Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെറുപ്പക്കാരായ ആണിനെയും പെണ്ണിനെയും ക്യാമറകൾക്കുമുന്നിൽ സ്‌നേഹിക്കാൻ ഒരു ദ്വീപിലാക്കിയിരിക്കുന്നു; ലവ് ഐലൻഡ് റിയാലിറ്റി ഷോ ഹിറ്റായതോടെ ബ്രിട്ടനിലാകെ പ്രശ്‌നങ്ങൾ; 11-കാരിയെ ഷോ കാണാൻ അനുവദിക്കാതിരുന്നതിന്റെ പേരിൽ പൊലീസെത്തി

ചെറുപ്പക്കാരായ ആണിനെയും പെണ്ണിനെയും ക്യാമറകൾക്കുമുന്നിൽ സ്‌നേഹിക്കാൻ ഒരു ദ്വീപിലാക്കിയിരിക്കുന്നു; ലവ് ഐലൻഡ് റിയാലിറ്റി ഷോ ഹിറ്റായതോടെ ബ്രിട്ടനിലാകെ പ്രശ്‌നങ്ങൾ; 11-കാരിയെ ഷോ കാണാൻ അനുവദിക്കാതിരുന്നതിന്റെ പേരിൽ പൊലീസെത്തി

ളിഞ്ഞിരിക്കുന്ന ക്യാമറകൾക്ക് മുന്നിൽ ആണും പെണ്ണും ഇഴുകിച്ചേർന്ന് അഭിനയിക്കുന്ന റിയാലിറ്റി ഷോയാണ് ലവ് ഐലൻഡ്. കുട്ടികൾ ഈ റിയാലിറ്റി ഷോ കാണാൻ പല രക്ഷിതാക്കളും അനുവദിക്കുന്നില്ല. എന്നാൽ, കൗതുകം കൊണ്ട് കുട്ടികളിൽപ്പലരും വാശിപിടിച്ച് ഇത് കാണുകയും ചെയ്യുന്നുണ്ട്. ലെസ്റ്റർഷയറിലെ ബാർലിസ്റ്റോണിലുള്ള വീട്ടിൽ റിയാലിറ്റി ഷോ കാണാൻ അനുവദിക്കാത്തതിന്റെ പേരിൽ 11-കാരി അക്രമാസക്തയായതോടെ, രക്ഷിതാക്കൾക്ക് ഗത്യന്തരമില്ലാതെ പൊലീസിനെ വിളിക്കേണ്ടിവന്നു.

പെൺകുട്ടി പ്രശ്‌നമുണ്ടാക്കിയതോടെ, അടിയന്തര പ്രാധാന്യത്തോടെ പൊലീസ് വീട്ടിലെത്തുകയും പ്രശ്്‌നം പരിഹരിക്കുകയും ചെയ്തു. സംഭവം പൊലീസും സ്ഥിരീകരിച്ചു. വളരെയധികം ഭയാശങ്കകളോടെയാണ് പൊലീസിലേക്ക് വിളിച്ചയാൾ പെൺകുട്ടിയുടെ അക്രമത്തെക്കുറിച്ച് പറഞ്ഞത്. മാർക്കറ്റ് ബോസ്‌വർത്ത് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തുകയും ചെയ്തു. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും വിവരം പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.

ഐടിവി 2 ചാനൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ബ്രിട്ടനിലാകെ വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട് പ്രത്യേകിച്ച് കൗമാരക്കാരിലും യുവതീയുവാക്കൾക്കിടയിലുമാണ് ഷോ വൻവിജയമായിരിക്കുന്നത്. ഓക്‌സ്ഫഡ് സർവകലാശാലയ്ക്കുകീഴിലെ സെന്റ് ഹിൽഡാസ് കോളേജ് ലവ് ഐലൻഡ് റിപ്പബ്ലിക്കായി വിദാർഥികൾ പ്രഖ്യാപിച്ചു. എന്നാൽ, മുതിർന്നവർ പലരും ഈ റിയാലിറ്റി ഷോ കുട്ടികളെ വഴിതെറ്റിക്കാനേ ഉപകരിക്കൂവെന്ന നിലപാടിലാണ്.

സോഷ്യൽ മീഡിയയിൽ ലവ് ഐലൻഡിനെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ്. റിയാലിറ്റി ഷോ കാണാൻ അനുവദിക്കാതിരിക്കുകയും അതിന്റെ പേരിൽ കുട്ടി വഴക്കടിക്കുമ്പോൾ പൊലീസിനെ വിളിക്കുകയും ചെയ്യുന്നത് മാതാപിതാക്കളുടെ കുഴപ്പമാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. ടിവി പരിപാടിയുടെ പേരിൽ കുടുംബത്തിൽ ഇങ്ങനെ വഴക്കുണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ പക്ഷം. ഇത്തരത്തിൽ പ്രശ്‌നമുണ്ടാക്കിയ കുട്ടിയെ മര്യാദപഠിപ്പിക്കാൻ വേണ്ടത് ചെയ്യണമെന്ന് പൊലീസിനോട് ചിലർ ആവശ്യപ്പെടുകയും ചെയ്യുന്നു.

ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പെൺകുട്ടി വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഒരു കടയുടമയാണ് വിവരം പൊലീസിലറിയിച്ചതെന്നും സൂചനയുണ്ട്. കത്തികാട്ടിയുള്ള അക്രമം ബ്രിട്ടനിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് ഉടൻതന്നെ പ്രശ്‌നത്തിലിടപെട്ടതും ഗ്രേഡ് വൺ വിഭാഗത്തിൽപ്പെടുത്തി അടിയന്തരസ്വഭാവത്തോടെ സ്ഥലത്തെത്തിയതും. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP