Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നല്ല ജീവിതം സ്വപ്നം കണ്ട് ശ്രീലങ്കയിൽ നിന്നും കടലും മരുഭൂമിയും താണ്ടി എത്തി; അകാലത്തിൽ പിതാവ് മരിച്ചപ്പോൾ വീട് പോലും ഇല്ലാതെ തെരുവിൽ ജീവിച്ചു; ലണ്ടനിൽ കുത്തേറ്റ് മരിച്ചത് ഈ വർഷത്തെ 65-ാമത്തെ ചെറുപ്പക്കാരൻ

നല്ല ജീവിതം സ്വപ്നം കണ്ട് ശ്രീലങ്കയിൽ നിന്നും കടലും മരുഭൂമിയും താണ്ടി എത്തി; അകാലത്തിൽ പിതാവ് മരിച്ചപ്പോൾ വീട് പോലും ഇല്ലാതെ തെരുവിൽ ജീവിച്ചു; ലണ്ടനിൽ കുത്തേറ്റ് മരിച്ചത് ഈ വർഷത്തെ 65-ാമത്തെ ചെറുപ്പക്കാരൻ

ന്നലെ രാവിലെ സൗത്ത് വെസ്റ്റ് ലണ്ടനിലെ മിറ്റ്ചാമിൽ വച്ച് കുത്തേറ്റ് മരിച്ച 26 കാരനായ ഉത്തമവില്ലനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഈ വർഷം തുടങ്ങിയതിന് ശേഷം ലണ്ടനിൽ കുത്തേറ്റ് മരിക്കുന്ന 65ാമത്തെ വ്യക്തിയാണ് ഇയാൾ. യുകെയിൽ നല്ലൊരു ജീവിതം സ്വപ്നം കണ്ട് ശ്രീലങ്കയിൽ നിന്നും കടലും മരുഭൂമിയും താണ്ടി യാണ് ഇയാൾ യുകെയിൽ എത്തിയിരിക്കുന്നത്. അകാലത്തിൽ പിതാവ് മരിച്ചപ്പോൾ വീട് പോലും ഇല്ലാതെ തെരുവിൽ ജീവിക്കുകയായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

എല്ലാവരോടും ദയാവായ്പോടും സൗഹൃദത്തോടും പെരുമാറിയിരുന്ന ചെറുപ്പക്കാരനാണ് ഉത്തമവില്ലൻ എന്ന് നിരവധി പേർ വെളിപ്പെടുത്തുന്നു. രണ്ട് വർഷം മുമ്പാണ് ഈ ചെറുപ്പക്കാരന്റെ പിതാവ് മരിച്ചതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. സംഭവത്തെ തുടർന്ന് ഇന്നലെ രാവിലെ മൂന്നരയോടെയായിരുന്നു അപ്പർ ഗ്രീൻ ഈസ്റ്റ് ഏരിയയിലേക്ക് പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു.കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 44 കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ കസ്റ്റഡിയിലാണ്.

മിറ്റ്ചാമിലെ കൊലപാതവുമായി ബന്ധപ്പെട്ട് ബോഡി ബാഗിന്റെ ചിത്രങ്ങൾ പ്രദേശവാസികൾ പകർത്തുകയും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മിറ്റ്ചാം പൊലീസ് അന്വേഷണം തുടരുകയാണ്. മിറ്റ്ചാമിലെ തെരുവുകളിൽ ഇയാൾ സുപരിചിതനായിരുന്നു. ഇയാൾക്ക് യുകെയിൽ കുടുംബക്കാരൊന്നുമില്ല. കുത്തേറ്റ് മരിച്ച ഉത്തമവില്ലന് ആദരാജ്ഞലി അർപ്പിച്ച് ഒരു പറ്റം സുഹൃത്തുക്കൾ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഇയാൾ പ്രശ്നക്കാരനായിരുന്നില്ലെന്നും അവർ വേദനയോടെ സാക്ഷ്യപ്പെടുത്തുന്നു.

സംഭവം നടന്ന സ്ഥലത്ത് കനത്ത പൊലീസ് ബന്തവസുണ്ട്. ഇതിനൊപ്പം ഒരു ഫോറൻസിക് ടെന്റും തീർത്തിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് ഹോമിസൈഡ് ടീം അന്വേഷണം ആരംഭിച്ചിരിക്കുന്നുവെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ അവർ സാധ്യമായതെല്ലാം ചെയ്യുമെന്നും ലണ്ടന്മേയർ സാദിഖ് ഖാൻ ഉറപ്പേകുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്നും ഖാൻ ആവശ്യപ്പെടുന്നു. ഈസ്റ്റ്ലണ്ടനിലെ ബാർക്കിംഗിൽ ഒരു ട്രെയിനി ബ്രിക്ക്ലെയർ തന്റെ വീടിന് മുന്നിൽ കുത്തേറ്റ് മരിച്ച് ദിവസങ്ങൾ തികയുന്നതിന് മുമ്പാണ് പുതിയ കൊലപാതകവും നടന്നിരിക്കുന്നത്. 24 കാരനായ മണിയാണ് അന്ന് കുത്തേറ്റ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP