Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഹിമാലയം വഴി നേപ്പാളുമായി പുത്തൻ സാമ്പത്തിക ഇടനാഴിയുമായി ചൈന; ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയെ

ഹിമാലയം വഴി നേപ്പാളുമായി പുത്തൻ സാമ്പത്തിക ഇടനാഴിയുമായി ചൈന; ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയെ

ബെയ്ജിങ്: ഇന്ത്യയെ ലക്ഷ്യം വെച്ച് ഹിമാലയത്തിലൂടെ നേപ്പാളുമായി പുത്തൻ സാമ്പത്തിക ഇടനാഴിയുമായി ചൈന. നേപ്പാളിൽ പുതുതായി ഭരണമേറ്റ കെ.പി.ശർമ ഒലി സർക്കാരുമായി ചേർന്നു പദ്ധതി നടപ്പിലാക്കാൻ ഇരു രാഷ്ട്രങ്ങളും തമ്മിൽ ധാരണയായി. നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യവാലിയും ചൈനീസ് വിദേശകാര്യ മേധാവി വാങ് യിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.

ഹിമാലയത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചു ദീർഘകാലത്തേക്കുള്ള പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം വാങ് യി പ്രതികരിച്ചു. കോടിക്കണക്കിനു രൂപ ചെലവഴിച്ചു ചൈന നിർമ്മിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിലും (ബിആർഐ) ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചിട്ടുണ്ട്. തുറമുഖം, ദേശീയപാത, വ്യോമ ഗതാഗതം, ഊർജം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെല്ലാം പരസ്പര സഹകരണമാണു ലക്ഷ്യം. സഹകരണത്തിലൂടെ മൂന്നു രാഷ്ട്രങ്ങൾക്കും വികസനം ഉണ്ടാകുമെന്നും വാങ് യി പറഞ്ഞു.

'ചൈനയും നേപ്പാളും ഇന്ത്യയും സുഹൃത്തുക്കളാണ്. പുഴകളും സമുദ്രങ്ങളും കൊണ്ടു ബന്ധിപ്പിക്കപ്പെട്ട അയൽക്കാരാണു മൂന്നു രാഷ്ട്രങ്ങളും. ലോകത്തിലെവിടെയും മൂന്നു രാജ്യങ്ങൾക്കകത്തും എന്തു മാറ്റങ്ങളുണ്ടായാലും ഇക്കാര്യത്തിൽ മാത്രം വ്യത്യാസമുണ്ടായിരിക്കില്ല. നേപ്പാളിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ ധാരണയുണ്ടായിരിക്കണം' വാങ് യി വ്യക്തമാക്കി.

ചൈനയുമായി പ്രശ്‌നങ്ങളില്ലാത്ത ബന്ധമാണു ലക്ഷ്യമെന്നു പ്രദീപ് കുമാർ ഗ്യവാലി പറഞ്ഞു. ചരക്ക്, ഊർജ വിതരണങ്ങൾക്കായി പതിറ്റാണ്ടുകളായി ഇന്ത്യയെ ആശ്രയിച്ചിരുന്ന നേപ്പാൾ 2016ൽ അത് അവസാനിപ്പിച്ചിരുന്നു. ചൈനയുമായി പുതിയ ഗതാഗത കരാറും നേപ്പാൾ ഒപ്പുവച്ചു. നേപ്പാൾ പ്രധാനമന്ത്രിക്ക് ഇന്ത്യയെക്കാൾ ചൈനയോടാണു താൽപര്യമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP