Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ കെയ്റ്റ് കുഞ്ഞിനെ നാട്ടുകാരെക്കാട്ടി പ്രസവദിവസം തന്നെ ആശുപത്രി വിട്ടു; പ്രിൻസ് ജോർജിനും പ്രിൻസസ് ഷാർലറ്റിനുംശേഷം പിറന്ന ആൺകുട്ടി പ്രിൻസ് ഓഫ് കേംബ്രിഡ്ജ് എന്നറിയപ്പെടും; ബക്കിങ്ങാം പാലസിൽ എത്തിയത് അഞ്ചാമത്തെ കിരീടാവകാശി

മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ കെയ്റ്റ് കുഞ്ഞിനെ നാട്ടുകാരെക്കാട്ടി പ്രസവദിവസം തന്നെ ആശുപത്രി വിട്ടു; പ്രിൻസ് ജോർജിനും പ്രിൻസസ് ഷാർലറ്റിനുംശേഷം പിറന്ന ആൺകുട്ടി പ്രിൻസ് ഓഫ് കേംബ്രിഡ്ജ് എന്നറിയപ്പെടും; ബക്കിങ്ങാം പാലസിൽ എത്തിയത് അഞ്ചാമത്തെ കിരീടാവകാശി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാമത്തെ കിരീടാവകാശി പിറന്നു. കെയ്റ്റ് രാജകുമാരിയുടെയും വില്യം രാജകുമാരന്റെയും മൂന്നാമത്തെ കുഞ്ഞ് ജനിച്ചു. പ്രസവിച്ച ദിവസം തന്നെ, കുഞ്ഞിനെ കാത്തുനിന്ന പ്രജകളെ കാണിച്ചശേഷം കെയ്റ്റും വില്യമും ആശുപത്രിയിൽനിന്ന് ബക്കിങ്ങാം കൊട്ടാരത്തിലേക്ക് പോവുകയും ചെയ്തു. ജോർജ് രാജകുമാരന്റെയും ഷാർലറ്റ് രാജകുമാരിയുടെയും അനിയൻ, രാവിലെ 11.01-നാണ് ഭൂമിയിലേക്ക് എത്തിയതെന്ന് വില്യം രാജകുമാരൻ അറിയിച്ചു. രാവിലെ ആറുമണിക്കുമുമ്പായി നേരീയ പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെയ്റ്റിന് ഇതും സുഖപ്രസവമായിരുന്നു. വൈകിട്ട് ആറുമണിയോടെ രാജകുടുംബം കൊട്ടാരത്തിലേക്ക് തിരിക്കുകയും ചെയ്തു.

രാവിലെ ആറുമണിയോടെയാണ് കെയ്റ്റിനെ ലേബർറൂമിൽ പ്രവേശിപ്പിച്ചത്. പതിനൊന്ന് മണിയോടെ അവർ പ്രസവിച്ചു. മൂന്ന് കിലോ 827 ഗ്രാം തൂക്കമുള്ള ആരോഗ്യവാനായ കുഞ്ഞിനെയാണ് വില്യമിനും കെയ്റ്റിനും ലഭിച്ചത്. വില്യം ഷേക്‌സ്പിയറിന്റെ ജന്മദിനം കൂടിയായ സെന്റ് ജോർജ് ദിനത്തിലാണ് പുതിയ രാജകുമാരന്റെ ജനനമെന്ന പ്രത്യേകതയുമുണ്ട്. അനിയനെ കാണാനായി ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും സ്‌കൂളിൽനിന്ന് യൂണിഫോമിൽത്തന്നെയാണ് ആശുപത്രിയിലേക്കെത്തിയത്. എന്നാൽ, ആശുപത്രിയിൽനിന്ന് കുട്ടിയെ ജനങ്ങളെ കാണിക്കുമ്പോൾ ഇരുവരും ഒപ്പമുണ്ടായിരുന്നില്ല. കെയ്റ്റ് ആശുപത്രിയിലേക്ക് പോയെങ്കിലും പതിവുപോലെ ജോർജ് രാജകുമാരൻ തോമസ് ബാറ്റേഴ്‌സീ സ്‌കൂളിലേക്കും ഷാർലറ്റ് രാജകുമാരി വിൽകോക്‌സ് നഴ്‌സറിയിലേക്കും പോയിരുന്നു. ഇരുവരെയും വൈകിട്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

പാഡിങ്ടണിലുള്ള സെന്റ് മേരീസ് ഹോസ്പിറ്റലിലായിരുന്നു കെയ്റ്റിന്റെ പ്രസവം. മുമ്പ് രണ്ടുതവണയും കെയ്റ്റ് ഇവിടെയാണ് മക്കൾക്ക് ജന്മം നൽകിയത്. കാറിലാണ് കെയ്റ്റ് ആശുപത്രിയിലേക്ക് പോയതെന്നും യാതൊരു വിഷമതകളുമില്ലാതെയാണ് പ്രസവിച്ചതെന്നും കെൻസിങ്ടൺ പാലാസ് ട്വിറ്ററിലൂടെ അറിയിച്ചു. കുഞ്ഞിന്റെ ജനനം അറിയിക്കുന്നതിന് ബക്കിങ്ങാം പാലാസിലും വിൻസർ കാസിലിലും വലിയ പതാക ഉയർത്തുകയും ചെയ്തിരുന്നു. കുഞ്ഞിനെ ഇന്ന് രാജ്ഞി സന്ദർശിക്കുമെന്നാണ് സൂചന.

വൻജനാവലിയാണ് സെന്റ്‌മേരീസ് ആശുപത്രിക്കുമുന്നിൽ പുതിയ രാജകുമാരനെ ഒരുനോക്ക് കാണാൻ കാത്തിരുന്നത്. ഇടയ്ക്ക് ആശുപത്രിയിൽനിന്ന് പുറത്തുവന്ന വില്യം താൻ ഉടൻതന്നെ തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചതോടെ, കുഞ്ഞിനെ ആദ്യദിവസം തന്നെ കാണാനാകുമെന്ന് ആരാധകർക്ക് ഉറപ്പായി. ആശുപത്രിയിൽ ഏറ്റവും മികച്ച മെഡിക്കൽ സൗകര്യങ്ങളാണ് അധികൃതർ കെയ്റ്റിനായി ഒരുക്കിയിരുന്നത്. കൊട്ടാരത്തിലെ ഔദ്യോഗിക ഗൈനക്കോളജിസ്റ്റും സർജനുമായ ഗയ് തോർപ്പ് ബീസ്റ്റണിന്റെ നേതൃത്വത്തിലാണ് പ്രസവമെടുത്തതെന്ന് കെൻസിങ്ടൺ കൊട്ടാരവൃത്തങ്ങൾ അറിയിച്ചു.

പിറന്നത് അഞ്ചാമത്തെ കിരീടാവകാശി; നവജാത ശിശു എത്തിയത് ഹാരിയെക്കാൾ മുന്നിൽ

ബ്രിട്ടീഷ് രാജകുടുംബത്തിൽ എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരനാണ് ഇപ്പോൾ ഒന്നാമത്തെ കിരീടാവകാശി. ചാൾസ് കഴിഞ്ഞാൽ, വില്യമിനാണ് രാജാവാകാൻ യോഗ്യത. വില്യമിന്റെ മൂത്തമകൻ ജോർജ് മൂന്നാമത്തെയും മകൾ ഷാർലറ്റ് നാലാമത്തെയും കിരീടാവകാശികളാണ്. അഞ്ചാമത്തെ കിരീടാവകാശിയായാണ് പുതിയ രാജകുമാരൻ പിറന്നത്.

പ്രിൻസ് ഓഫ് കേംബ്രിഡ്ജ് എന്നാകും ഈ കുഞ്ഞിന്റെ സ്ഥാനപ്പേര്. പുതിയ കിരീടാവകാശികൂടി വന്നതോടെ, വില്യമിന്റെ സഹോദരൻ ഹാരി രാജകുമാരന്റെ കിരീടസ്വപ്‌നം ഏറെക്കുറെ അവസാനിക്കുകയും ചെയ്തു. ഹാരിയുടേതുമാത്രമല്ല, യോർക്കിലെ രാജകുമാരൻ ആൻഡ്രൂവും കിരീടാവകാശികളുടെ നിരയിൽനിന്ന് ഏഴാം സ്ഥാനത്തേക്കായി. ബിയാട്രീസ് രാജകുമാരി എട്ടാമതും യൂജിൻ രാജകുമാരി ഒമ്പതാമതുമാണ്. മുമ്പ് പിന്തുടർച്ചാവകാശം നിശ്ചയിച്ചിരുന്നത് ആൺകുട്ടികൾക്ക് മാത്രമാണ്. അതൊഴിവാക്കിയതോടെയാണ് ഷാർലറ്റ് രാജകുമാരി നാലാമത്തെ കിരീടാവകാശിയായത്.

എന്തായിരിക്കും പുതിയ രാജകുമാരന്റെ പേര്?

കെയ്റ്റ് രാജകുമാരി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ ബ്രിട്ടനിലെ പന്തയക്കമ്പോളത്തിൽ ചൂടേറിയ വാതുവെപ്പിന് അവസരമൊരുക്കിയാണ് രാജകുമാരന്റെ പേരെന്താകുമെന്ന അഭ്യൂഹം മുന്നേറുന്നത്. ആൽബർട്ടെന്നും ഫിലിപ്പെന്നും ഹെന്റിയെന്നും തോമസെന്നുമൊക്കെ വാതുവെപ്പുകാർ കണക്കുകൂട്ടുന്നു. ആദ്യരണ്ടുകുട്ടികൾക്കും പരമ്പരാഗത രീതിയിലുള്ള ജോർജ് എന്നും ഷാർലറ്റെന്നും പേരിട്ടതുപോലെ, അത്തരം പേരുകളിലൊന്നാകും മൂന്നാമത്തെ കുട്ടിക്കും തിരഞ്ഞെടുക്കുകയെന്നാണ് കരുതുന്നത്.

നിലവിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിലൊന്ന് മൂന്നാമത്തെ കുട്ടിക്ക് വില്യമും കെയ്റ്റും ആർതർ എന്ന് പേരിട്ടേക്കുമെന്നാണ്. ഫ്രെഡറിക്ക്, ജെയിംസ്, ഫിലിപ്പ് തുടങ്ങിയ പേരുകൾക്കും വാതുവെക്കുന്നവരുണ്ട്.

അനിയനെക്കാണാൻ ആത്മവിശ്വസത്തോടെ

നഴ്‌സറിയിൽനിന്നും ആശുപത്രിയിലേക്ക് ഷാർലറ്റ് രാജകുമാരി എത്തിയത് അനിയനെക്കാണാനുള്ള അക്ഷമയോടെയാണ്. എന്നാൽ, പുറത്തുകാത്തുനിന്ന ആരാധകരെ നിരാശപ്പെടുത്താതെ അവരെ നോക്കി കൈവീശാൻ കുഞ്ഞുരാജകുമാരി മറന്നില്ല. അച്ഛൻ വില്യം രാജകുമാരന്റെ കൈപിടിച്ചാണ് ഷാർലറ്റ് രാജകുമാരിയും സഹോദരൻ ജോർജ് രാജകുമാരനുമെത്തിയത്. ജോർജ് നാണിച്ച് തലകുനിച്ച് നടന്നപ്പോൾ അനിയൻ ജനിച്ചതിന്റെ ആവേശം ഷാർലറ്റിന്റെ മുഖത്തുണ്ടായിരുന്നു.

കാറിൽനിന്നിറങ്ങി ആശുപത്രിയിലേക്ക് നടന്ന ഷാർലറ്റ്, ആശുപത്രിയുടെ പടവുകൾ കയറുന്നതിനിടെ തിരിഞ്ഞുനിന്ന് ജനക്കൂട്ടത്തിനുനേരെ കൈവീശുകയായിരുന്നു. സ്വതവേ നാണപ്രകൃതക്കാരനായ ജോർജിന്റെ മുഖത്തും സന്തോഷം അലയടിച്ചിരുന്നിവെങ്കിലും ജനക്കൂട്ടത്തിനുനേരെ നോക്കാൻ അവൻ തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP