Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൂട് ശക്തമായതോടെ വീടുവിട്ട് തെരുവുകളിൽ ഉറങ്ങി ജനം; നടക്കുന്ന വഴിയെല്ലാം ദേഹമാസകലം വെള്ളം കോരിയൊഴിച്ച് ശരീരത്തെ തണുപ്പിച്ച് തൊഴിലാളികൾ: റമദാൻ നോമ്പുകാലത്ത് താപനില 42 ഡിഗ്രിയിലെത്തിയപ്പോൾ നിൽക്കക്കള്ളിയില്ലാതെ ജനം വലയുന്നു

ചൂട് ശക്തമായതോടെ വീടുവിട്ട് തെരുവുകളിൽ ഉറങ്ങി ജനം; നടക്കുന്ന വഴിയെല്ലാം ദേഹമാസകലം വെള്ളം കോരിയൊഴിച്ച് ശരീരത്തെ തണുപ്പിച്ച് തൊഴിലാളികൾ: റമദാൻ നോമ്പുകാലത്ത് താപനില 42 ഡിഗ്രിയിലെത്തിയപ്പോൾ നിൽക്കക്കള്ളിയില്ലാതെ ജനം വലയുന്നു

കറാച്ചി: പാക്കിസ്ഥാനിൽ താപവാതം ശക്തമാകുന്നു. റമദാൻ നോമ്പു കാലത്തുണ്ടായ ശക്തമായ ചൂടിൽ ജനം വലയുകയാണ്. ചൂട് സഹിക്കാനാവാതെ 65 പേർ മരിച്ചു വീണു. കറാച്ചിയിൽ മാത്രം നിരവധി പേരാണ് മരിച്ചത്. ചൊവ്വാഴ്ച താപനില 42 ഡിഗ്രിയായി ഉയർന്നു. ആവിയിൽ പുഴുങ്ങി എടുക്കുന്ന ചൂടു സഹിക്കാനാവാത്തത് തന്നെയാണ് പലരുടേയും മരണ കാരണം.

കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ 180 പേരുടെ മൃതദേഹങ്ങളാണ് തങ്ങളുടെ മോർച്ചറിയിൽ സംസ്‌ക്കരിച്ചതെന്നും മുൻ ദിവസങ്ങളുടേതിനേക്കാൾ ഇരട്ടിയാണ് ഇതെന്നും നോൺ പ്രോഫിറ്റ് സംഘടനയായ എഥി ഫൗണ്ടേഷൻ വ്യക്തമാക്കി. പെട്ടെന്നുള്ള മരണത്തിന് കാരണമായി ഇവരുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നതും ശക്തമായ ചൂട് തന്നെയാണ്.

റമദാൻ കാലത്താണ് താപവാതം ശക്തമായതെന്നും മരണത്തിന്റെ ആക്കം കൂട്ടി. ജനങ്ങൾ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പു നോക്കുമ്പോൾ കനത്ത ചൂട് ഇതിന് തിരിച്ചടിയാകുകയാണ്. കറാച്ചിയിൽ ദിവസം ചെല്ലുന്തോറും ചൂട് കൂടിക്കൂടി വരികയാണ്.

അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ താപനില 44 ഡിഗ്രിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ജോലി സ്ഥലങ്ങളിൽ നിരവധി പേരാണ് കുഴഞ്ഞ് വീഴുന്നത്. സിന്ധിലും മറ്റും ചൂടിനൊടൊപ്പം പവർ കട്ടും ജനങ്ങളെ വലയ്ക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP