Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെൽസിയ ഫുട്ബോൾ ടീം വാങ്ങാനും ശതകോടികൾ നിക്ഷേപിക്കാനും എവിടെ നിന്നാണ് പണം ലഭിച്ചത്...? വിസ പുതുക്കാൻ പണം ശുദ്ധമാണെന്ന് തെളിയിക്കണം എന്നാവശ്യപ്പെട്ട് ഹോം ഓഫീസ്; കോടികൾ നിക്ഷേപമുള്ള റോമൻ അബ്രമോവിച്ചിന്റെ വിസ നിഷേധിച്ചത് ബ്രിട്ടനും റഷ്യയും തമ്മിലുള്ള അകലം കൂട്ടി; മറ്റ് റഷ്യൻ കോടീശ്വരന്മാർക്കും വിസ പുതുക്കില്ല

ചെൽസിയ ഫുട്ബോൾ ടീം വാങ്ങാനും ശതകോടികൾ നിക്ഷേപിക്കാനും എവിടെ നിന്നാണ് പണം ലഭിച്ചത്...? വിസ പുതുക്കാൻ പണം ശുദ്ധമാണെന്ന് തെളിയിക്കണം എന്നാവശ്യപ്പെട്ട് ഹോം ഓഫീസ്; കോടികൾ നിക്ഷേപമുള്ള റോമൻ അബ്രമോവിച്ചിന്റെ വിസ നിഷേധിച്ചത് ബ്രിട്ടനും റഷ്യയും തമ്മിലുള്ള അകലം കൂട്ടി; മറ്റ് റഷ്യൻ കോടീശ്വരന്മാർക്കും വിസ പുതുക്കില്ല

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: റഷ്യക്കാരനും ബ്രിട്ടനിലെ 13ാമത്തെ സമ്പന്നനുമായ റോമൻ അബ്രമോവിച്ചിന് റഷ്യയിൽ പോയതിന് ശേഷം ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ ഹോം ഓഫീസ് വിസ നൽകാത്ത സംഭവം പുതിയ വഴിത്തിരിവിലേക്ക്. ചെൽസിയ ഫുട്ബോൾ ടീം വാങ്ങാനും ശതകോടികൾ നിക്ഷേപിക്കാനും എവിടെ നിന്നാണ് ഇദ്ദേഹത്തിന് പണം ലഭിച്ചത്...? എന്ന ചോദ്യമാണിപ്പോൾ ശക്തമാകുന്നത്. അതിനിടെ വിസ പുതുക്കാൻ പണം ശുദ്ധമാണെന്ന് തെളിയിക്കണം എന്നാവശ്യപ്പെട്ട് ഹോം ഓഫീസ് രംഗത്തെത്തിയിട്ടുമുണ്ട്. കോടികൾ നിക്ഷേപമുള്ള റോമൻ അബ്രമോവിച്ചിന്റെ വിസ നിഷേധിച്ചത് ബ്രിട്ടനും റഷ്യയും തമ്മിലുള്ള അകലം കൂട്ടാനുമിടയാക്കിയിട്ടുണ്ട്. അബ്രമോവിച്ചിന് പുറമെ മറ്റ് റഷ്യൻ കോടീശ്വരന്മാർക്കും വിസ പുതുക്കില്ലെന്നും റിപ്പോർട്ടുണ്ട്.

യുകെയിലെ റഷ്യൻ പ്രഭുക്കൾക്കെതിരെ ഹോം ഓഫീസ് നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് അബ്രമോവിച്ചിനെതിരെയും നടപടിയുണ്ടായിരിക്കുന്നത്. മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾക്കും മാർച്ച് ആദ്യം സാലിസ്‌ബറിയിൽ വച്ച് റഷ്യ വിഷം കൊടുത്തുവെന്ന് ആരോപിച്ച് ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വഷളായിരിക്കുമ്പോഴാണ് അബ്രമോവിച്ച് അടക്കമുള്ള റഷ്യൻ സമ്പന്നർക്ക് നേരെ കടുത്ത നടപടി ഹോം ഓഫീസ് എടുക്കുന്നതെന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള അകൽച്ച രൂക്ഷമാക്കിയിട്ടുണ്ട്.

യുകെയിലെ റഷ്യൻ സമ്പന്നരെ ലക്ഷ്യം വച്ച് ഹോം ഓഫീസ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത നീക്കം നടത്താനാരംഭിച്ചിരിക്കുന്നത് ക്രെംലിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. യുകെയിലെ റഷ്യൻ ബിസിനസുകാരോട് യുകെ നീതിരഹിതമായിട്ടാണ് പെരുമാറുന്നതെന്ന് പുട്ടിന്റെ വക്താവ് പ്രതികരിച്ചിരുന്നു. അബ്രമോവിച്ചിച്ചിന് വിസ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന് യുകെയിലേക്ക് തിരിച്ച് വരാൻ സാധിക്കാതെ പോവുകയും തന്റെ ക്ലബായ ചെൽസിയ എഫ്എ കപ്പിൽ മാഞ്ചസ്റ്ററിനെതിരെ വിജയം നേടുന്ന മാച്ചിന് ദൃക്സാക്ഷിയാകാൻ എത്താൻ സാധിക്കാതെ പോവുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ വിസ അപേക്ഷ പുതിയ ഒരാളുടെ അപേക്ഷയെന്ന വിധത്തിലാണ് നിലവിൽ ഹോം ഓഫീസ് പരിഗണിച്ച് വരുന്നത്.

പുട്ടിനുമായി അടുത്ത ബന്ധം പുലർത്തുന്ന അബ്രമോവിച്ചിന്റെ കള്ളപ്പണം പുറത്തുകൊണ്ടു വരുന്നതിനാണ് ഹോം ഓഫീസ് അദ്ദേഹത്തിനെതിരെയുള്ള നടപടി കടുത്തതാക്കിയിരിക്കുന്നത്. 9.3 ബില്യൺ പൗണ്ടിന്റെ ആസ്തിയാണ് അബ്രമോവിച്ചിനുള്ളത്. താൻ യുകെയിൽ നിക്ഷേപിച്ചിരിക്കുന്ന രണ്ട് മില്യൺ പൗണ്ട് നിയമപരമായ ഉറവിടങ്ങളിൽ നിന്നുള്ളതാണെന്നെങ്കിലും തെളിയിക്കേണ്ട ബാധ്യത അബ്രമോവിച്ചിനുണ്ടെന്നാണ് ഹോം ഓഫീസ് ആവശ്യപ്പെടുന്നത്. നിരവധി വർഷങ്ങളായി യുകെ വിസയുള്ള ആളാണ് അബ്രമോവിച്ച്.

എന്നാൽ 2015 മുതൽ ഹോം ഓഫീസ് വിസ നിയമങ്ങൾ കർക്കശമാക്കിയത് അബ്രമോവിച്ച് തന്റെ 40 മാസത്തെ വിസ കരസ്ഥമാക്കിയതിന് ശേഷമായിരുന്നു. ബ്രിട്ടനിലെ 13ാം സമ്പന്നനായ അബ്രമോവിച്ച് 2003ലായിരുന്നു ചെൽസിയ വാങ്ങിയത്.അദ്ദേഹം അവസാനം യുകെയിലുണ്ടായത് ഇക്കഴിഞ്ഞ ഏപ്രിൽ ആദ്യമായിരുന്നു. അദ്ദേഹത്തിന്റെ ടയർ 1 ഇൻവെസ്റ്റർ വിസയുടെ കാലാവധി തീർന്നതിനെ തുടർന്നാണ് അത് പുതുക്കാൻ ഹോം ഓഫീസ് തയ്യാറാവാതിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP