Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനത്തിൽ ഇനി നിന്ന് പോകാനും അവസരം ഒരുങ്ങുമോ...? അരയിൽ കൂടി മാത്രം സീറ്റ് ബെൽറ്റ് ഇട്ട് മുറുക്കി നിന്ന് യാത്ര ചെയ്യാവുന്ന പോലെയുള്ള സീറ്റിങ് അറേഞ്ച്‌മെന്റ് വരുന്നു; എക്കണോമിയേക്കാൾ കുറഞ്ഞ പുതിയ ക്ലാസ് 20 ശതമാനം യാത്രക്കാരെ കൂടുതൽ കയറ്റും

വിമാനത്തിൽ ഇനി നിന്ന് പോകാനും അവസരം ഒരുങ്ങുമോ...? അരയിൽ കൂടി മാത്രം സീറ്റ് ബെൽറ്റ് ഇട്ട് മുറുക്കി നിന്ന് യാത്ര ചെയ്യാവുന്ന പോലെയുള്ള സീറ്റിങ് അറേഞ്ച്‌മെന്റ് വരുന്നു; എക്കണോമിയേക്കാൾ കുറഞ്ഞ പുതിയ ക്ലാസ് 20 ശതമാനം യാത്രക്കാരെ കൂടുതൽ കയറ്റും

 വിമാനങ്ങളിൽ എക്കണോമി ക്ലാസിനേക്കാൾ താഴ്ന്ന ക്ലാസ് അധികം വൈകാതെ നിലവിൽ വരാൻ സാധ്യതയെന്ന് റിപ്പോർട്ട്. വിമാനത്തിൽ നിന്ന് പോകാനുള്ള അവസരം ഒരുക്കുന്ന സംവിധാനമായിരിക്കും ഇത്. അരയിൽ കൂടി മാത്രം സീറ്റ് ബെൽറ്റിട്ട് മുറുക്കി നിന്ന് യാത്ര ചെയ്യാവുന്ന സീറ്റിങ് അറേഞ്ച്‌മെന്റായിരിക്കുമിത്.ഈ സംവിധാനം നിലവിൽ വരുന്നതോടെ വിമാനങ്ങളിൽ 20 ശതമാനം യാത്രക്കാരെ കൂടുതൽ കയറ്റാൻ സാധിക്കും. ഇറ്റാലിയൻ സീറ്റ് മാനുഫാക്ചററായ എവിയോഇന്റീരിയറാണീ പുതിയ സീറ്റിങ് സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. എക്കണോമി ക്ലാസ് കാബിനുകളോട് ചേർന്നായിരിക്കും ഇവ സജ്ജമാക്കുന്നത്. 

സ്‌കൈറൈഡർ 2.0 എന്നാണീ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. അടുത്തിടെ ഹാംബർഗിൽ വച്ച് നടന്ന എയർക്രാഫ്റ്റ് ഇന്റീരിയേർസ് എക്‌സ്‌പോ 2018ൽ വച്ച് പുതിയ സീറ്റിങ് സംവിധാനം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് ഈ മാനുഫാക്ചറർ തന്നെ ഇത്തരത്തിലുള്ള പുതിയ സീറ്റിങ് സംവിധാനം പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും 2010ൽ ലോഞ്ച് ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിൽ നിന്നും മെച്ചപ്പെടുത്തിയ പുതിയ പതിപ്പാണ് ഇപ്പോഴത്തെ ഹോഴ്‌സ്-സാഡിൽ വെർഷൻ.



മുമ്പത്തെ പതിപ്പിനേക്കാൾ കൂടുതൽ മൃദുവാർന്നതാണ് സ്‌കൈറൈഡർ 2.0. ഇതിന്റെ പോളുകൾ സീലിംഗിന്റെയും ഫ്‌ളോറിന്റെയും ഓരോ നിരയ്‌ക്കൊപ്പവും ബന്ധപ്പെടുത്തിയിട്ടുണ്ട്.ഇതിന് മുമ്പത്തെ വെർഷനിൽ ഇതിന്റെ ഫ്രെയിം റെയിലുമായി മാത്രമായിരുന്നു ബന്ധപ്പെടുത്തിയിരുന്നത്. പുതിയ സീറ്റിങ് സംവിധാനത്തിലൂടെ 20 ശതമാനം യാത്രക്കാരെ വിമാനത്തിൽ കയറ്റാൻ സാധിക്കുമെങ്കിലും ലെഗ്‌റൂം സ്‌പേസ് 28 ഇഞ്ചിൽ നിന്നും 23 ഇഞ്ചായി ചുരുങ്ങുമെന്നാണ് കമ്പനി വെളിപ്പെടുത്തുന്നത്.ഒരേ വിമാനത്തിൽ വിവിധ ക്ലാസുകൾ ഏർപ്പെടുത്തുന്ന പ്രക്രിയയ്ക്ക് കൂടുതൽ പിന്തുണയേകുന്നതായിരിക്കും സ്‌കൈറൈഡർ 2.0 എന്നും കമ്പനി അവകാശപ്പെടുന്നു.



ഇതിലൂടെ ചെലവ് കുറഞ്ഞ ടിക്കറ്റുകൾ കൂടുതലായി ലഭ്യമാക്കാനാവുമെന്നും ഹ്രസ്വദൂരയാത്രകൾക്കാണീ സീറ്റിങ് സംവിധാനം കൂടുതൽ അനുയോജ്യമായിത്തീരുകയെന്നും എവിയോഇന്റീരിയർ വെളിപ്പെടുത്തുന്നു.ഏതെങ്കിലും വിമാനക്കമ്പനി ഈ സീറ്റിംഗിനായി ഓർഡർ നൽകിയിട്ടുണ്ടോയെന്ന കാര്യം അവ്യക്തമാണ്. 2010ൽ റയാൻഎയർ 120,000 പേരെ ഉൾപ്പെടുത്തി ഒരു പോൾ നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത 80,000 പേരും ഇത്തരം അപ്‌റൈറ്റ് സീറ്റുകൾ പ്രാവർത്തികമാക്കുന്നതിനെ പിന്തുണച്ചിരുന്നു. വിമാനചാർജ് പകുതിയാക്കിയാൽ ഇത്തരം സീറ്റുകൾ തങ്ങൾ ഉപയോഗിക്കുമെന്നായിരുന്നു 42 ശതമാനം പേർ പ്രതികരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP