Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെ സോപ്പിട്ട് ഇന്ത്യക്കാരെ തിരിച്ചയക്കാനുള്ള കരാറിൽ ഒപ്പിടാനുള്ള തെരേസ മേയുടെ നീക്കം നടന്നില്ല; ചൈനക്കാർക്ക് വിസ ഇളവാകാമെങ്കിൽ പിന്നെ ഇന്ത്യക്കാർക്ക് എന്തുകൊണ്ട് പാടില്ലെന്ന് ചോദിച്ച് മോദി നിലപാടെടുത്തപ്പോൾ ഇൻഡോ-യുകെ കരാർ പൊളിഞ്ഞു

മോദിയെ സോപ്പിട്ട് ഇന്ത്യക്കാരെ തിരിച്ചയക്കാനുള്ള കരാറിൽ ഒപ്പിടാനുള്ള തെരേസ മേയുടെ നീക്കം നടന്നില്ല; ചൈനക്കാർക്ക് വിസ ഇളവാകാമെങ്കിൽ പിന്നെ ഇന്ത്യക്കാർക്ക് എന്തുകൊണ്ട് പാടില്ലെന്ന് ചോദിച്ച് മോദി നിലപാടെടുത്തപ്പോൾ ഇൻഡോ-യുകെ കരാർ പൊളിഞ്ഞു

ലണ്ടൻ: ഇന്ത്യയുമായി മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് അഥവാ എംഒയു കരാറിൽ ഒപ്പ് വച്ച് യുകെയിലുള്ള ആയിരക്കണക്കിന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള യുകെയുടെ നീക്കം വൃഥാവിലായി. ഇന്ത്യക്കാർക്ക് വിസാ ഇളവുകൾ നൽകില്ലെന്ന യുകെയുടെ കടുംപിടിത്തം കാരണമാണ് ഈ കരാർ നടപ്പിലാകാതെ പോയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോപ്പിട്ട് ഇന്ത്യക്കാരെ തിരിച്ചയക്കാനുള്ള കരാറിൽ ഒപ്പിടീക്കാനുള്ള തെരേസ മേയുടെ നീക്കം നടക്കാതെ പോവുകയായിരുന്നു. യുകെയിൽ ചൈനക്കാർക്ക് വിസ ഇളവാകാമെങ്കിൽ പിന്നെ ഇന്ത്യക്കാർക്ക് എന്തുകൊണ്ട് പാടില്ലെന്ന് ചോദിച്ച് മോദി നിലപാടെടുത്തപ്പോൾ ഇൻഡോ-യുകെ കരാർ പൊളിയുകയും ചെയ്തു. 

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉറവിടങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരായ ചില ഇന്ത്യക്കാരെ യുകെയിൽ നിന്നും മടക്കി അയക്കുന്നതിനുള്ള കരാറിൽ അഭ്യന്തര സഹമന്ത്രി കിരെൺ റിജു ഇക്കഴിഞ്ഞ ജനുവരിയിൽ ഒപ്പിട്ടിരുന്നു. എന്നാൽ ഇത് കരാറാക്കുന്നതിനുള്ള അന്തിമവ്യവസ്ഥയിൽ ഒപ്പിടാൻ ഇക്കഴിഞ്ഞ ഏപ്രിലിലെ ലണ്ടൻ സന്ദർശനവേളയിൽ മോദി വിസമ്മതിച്ചിരുന്നു. ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരെ മടക്കി അയക്കുന്നതിന് ഇന്ത്യ സഹായിച്ചാൽ ഇന്ത്യക്കാർക്ക് വിസ ഇളവുകൾ അനുവദിക്കുമെന്ന വാഗ്ദാനം ബ്രിട്ടൻ പാലിക്കാത്തതിനെ തുടർന്നാണ് കരാറിൽ ഒപ്പിടുന്നതിന് മോദി വിസമ്മതിച്ചത്.

മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടാക്കിയ ഉഭയകക്ഷി കരാറിലെ പ്രധാന ഭാഗമായിരുന്നു ഈ ഡീൽ. ഇന്ത്യക്കാർക്ക് വിസ അനുവദിക്കുന്ന കാര്യത്തിൽ കൂടുതൽ വിട്ട് വീഴ്ചകൾ ചെയ്യുമെന്ന് തന്റെ ഇന്ത്യ സന്ദർശന കാലത്ത് തെരേസ മെയ്‌ മോദിക്ക് ഉറപ്പേകിയിരുന്നു. ജനുവരി 11ന് കിരൺ റിജുവും ഇമിഗ്രേഷൻ മിനിസ്റ്റർ കരോലിനെ നോക്സും മുൻകൈയെടുത്ത് തയ്യാറാക്കിയ എംഒയുവിലൂടെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വേഗത്തിൽ ഇവിടെ നിന്നും അയക്കാനാവുമെന്നാണ് ഇന്നലെ ഹോം ഓഫീസ് വക്താവ് ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ മടക്കി അയക്കുന്നതിൽ പുരോഗതി ഉണ്ടാകുന്നതിനൊപ്പം ഇന്ത്യക്കാർക്ക് വിസ അനുവദിക്കുന്നതിൽ പുരോഗതിയുണ്ടാകുമെന്നായിരുന്നു ഇന്ത്യ സന്ദർശന വേളയിൽ തെരേസ ഉറപ്പേകിയിരുന്നതെന്നും എന്നാൽ അത് നടപ്പിലായില്ലെന്നുമാണ് ഇന്ത്യൻ ഹൈകമ്മീഷനിലെ മുതിർന്ന ഒഫീഷ്യൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കരാർ നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴും ഇന്ത്യൻ പൗരന്മാർക്കുള്ള സ്പൗസൽ വിസകൾ നിഷേധിക്കുന്നതും മറ്റ് വിസകൾ ക്യാൻസൽ ചെയ്യുന്നതുമായ നടപടിയാണ് യുകെയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും ആ ഒഫീഷ്യൽ എടുത്ത് കാട്ടുന്നു.

ഇന്ത്യൻ വിദ്യാർത്ഥികൾക്കും കമ്പനികൾ ജോലി ചെയ്യാനെത്തുന്നവർക്കുമുള്ള ഹ്രസ്വകാല വിസകളുമായി ബന്ധപ്പെട്ടെങ്കിലും യുകെ വിട്ട് വീഴ്ച ചെയ്യുന്ന മനോഭാവമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും ഇന്ത്യൻ ഹൈകമ്മീഷൻ ഒഫീഷ്യൽ പറയുന്നു. ഇന്ത്യക്കാർക്ക് മികച്ചൊരു വിസ സിസ്റ്റമാണ് യുകെ നൽകേണ്ടതെന്നും എന്നാൽ ചൈനക്കാർക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച വിസ സംവിധാനം എന്തുകൊണ്ട്ഇന്ത്യക്കാർക്ക് യുകെ നിഷേധിക്കുന്നതെന്നും ആ ഒഫീഷ്യൽ ചോദിക്കുന്നു. രണ്ടു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ യുകെ ചൈനക്കാർക്ക് നൽകുമ്പോൾ അത് അത് ഇന്ത്യക്കാർക്ക് നിഷേധിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP