൊരു പ്രസ്താവന നടത്തിയെന്ന റിപ്പോർട്ട് ഇക്കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ അദ്ദേഹം അങ്ങനെ പറഞ്ഞുവെന്നത് വെറും കെട്ട് കഥയാണെന്ന് വെളിപ്പെടുത്തി വത്തിക്കാൻ രംഗത്തെത്തിയിരിക്കുകയാണ്. യുക്തിവാദിയായ റിപ്പോർട്ടർ യൂജിനോ സ്‌കാൽഫാറി പോപ്പിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്ന് വത്തിക്കാൻ വിശദീകരണം നൽകിയിരിക്കുന്നത്.

മരണത്തിന് ശേഷം ആത്മാവുകൾ മുകളിലേക്ക് പോയി പെട്ടെന്ന് അപ്രത്യക്ഷമാകുന്നുവെന്നും അവ പീഡനത്തിന് വിധേയമാകുന്നില്ലെന്നും പോപ്പ് പ്രസ്താവിച്ചുവെന്നുള്ള തരത്തിലുള്ള റിപ്പോർട്ടായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്. ഈ വാർത്ത വ്യാജമാണെന്നാണ് വത്തിക്കാൻ സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ ബുദ്ധിമാന്ദ്യം വന്ന 12 കാരനെ പോപ്പ് മൈബൈലിൽ കയറ്റി ഇരുത്തി യാത്ര ചെയ്ത് സ്നേഹം വിളമ്പിയും മാർപ്പാപ്പ വാർത്തകളിൽ നിറയുന്നുണ്ട്.

പോപ്പ് നരകമില്ലെന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന റിപ്പോർട്ട് പുറത്ത് വന്ന് അധികം വൈകാതെ സെന്റ് പീറ്റേർസ് ബസിലിക്കയുടെ സീലിംഗിന്റെ ഒരു ഭാഗത്തിന്റെ പ്ലാസ്റ്റർ മുകളിൽ നിന്നും അടർന്ന് വീണുവെന്ന വാർത്തയും പുറത്ത് വന്നിരുന്നു. മൈക്കൽ ഏയ്ജലോയുടെ പ്രശസ്തമായ ശിൽപമായ പിയസ്റ്റ പ്രതിമയുടെ സമീപത്ത് നിന്നിരുന്ന വിശ്വാസികളുടെ മേലേക്കായിരുന്നു സീലിംഗിന്റെ ഭാഗം അടർന്ന് വീണിരുന്നത്. എന്നാൽ ഇതിനെ തുടർന്ന് ആർക്കും പരുക്കേറ്റിട്ടില്ല. ഇത്തരത്തിൽ സീലിംഗിന്റെ ഭാഗം വീണ ഭാഗം ബസിലിക്കയുടെ ഭാഗം തൽക്കാലത്തേക്ക് അടച്ചിട്ടുണ്ടെന്നും ആരെയും അവിടേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നുമാണ് വത്തിക്കാൻ വക്താവ് വിശദീകരിച്ചിരിക്കുന്നത്.

ലാ റിപ്പബ്ലിക്കയിലേക്കായി 93കാരനായ സ്‌കാൽഫാറി പോപ്പിന്റെ അഞ്ചാമത് ഇന്റർവ്യൂ എടുത്തപ്പോഴായിരുന്നു പോപ്പിന്റെ വാചകം അദ്ദേഹം തെറ്റായി റിപ്പോർട്ട് ചെയ്ത് തെറ്റിദ്ധാരണ പരത്തിയതെന്നാണ് വത്തിക്കാൻ വിശദീകരിക്കുന്നത്. മരിച്ചതിന് ശേഷം ദുരാത്മാവുകൾക്ക് എന്ത് സംഭവിക്കുന്നുവെന്ന സ്‌കാൽഫാറിയുടെ ചോദ്യത്തിന് പോപ്പ് പറഞ്ഞ ഉത്തരമാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ഇറ്റാലിയൻ ജേർണലിസ്റ്റും പോപ്പും സ്വകാര്യമായി സംഭാഷണം നടത്തവെയാണ് ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നതെന്നും ഇത് ഔദ്യോഗികമായ അഭിമുഖമായിരുന്നില്ലെന്നും വത്തിക്കാൻ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

ഓഹിയോവിലെ കൊളംബസിലുള്ള 12 കാരനായ പീറ്റർ ലോംബാർഡിക്കാണ് മാർപ്പാപ്പക്കൊപ്പം പോപ്പ്മൊബൈലിൽ സഞ്ചരിച്ച്അനുഗ്രഹം നേടുന്നതിനുള്ള അപൂർവ ഭാഗ്യമുണ്ടായിരിക്കുന്നത്. ഡൗൺ സിൻഡ്രോം രോഗം ബാധിച്ച പീറ്ററിന് 2015ൽ ലുക്കീമിയും പിടിപെട്ടിരുന്നു. എന്നാൽ പോപ്പിന്റെ അനുഗ്രഹത്താൽ ലുക്കീമിയയിൽ നിന്നും മോചനം നേടിയ പീറ്ററും കുടുംബവും അദ്ദേഹത്തെ കണ്ട് അനുഗ്രഹം നേടുന്നതിനായിരുന്നു ഇക്കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനിലെത്തിയിരുന്നത്. ഒരു ബലൂൺ ഹാറ്റ് നൽകിയായിരുന്നു പോപ്പ് പീറ്ററിനെ സ്വീകരിച്ചിരുന്നത്.

പോപ്പ് ഫിലാദൽഫിയ സന്ദർശിച്ചിരുന്നപ്പോൾ അദ്ദേഹത്തെ കാണാനായി വരാൻ പീറ്ററും കുടുംബവും ഒരുങ്ങിയിരുന്നുവെങ്കിലും പ ീറ്ററിന്റെ രോഗം പെട്ടെന്ന് മൂർച്ഛിച്ചതിനാൽ അതിന് സാധിക്കാതെ വരുകയായിരുന്നു. അന്ന് ടെലിവിഷനിലൂടെ പേപൽ സർവീസ് കണ്ട് പീറ്റർ സംതൃപ്തിയടയുകയായിരുന്നു. പോപ്പിനാൽ ചുംബിക്കപ്പെടാനുള്ള ആഗ്രഹം പീറ്റർ അന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ടൂർഗൈഡായ മൗണ്ടയിൻ ബുട്ടോറാകിന്റെ സഹായത്താലാണ് അവർക്ക് പീറ്ററിനും കുടുംബത്തിനും പോപ്പിനടുത്തെത്താൻ സാധിച്ചത്.

പീറ്ററിന്റെ ശാരീരിക പ്രയാസങ്ങൾ കണ്ട് അലിവ് തോന്നിയ പോപ്പ് അവനെ പോപ്പ്മൊബൈലിലേക്ക് കയറ്റുകയും ചുംബിക്കുകയും ഒപ്പം സഞ്ചരിക്കുകയുമായിരുന്നു. സാധാരണ വളരെ ചെറിയ കുട്ടികളെ മാത്രമാണ് പോപ്പ് ചുംബിക്കാറുള്ളത്. എന്നാൽ പീറ്ററിന് ചുംബനത്തിന് പുറമെ അദ്ദേഹത്തിനൊപ്പം സഞ്ചരിക്കാനുള്ള അപൂർവഭാഗ്യവുമാണ് ലഭിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP