Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടർബൻ ധരിച്ച് രാജ്ഞിയുടെ സുരക്ഷാസേനയിൽ ഇടംപിടിച്ച് ഒരു പട്ടാളക്കാരൻ; പഞ്ചാബിൽ ജനിച്ച സിഖുകാരൻ സൃഷ്ടിച്ചത് ചരിത്രമെന്ന് മാധ്യമങ്ങൾ

ടർബൻ ധരിച്ച് രാജ്ഞിയുടെ സുരക്ഷാസേനയിൽ ഇടംപിടിച്ച് ഒരു പട്ടാളക്കാരൻ; പഞ്ചാബിൽ ജനിച്ച സിഖുകാരൻ സൃഷ്ടിച്ചത് ചരിത്രമെന്ന് മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രാജ്ഞിയുടെ സുരക്ഷാസേനയിലംഗമായ ചരൺപ്രീത് സിങ് ലാൽ ഇന്ന് സൃഷ്ടിക്കുക പുതുചരിത്രം. രാജ്ഞിയുടെ പിറന്നാളിന്റെ ഭാഗമായി ശനിയാഴ്ച നടക്കുന്ന പരേഡിൽ സിഖ് തലപ്പാവണിഞ്ഞ് പങ്കെടുക്കുന്നതോടെ ചരൺപ്രീത് സിങ് ബ്രിട്ടീഷ് ചരിത്രത്തിൽ ആദ്യമായി തലപ്പാവണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന സൈനികനായി മാറും. കോൾഡ്‌സ്ട്രീം ഗാർഡിലംഗമായ ചരൺപ്രീത് പ്രത്യേകാനുമതിയോടെയാണ് സിഖ് തലപ്പാവണിഞ്ഞ് പരേഡിൽ പങ്കെടുക്കുന്നത്.

സിഖ് വംശജനായ ചരൺപ്രീത് സിങ് ലാലിന്റെ ആദ്യ ഔദ്യോഗിക പരേഡ് കൂടിയാണിത്. നിറപ്പകിട്ടാർന്ന യൂണിഫോമും പഞ്ഞികൊണ്ടുള്ള തലപ്പാവുംകൊണ്ട് ആകർഷണീയമായ വേഷമാണ് കോൾഡ്‌സ്ട്രീം ഗാർഡുമാരുടേത്. അതിനിടയ്ക്ക് തന്റെ സിഖ് തലപ്പാവ് ഏറെ ശ്രദ്ധേയമാകുമെന്ന് 22-കാരനായ ചരൺസിങ് പറയുന്നു. ലെസ്റ്റർ സ്വദേശിയായ ചരൺസിങ്, തന്റെ പരേഡ് കൂടുതൽ മതവിഭാഗങ്ങളിൽനിന്നുള്ളവരെ സേനയുടെ ഭാഗമാകാൻ പ്രേരിപ്പിക്കുമെന്ന വിശ്വാസത്തിലാണ്.

കറുത്ത നിറത്തിലുള്ള രോമത്തൊപ്പിയാണ് ട്രൂപ്പിങ് ദ കളർ പരേഡിൽ ഫസ്റ്റ് ബറ്റാലിയൻ കോൾഡ്‌സ്ട്രീമിലെ സൈനികർ ധരിക്കാറുള്ളത്. അതിനോട് യോജിക്കുന്നതിനായി കറുത്ത നിറത്തിലുള്ള തലപ്പാവായാരിക്കും ചരൺപ്രീത് സിങ് അണിയുക. പഞ്ചാബിൽനിന്ന് വർഷങ്ങൾക്കുമുമ്പ് ബ്രിട്ടനിലെത്തിയതാണ് ചരൺപ്രീതിന്റെ കുടുംബം. കുട്ടിയായിരിക്കെ ബ്രി്ട്ടനിലെത്തിയ ചരൺപ്രീത്, പിന്നീട് ബ്രിട്ടീഷ് സേനയിൽ അംഗമാകാൻ ആഗ്രഹിക്കുകയും 2016-ൽ ആ ലക്ഷ്യം നേടിയെടുക്കുകയും ചെയ്തു.

യുദ്ധ സന്നാഹങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ട്രൂപ്പിങ് ദ കളേഴ്‌സ് പരേഡ് ആരംഭിച്ചത്. 18-ാം നൂറ്റാണ്ടിലായിരുന്നു അത്. അന്ന് ദിവസവും കൊട്ടാരങ്ങളിലെ സൈനികർ അണിനിരക്കുകയും പരേഡ് നടത്തുകുയും ചെയ്തിരുന്നു. 1748 മുതൽ ഈ പരേജ് രാജാവിന്റെ പിറന്നാൾ ദിനത്തിൽക്കൂടി ബാധകമാക്കി. ലണ്ടനിലെ ഹോഴ്‌സ് ഗാർഡ്‌സ് പരേഡിൽ എല്ലാ ജൂണിലുമാണ് ട്രൂപ്പിങ് ദ കളർ നടക്കുക. ഇതിനായി ആഴ്ചകൾ നീണ്ട പരിശീലനമാണ് സൈനികർ നടത്താറുള്ളത്.

തന്റെ ചരിത്രനേട്ടത്തെ കുടുംബത്തിലുള്ളവർ അത്യാഹ്ലാദത്തോടെയാണ് കാണുന്നതെന്ന് ചരൺപ്രീത് ലാൽ പറഞ്ഞു. അച്ഛനുമമ്മയും സഹോദരിയുമൊക്കെ പരേഡ് കാണാനെത്തുമെന്നും ചരൺപ്രീത് പറ്ഞ്ഞു. ട്രൂപ്പിങ് ദ കളറിൽ സിഖ് തലപ്പാവണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ആദ്യത്തെയാൾ എന്ന നേട്ടം തന്നെ വല്ലാതെ ഉത്തേജിപ്പിക്കുന്നതായും താൻ പാസ്ഡ് ഔട്ടായ ദിവസംമുതൽ തന്റെ അമ്മ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നെന്നും ചരൺപ്രീത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP