Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിറ്റ്‌നെ ഹൂസ്റ്റന്റെ ഐ വന്നാ ഡാൻസ് വിത്ത് സംബഡി പാടി നൃത്തം ചെയ്തു; പാരമ്പര്യങ്ങൾ മറികടന്ന് ഫെമിനിസ്റ്റാണെന്ന് ഉറക്കെ നയപ്രഖ്യാപനം നടത്തി മേഗൻ; കറുത്ത വർഗക്കാരിയായ പഴയ സീരിയൽ നടിക്ക് ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഗംഭീര കാൽവയ്പ്

വിറ്റ്‌നെ ഹൂസ്റ്റന്റെ ഐ വന്നാ ഡാൻസ് വിത്ത് സംബഡി പാടി നൃത്തം ചെയ്തു; പാരമ്പര്യങ്ങൾ മറികടന്ന് ഫെമിനിസ്റ്റാണെന്ന് ഉറക്കെ നയപ്രഖ്യാപനം നടത്തി മേഗൻ; കറുത്ത വർഗക്കാരിയായ പഴയ സീരിയൽ നടിക്ക് ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഗംഭീര കാൽവയ്പ്

ലോകമാകമാനം ആഘോഷിക്കപ്പെട്ടതും വിവാഹത്തിന് ശേഷം ഹാരി രാജകുമാരനും മേഗൻ മാർകിളും ഔദ്യോഗികമായി കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു. ശനിയാഴ്ച വൈകുന്നേരം ഫ്രോഗ്മോർ ഹൗസിൽ വച്ച് നടന്ന റിസപ്ഷനോട് അനുബന്ധിച്ച് ഹാരിയും മേഗനും ചേർന്ന് തങ്ങളുടെ ആദ്യത്തെ നൃത്തം ചെയ്തിരുന്നു. വിറ്റ്നെ ഹൂസ്റ്റന്റെ ' ഐ വന്നാ ഡാൻസ് വിത്ത് സംബഡി' പാടിയായിരുന്നു ഈ നൃത്തം. ഇതിന് പുറമെ പാരമ്പര്യങ്ങൾ മറികടന്ന് ഫെമിനിസ്റ്റാണ് എന്ന് ഉറക്കെ പറഞ്ഞ് നയപ്രഖ്യാപന പ്രസംഗം നടത്താനും മേഗൻ ധൈര്യം കാട്ടിയിട്ടുണ്ട്. ഇത്തരത്തിൽ കറുത്ത വർഗക്കാരിയായ പഴയ സീരിയൽ നടിക്ക് ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഗംഭീര കാൽവയ്പാണ് ലഭിച്ചിരിക്കുന്നത്.

ഡ്യൂചസ് ഓഫ് സസെക്സ് എന്ന തന്റെ പുതിയ പദവിയിൽ കടുത്ത സന്തോഷം ഹാരിക്കൊപ്പം വിൻഡ്സർ കാസിൽ വിട്ട് പോകുന്നതിന് മുമ്പ് മേഗൻ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിന് മുമ്പ് തന്നെ ഇരുകൈയും നീട്ടി വധുവായി സ്വീകരിച്ചതിന് മേഗൻ രാജകുടുംബത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഔദ്യോഗിക റോയൽ.യുകെ വെബ്പേജിൽ മേഗന് തന്റേതായ ഒരു പേജ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.ഒരു ഫെമിനിസ്റ്റ്, സൂപ്പ് കിച്ചൺ വളണ്ടിയർ, സോഷ്യൽ ജസ്റ്റിസ് കാംപയിനർ എന്നീ സ്ഥാനങ്ങളിൽ താൻ അഭിമാനിക്കുന്നുവെന്ന് ഈ പേജിലൂടെ മേഗൻ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്ഞിയെ പിന്തുണക്കുന്നതിനായി രാജകീയ കർത്തവ്യങ്ങൾ നിർവഹിക്കുമെന്ന് മേഗൻ ഇതിലൂടെ സ്ഥിരീകരിക്കുന്നുണ്ട്. 2015ലെ യുഎൻ കോൺഫറൻസിൽ വച്ച് താൻ നടത്തിയ പ്രസംഗത്തിലെ പ്രധാനപ്പെട്ട വാക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയിലും ഫെമിനിസ്റ്റെന്ന നിലയിലും താൻ അഭിമാനിക്കുന്നുവെന്നായിരുന്നു അന്ന് യുഎന്നിൽ വച്ച് മേഗൻ പ്രഖ്യാപിച്ചിരുന്നത്. സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് മേഗന് നല്ല ബോധ്യമുണ്ടെന്നും വളരെ ചെറിയ പ്രായത്തിൽ തന്നെ ചാരിറ്റി പ്രവർത്തനങ്ങളിൽ മേഗൻ സജീവമായിരുന്നുവെന്നും 13ാം വയസിൽ ലോസ്ഏയ്ജൽസിൽ വച്ചും പിന്നീട് ടൊറന്റോയിൽ വച്ചും സൂപ്പ് കിച്ചണിൽ വളണ്ടിയറായി പ്രവർത്തിച്ചിരുന്നുവെന്നും ഈ പേജ് വെളിപ്പെടുത്തുന്നുണ്ട്.

പല പ്രതിസന്ധികളും പക്വതയോടെ താണ്ടിയ മേഗനെ പ്രശംസിച്ച് ഹാരി ഇന്നലെ രംഗത്തെത്തിയിരുന്നു. മേഗനൊപ്പമുള്ള കുടുംബജീവിതത്തിനായി തനിക്ക് ഇനിയും കാത്തിരിക്കാനാവില്ലെന്നും ഹാരി പറയുന്നു. ശനിയാഴ്ച വൈകുന്നേരം ഫ്രോഗ്മോർ ഹൗസിൽ വച്ച് നടന്ന റിസപ്ഷനോട് അനുബന്ധിച്ച് വില്യം രാജകുമാരൻ മേഗനെ രാജകുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. ആ ചടങ്ങിൽ വച്ച് പാരമ്പര്യം തെറ്റിച്ച് കൊണ്ട് മേഗനും പ്രസംഗിച്ചിരുന്നു. എന്നാൽ 2011ൽ വില്യമിന്റെയും കേയ്റ്റിന്റെയും വിവാഹ റിസപ്ഷനിൽ വച്ച് കേയ്റ്റ് ഇത്തരത്തിൽ സംസാരിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP