Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണാതായ 21കാരന്റെ ജീവനെ ഓർത്ത് ഭയപ്പെട്ട് സഹായം തേടി ബ്രിട്ടൻ പൊലീസ്; അറസ്റ്റ് ചെയ്ത് അകത്തിടാതിരിക്കാൻ മുടങ്ങിയതാണ് ആരും പൊലീസ് കെണിയിൽ വീഴരുതെന്ന് കമന്റ് ചെയ്ത് കാണാതായ യുവാവ്

കാണാതായ 21കാരന്റെ ജീവനെ ഓർത്ത് ഭയപ്പെട്ട് സഹായം തേടി ബ്രിട്ടൻ പൊലീസ്; അറസ്റ്റ് ചെയ്ത് അകത്തിടാതിരിക്കാൻ മുടങ്ങിയതാണ് ആരും പൊലീസ് കെണിയിൽ വീഴരുതെന്ന് കമന്റ് ചെയ്ത് കാണാതായ യുവാവ്

ബ്രിട്ടൻ ഹാലിഫാക്സിലെ വീറ്റ്ലെ ഏരിയയിൽ നിന്നും കാണാതായ 21 കാരനായ ലിയോൺ സ്മിത്തിനെ കണ്ടെത്താൻ വേണ്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് പുലിവാൽ പിടിച്ചിരിക്കുകയാണ് ബ്രിട്ടനിലെ വെസ്റ്റ് യോർക്ക്ഷെയർ പൊലീസ്. കാണാതായ ഈ യുവാവിന്റെ ജീവനെക്കുറിച്ചോർത്ത് ഭയമുണ്ടെന്നും അതിനാൽ കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചാണ് പൊലീസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാതിരിക്കാൻ മുങ്ങിയതാണെന്നും അതിനാൽ ആരും പൊലീസ് കെണിയിൽ വീഴരുതെന്നും ഈ പോസ്റ്റിന് കമന്റിട്ട് പ്രസ്തുത യുവാവ് തന്നെ രംഗത്തെത്തിയതാണ് പൊലീസിനെ വട്ടം കറക്കുന്നത്.

ഇന്നലെ വൈകുന്നേരം നാലരക്കായിരുന്നു പൊലീസ് ഇത്തരത്തിലൊരു പോസ്റ്റ് ഫേസ്‌ബുക്കിലിട്ടത്. വെളുത്ത നിറത്തിലുള്ള യുവാവ് കാണാതാകുമ്പോൾ ബ്ലാക്ക് ട്രാക്ക് സ്യൂട്ട്, ബ്ലൂ-ടീ ഷർട്ട്, ബ്ലാക്ക് ട്രെയിനേർസ് എന്നിവയായിരുന്നു ധരിച്ചിരുന്നതെന്നാണ് പൊലീസ് വിവരിക്കുന്നത്. എന്നാൽ ഈ പോസ്റ്റ് ഫേസ്‌ബുക്കിൽ വന്ന് ഒരു മണിക്കൂറിനകമാണ് ഇതിനുള്ള കമന്റിട്ട് സാക്ഷാൽ ലിയോൺ തന്നെ രംഗത്തെത്തിയത്. തന്നെ കാണാതായിട്ടില്ലെന്നും താൻ ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്ത് ജയിലിലിടാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ലിയോൺ ഈ കമന്റിൽ കുറ്റപ്പെടുത്തുന്നു.

വളരെ സമർത്ഥമായി താൻ പൊലീസിൽ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണെന്ന സൂചനകളും ലിയോൺ നൽകിയിട്ടുണ്ട്. ലിയോണിന്റെ അമ്മയുടെ സഹോദരിയും ഈ സംഭവത്തെ കുറിച്ച് സംസാരിക്കുന്നതിനായി ടാബ്ലോയ്ഡ് ടാക്ക് പ്രോഗ്രാമിൽ പങ്കെടുക്കാൻ പോയിട്ടുണ്ടെന്ന് അറിയിച്ച് കൊണ്ട് അന്നെമേരി ഫറാർ എന്ന സ്ത്രീ ഈ പോസ്റ്റിന് കമന്റിട്ടിരിക്കുന്നു. ഫോണിലൂടെയാണ് ഫേസ്‌ബുക്കിൽ കമന്റിട്ടിരിക്കുന്നതെങ്കിൽ പൊലീസ് ട്രാക്ക് ചെയ്ത് പിടിക്കുമെന്നും ആരുടെയെങ്കിലും വീട്ടിലെ ഇന്റർനെറ്റുപയോഗിച്ചാണ് കമന്റിട്ടിരിക്കുന്നതെങ്കിൽ ആ ഐപി അഡ്രസ് ഉപയോഗിച്ച് പൊലീസ് പിടികൂടുമെന്നും മിക്ക് വിൽക്കി എന്ന ഫേസ്‌ബുക്ക് യൂസർ ലിയോണിന് കമന്റിലൂടെ മുന്നറിയിപ്പേകുന്നു.

എന്നാൽ ലിയോണിനെ കണ്ടെത്തുന്നതിനായി വലിയൊരു പൊലീസ് സേനയെ തന്നെ സജ്ജമാക്കിയിരിക്കുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ലിയോണിന്റെ സുരക്ഷയെക്കുറിച്ച് തങ്ങൾക്ക് ഏറെ ആശങ്കയുണ്ടെന്നും പൊലീസ് ആശങ്കപ്പെടുന്നുണ്ട്. ഒരു കുറ്റകൃത്യം ചെയ്തതിന് തങ്ങൾ ലിയോണിനെ കസ്റ്റഡിയിൽ വച്ചിരുന്നതാണെന്നും അവിടെ നിന്നും അയാൾ മുങ്ങുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ എന്താണ് കുററമെന്ന് വിശദീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP