Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ എങ്ങനെയാണ് പുഞ്ചിരിയോടെ കുഞ്ഞുമായി വീട്ടിൽ പോകാൻ പറ്റുന്നത്? കെയ്റ്റ് രാജകുമാരി മൂന്നുതവണ പ്രസവിച്ച ഹിപ്‌നോ ബർത്തിങ്ങിനെക്കുറിച്ച്

പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ എങ്ങനെയാണ് പുഞ്ചിരിയോടെ കുഞ്ഞുമായി വീട്ടിൽ പോകാൻ പറ്റുന്നത്? കെയ്റ്റ് രാജകുമാരി മൂന്നുതവണ പ്രസവിച്ച ഹിപ്‌നോ ബർത്തിങ്ങിനെക്കുറിച്ച്

തിരാവിലെ ആശുപത്രിയിലെത്തുക. അഞ്ചുമണിക്കൂറോളം നേരം ലേബർ റൂമിൽ കഴിയുക. യാതൊരു വിഷമതകളുമില്ലാതെ പ്രസവിക്കുക. ഏതാനും മണിക്കൂറുകൾക്കകം പ്രസവത്തിന്റെ യാതൊരു ആലസ്യമോ ക്ഷീണമോ പ്രകടിപ്പിക്കാതെ കുഞ്ഞിനെയുമെടുത്തുകൊട്ടാരത്തിലേക്ക് മടങ്ങുക. പ്രസവിച്ച അതേദിവസം തന്നെ കുട്ടിയുമായി കെയ്റ്റ് രാജകുമാരി കൊട്ടാരത്തിലേക്ക് മടങ്ങുമ്പോൾ, 'ഹിപ്‌നോ ബർത്തിങ്' എന്ന സ്വാഭാവിക പ്രസവരീതികൂടി പ്രശ്‌സതമാവുകയാണ്. കെയ്റ്റ് മുമ്പ് രണ്ടുതവണ പ്രസവിച്ചതും ഇതേ രീതിയിലൂടെയാണ്.

വളരെയേറെ പരിക്ഷിച്ചുവിജയിച്ച പ്രസവരീതിയാണ് ഹിപ്‌നോബർത്തിങ്. റിലാക്‌സ് ചെയ്ത് സ്വാഭാവികമായ രീതിയിൽത്തന്നെ പ്രസവിക്കുന്നതാണ് ഇതിന്റെ രീതി. ശാരീരികമെന്നതുപോലെ, മനഃശാസ്ത്രപരവുമാണ് ഇതിനുള്ള തയ്യാറെടുപ്പുകൾ. ശ്വസന പ്രക്രീയയിലൂടെ പ്രസവ വേദന നിയന്ത്രിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. കെയ്റ്റ് രാജകുമാരിയുടെ മുൻ പ്രസവങ്ങളും ഇതേ മട്ടിലായിരുന്നു. സ്വാഭാവിക പ്രസവത്തിന്റെ പാഠപുസ്തകങ്ങളായാണ് ആ രണ്ട് പ്രസവങ്ങളും ഗൈനക്കോളജിസ്റ്റുമാർ കരുതുന്നതുതന്നെ.

സ്ത്രീകളിൽ പലർക്കും പ്രസവം ചിലപ്പോൾ പേടിപ്പെടുത്തുന്ന ഓർമയായി മാറിയേക്കാം. ലേബർ റൂമിലെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും കടുത്ത പ്രസവവേദനയും ഒടുവിൽ അടിയന്തര സിസേറിയനുമൊക്കെയാണ് പലർക്കും നേരിടേണ്ടിവന്നിട്ടുണ്ടാവുക. എന്നാൽ, കെയ്റ്റിന്റെ മൂന്ന് പ്രസവവും ഇത്തരത്തിലുള്ള യാതൊരു കുഴപ്പവും കൂടാതെയായിരുന്നു. അതുകൊണ്ടുതന്നെയാണ് ബ്രിട്ടീഷ് ഗൈനക്കോളജിസ്റ്റുകൾ അവർ പിന്തുടർന്ന രീതിയെ മറ്റുള്ളവർക്ക് മാതൃകയായി കാണിക്കുന്നതും.

പ്രസവിക്കുന്നെങ്കിൽ കെയ്റ്റിനെപ്പോലെ വേണം. ഇത്തവണ രാവിലെ ആറുമണിക്ക് ആശുപത്രിയിലെത്തിയ കെയ്റ്റ് അഞ്ചുമണിക്കൂറിനുശേഷം പതിനൊന്ന് മണിയോടെ പ്രസവിച്ചു. ആദ്യകുട്ടിയായ ജോർജിനെ പ്രസവിക്കുന്നതിനായി 2013-ൽ ആശുപത്രിയിലെത്തിയ കെയ്റ്റിന് പത്തരമണിക്കൂർ മാത്രമാണ് കാത്തിരിക്കേണ്ടിവന്നത്. 2015-ൽ രണ്ടാമത്തെ കുട്ടി ഷാർലറ്റിനെ കെയ്റ്റ് പ്രസവിക്കുന്നത് ആശുപത്രിയിലെത്തി രണ്ടരമണിക്കൂറിനുശേഷവും. പ്രസവാനന്തരം മണിക്കൂറുകൾക്കകം വില്യം രാജകുമാരനുമൊത്ത് ചിരിച്ചുകൊണ്ട് ആശുപത്രി വാതിൽക്കലെത്തി ആരാധകരെ കാണാനും അവർക്കായി.

ഹോളിവുഡ് നായിക ആഞ്ജലീന ജൂലിയും സെലിബ്രിറ്റി മോഡൽ ജിസേൽ ബുണ്ട്‌ചെനുമുൾപ്പെടെയുള്ളവർ പിന്തുടർന്ന പ്രസവരീതിയാണ് ഹിപ്‌നോബർത്തിങ്. പ്രസവത്തിനായി ലേബർറൂമിൽ പ്രവേശിപ്പിക്കുന്നതുമുതൽ ഗർഭിണിയെ ശാരീരികമായും മാനസികമായും റിലാക്‌സ് ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് ഇതിന്റെ പ്രത്യേക. ഹിപ്‌നോബർത്തിങ്ങിലൂടെ പ്രസവിക്കുന്നവർക്ക് അതിവേഗം ആശുപത്രിയിൽനിന്ന് പോകാനുമാവും. കെയ്റ്റ് മുമ്പ് രണ്ട് പ്രസവങ്ങളിലും ഇതേ മാതൃക പിന്തുടർന്നതോടെ, ബ്രിട്ടനിൽ ഹിപ്‌നോബർത്തിങ്ങിന് വലിയ പ്രചാരവും ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP