Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടനിലെ ഫ്ലാറ്റിൽ കെയറർ കൊല്ലപ്പെട്ടു; സാന്ത്വന ചികിത്സ ലഭിച്ച് കൊണ്ടിരുന്ന ഡെമൻഷ്യ രോഗിയായ 95 കാരൻ അറസ്റ്റിൽ; കൊലപാതക കേസിൽ അറസ്റ്റിലാവുന്ന ഏറ്റവും പ്രായം കൂടിയയാൾ

ലണ്ടനിലെ ഫ്ലാറ്റിൽ കെയറർ കൊല്ലപ്പെട്ടു; സാന്ത്വന ചികിത്സ ലഭിച്ച് കൊണ്ടിരുന്ന ഡെമൻഷ്യ രോഗിയായ 95 കാരൻ അറസ്റ്റിൽ; കൊലപാതക കേസിൽ അറസ്റ്റിലാവുന്ന ഏറ്റവും പ്രായം കൂടിയയാൾ

നോർത്ത് ലണ്ടനിലെ ഹോളോവേയിലുള്ള ഫ്ലാറ്റിൽ വച്ച് 61 കാരിയായ കെയർ വർക്കർ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സാന്ത്വന ചികിത്സ ലഭിച്ച് കൊണ്ടിരുന്ന ഡെമൻഷ്യ രോഗിയായ 95 കാരൻ ഇതെ തുടർന്ന് അറസ്റ്റിലായിട്ടുണ്ട്. യുകെയിൽ കൊലപാതക കേസിൽ അറസ്റ്റിലാവുന്ന ഏറ്റവും പ്രായം കൂടിയയാൾ എന്ന പ്രത്യേകതയും ഇയാൾക്കുണ്ട്.

അടുത്ത ഫ്ലാറ്റിലുള്ള ആൾ ഇവിടെ നിന്നും കരച്ചിൽ കേട്ടതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രണ്ട് ആംബുലൻസ് ക്രൂസ് പുലർച്ചെ നാല് മണിയോടെ ഫസ്റ്റ് ഫ്ലോറിലുള്ള ഫ്ലാറ്റിലേക്ക് കുതിച്ചെത്തുകയായിരുന്നു. അവർ കെയർ വർക്കറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായ പരുക്കേറ്റ അവരെ രക്ഷിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. 

അഹമ്മദ് സെദ്ദിക്കി എന്ന പേരിലുള്ള ആളാണ് അറസ്റ്റിലായിരിക്കുന്നത്. ഏത് സമയവും കെയററുടെ പരിചരണത്തിൽ കഴിഞ്ഞിരുന്ന ഇയാളെ വീൽചെയറിൽ ഇരുത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയത്. അറസ്റ്റിന് ശേഷം വൃദ്ധനെ മുൻകരുതലായി ആശുപത്രിയിൽ കൊണ്ടു പോയി പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് നാല് നില ഫ്ലാറ്റ് പൊലീസ് അരിച്ച് പെറുക്കുകയും ചെയ്തിരുന്നു. ഇവിടെ തന്റെ ഭാര്യ ഫാത്തിമയുമൊത്താണ് അഹമ്മദ് താമസിച്ചിരുന്നത്. എന്നാൽ ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഇവർ വളരെ മാന്യമായി കഴിയുന്ന കുടുംബമാണെന്നും ഇവർക്ക് ഒരു മകനും മകളുമുണ്ടെന്നാണ് അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നത്. കൊല്ലപ്പെട്ട കെയറർ 2007 മുതൽ അഹമ്മദിനെ പരിചരിച്ച് ഇവിടെ കഴിഞ്ഞ് വരുകയായിരുന്നു. അഹമ്മദിന്റെ ഡെൻഷ്യ അടുത്തകാലത്ത് വർധിച്ച് വന്നിരുന്നുവെന്നും അയൽക്കാർ പറയുന്നു. കൊല്ലപ്പെട്ട കെയറർക്ക് പുറമെ മറ്റൊരു കെയററും ഇവിടെയുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി അഹമ്മദ് അസുഖം കാരണം വീട്ടിനുള്ളിൽ തന്നെയായിരുന്നു കഴിച്ച് കൂട്ടിയിരുന്നത്.

വൃദ്ധന് ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും അയാളുടെ സങ്കീർണമായ ആരോഗ്യം കാരണം കുറച്ച് ദിവസം ഹോസ്പിറ്റലിൽ കഴിയേണ്ടി വരുമെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് പറയുന്നത്. കെയററുടെ കൊലപാതക വാർത്ത കേട്ട ്ഞെട്ടിപ്പോയെന്നാണ് ഇവിടുത്തെ കൗൺസിലറായ റിച്ചാർഡ് വാറ്റ്സ് പ്രതികരിച്ചിരിക്കുന്നത്. ലണ്ടൻകെയേർസിന്റെ സെവൻ സിസ്റ്റേർസ് റോഡിലെ ഹോളോവേ ബ്രാഞ്ചിന് വേണ്ടി പ്രവർത്തിച്ചിരുന്ന കെയററാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

കൊലപാതകത്തെ കുറിച്ച് തങ്ങൾ അന്വേഷണം നടത്തുമെന്ന് ഈ സ്ഥാപനം സ്ഥിരീകരിച്ചിട്ടുണ്ട്. മെറ്റ് പൊലീസ് കൊലപാതക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച ്വിവരം ലഭിക്കുന്നവർ 101ൽ വിളിച്ച് പൊലീസിനെ അറിയിക്കാൻ നിർദേശമുണ്ട്. പേര് വെളിപ്പെടുത്താതെ അറിയിക്കാൻ താൽപര്യമുള്ളവർ ക്രൈംസ്റ്റോപ്പേർസ് നമ്പറായ 0800 555 111ൽ വിളിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP