Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈദുൽ ഫിത്തർ ആഘോഷിക്കാൻ ബർമ്മിങ്ങാമിൽ ഒത്തുകൂടിയത് 1.4 ലക്ഷം വിശ്വാസികൾ; ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലീങ്ങൾ ചെറിയ പെരുന്നാൾ ആഘോഷിച്ചപ്പോൾ

ഈദുൽ ഫിത്തർ ആഘോഷിക്കാൻ ബർമ്മിങ്ങാമിൽ ഒത്തുകൂടിയത് 1.4 ലക്ഷം വിശ്വാസികൾ; ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലീങ്ങൾ ചെറിയ പെരുന്നാൾ ആഘോഷിച്ചപ്പോൾ

വ്രതാനുഷ്ഠാനങ്ങളുടെ ഒരുമാസത്തിനുശേഷം ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ഈദ്ഗാഹ് ബർമ്മിങ്ങാമിലാണ് നടന്നത്. സ്മാൾ ഹെൽത്ത് പാർക്കിൽ നടന്ന ഈദ്ഗാഹിൽ ഒരുലക്ഷത്തി നാൽപ്പതിനായിരത്തോളം വിശ്വാസികളെത്തി. പ്രതീക്ഷിച്ചതിലും വളരെയധികം വിശ്വാസികളാണ് ഇവിടെയെത്തിയത്. കവിഞ്ഞവർഷം ഒരുലക്ഷത്തി ആറായിരം പേരാണ് എത്തിയതെന്നാണ് കണക്ക്.

പ്രാർത്ഥനകളിൽ പങ്കെടുക്കാനും പരസ്പരം ആശംസകൾ നേരാനുമായാണ് വിശ്വാസികൾ ഈദ്ഗാഹുകളിൽ തടിച്ചുകൂടിയത്. പരസ്പരം ഈദ് മുബാരക് പറഞ്ഞ് അവർ ചെറിയ പെരുന്നാൾ ആഘോഷങ്ങളിൽ വ്യാപൃതരായി. പുതുവസ്ത്രങ്ങളും സമ്മാനങ്ങളും മൈലൈഞ്ചിയണിയിക്കലുമൊക്കെയായി സാഘോഷമാണ് മുസ്ലിം വിശ്വാസികൾ റംസാനാഘോഷിക്കുന്നത്. ഓരോ മുസ്ലീങ്ങളും അനുഷ്ഠിക്കണമെന്ന് മതം നിഷ്‌കർഷിക്കുന്ന വിശ്വാസങ്ങളിലൊന്നാണ് റംസാൻ കാലത്തെ നോമ്പ്.

മുസ്സീം രാജ്യങ്ങളിലൊക്കെ റംസാൻ ആഘോഷിച്ചു. ഗൾഫ് രാജ്യങ്ങളിലും ഈജിപ്തിലും ഇൻഡോനേഷ്യയിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ ഈദുൽ ഫിത്തർ ആഘോഷം ജനങ്ങളുടെ ഒത്തുചേരലിന് വേദിയൊരുക്കി. യുദ്ധഭീഷണിയിലുള്ള സിറിയയിൽ പ്രസിഡൻര് ബാഷർ അൽ-ആസാദ് ഡമാസ്‌കസിന് പുറത്തുള്ള പള്ളിയിലാണ് ഈദ് ആഘോഷിക്കാനെത്തിയത്. ഐസിസ് ഭീഷണിയുള്ളതിനാൽ, ഡമാസ്‌കസിന് പുറത്ത് ആസാദ് സഞ്ചരിക്കുന്നത് അപൂർവമാണ്.

ടാർട്ടസ് നഗരത്തിലെ സയ്യിദ ഖാദിജ മോസ്‌കിലാണ് ആസാദ് ഈദ് ഗാഹിനെത്തിയത്. രാജ്യത്തെ മുൻനിര മുസ്ലിം പുരോഹിതന്മാരും മന്ത്രിമാരും അദദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞവർഷം ഹമായിൽ നടന്ന ഈദ് ഗാഹിലാണ് അദ്ദേഹം പങ്കെടുത്തത്. 2016-ലെ റംസാനുശേഷം പൊതുവേദിയിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്ന ചടങ്ങ് അതായിരുന്നു. ഇക്കുറിയും ഈദ് ഗാഹിന് പങ്കെടുക്കാൻ അദ്ദേഹം ഡമാസ്‌കസിന് പുറത്തെത്തി. ആസാദിനെ പിന്തുണയ്ക്കുന്ന റഷ്യയുടെ നാവികസേനാ താവളമുള്ള നഗരമാണ് ടാർട്ടസ്.

2011-ലാണ് ആസാദ് ഭരണകൂടത്തിനെതിരായ കലാപം വിമതർ ആരംഭിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭീകരരുടെ നേതൃത്വത്തിൽ ഭീകരാക്രമണവും തുടങ്ങിയതോടെ സിറിയ യുദ്ധത്തിന്റെ നിഴലിലായി. വൻതോതിൽ ആ്ൾനാശമുണ്ടായിട്ടുള്ള നഗരങ്ങളിലൊന്നാണ് ടാർട്ടസ്്. റഷ്യൻ സേനയുടെ സാന്നിധ്യം വന്നതോടെയാണ് ഇവിടെ സ്ഥിതിഗതികൾ കുറച്ചെങ്കിലും ശാന്തമായത്. ആറുവർഷമായി നടക്കുന്ന സിറിയൻ യുദ്ധത്തിൽ ഇതേവരെ മൂന്നരലക്ഷം പേരെങ്കിലും മരിച്ചെന്നാണ് കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP