Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താലിബാൻ-അഫ്ഗാൻ സേന സഖ്യ ആഘോഷത്തിനിടെ നടന്ന ചാവേറാക്രമണത്തിൽ 25പേർ മരിച്ചു; അമ്പതോളം പേർക്ക് പരിക്ക്; സ്‌പോടനം ഈദിനോടനുബന്ധിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കെ; പൊട്ടിത്തെറി ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലയായ നാംഗഹാറിൽ; വെടി നിർത്തൽ നീട്ടിവച്ചു

താലിബാൻ-അഫ്ഗാൻ സേന സഖ്യ ആഘോഷത്തിനിടെ നടന്ന ചാവേറാക്രമണത്തിൽ  25പേർ മരിച്ചു;  അമ്പതോളം പേർക്ക് പരിക്ക്; സ്‌പോടനം ഈദിനോടനുബന്ധിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കെ; പൊട്ടിത്തെറി ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലയായ നാംഗഹാറിൽ; വെടി നിർത്തൽ നീട്ടിവച്ചു

കാബുൾ; ഈദിനോടനുബന്ധിച്ച് മൂന്നു ദിവസത്തേക്കു താലിബാൻ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കെ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ചാവേറാക്രമണം. സംഭവത്തിൽ 25 പേർ കൊല്ലപ്പെട്ടു. 50ഓളം പേർക്ക് പരിക്കേറ്റെന്നും വിവരം. വ്യാഴാഴ്ച മുതലായിരുന്നു താലിബാന്റെ മൂന്നു ദിവസത്തെ വെടിനിർത്തൽ. ഈദിനോടനുബന്ധിച്ചുള്ള വെടിനിർത്തൽ തീരുമാനത്തിന് രാജ്യത്ത് വൻപിന്തുണയാണു ലഭിച്ചത് ഇതിനിടെയാണ് രാജ്യത്തെ നടുക്കിയ ചാവേർ ആക്രമണം വീണ്ടും നടക്കുന്നത്. 

വെടി നിർത്തലിനു പിന്നാലെ താലിബാൻ അംഗങ്ങളും അഫ്ഗാൻ സേനയും പലയിടത്തും ഒരുമിച്ചു കൂടി ഈദ് ആശംസകൾ കൈമാറിയിരുന്നു. ആഘോഷങ്ങളിലും പങ്കു ചേർന്നു. താലിബാനൊപ്പം അഫ്ഗാൻ സൈനികരുടെ സെൽഫികൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലെത്തി. അത്തരമൊരു ആഘോഷത്തിനിടെയാണു ചാവേർ പൊട്ടിത്തെറിച്ചതെന്നാണ് വിവരം

കൊല്ലപ്പെട്ടവരിലേറെയും താലിബാൻ പ്രവർത്തകരാണ്. സർക്കാരും വെടിനിർത്തൽ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനിടെയാണു നാംഗഹാർ പ്രവിശ്യയിൽ ചാവേർ സ്‌ഫോടനമുണ്ടായത്. എന്നാൽ ആരും ഉത്തരവാദിത്വമേറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലയാണ് നാംഗഹാർ.

രാജ്യത്തു നിലനിൽക്കുന്ന വെടിനിർത്തൽ നീട്ടിവയ്ക്കുകയാണെന്ന് പ്രസിഡന്റ് അഷ്‌റഫ് ഘാനി അറിയിച്ചു. ഒൻപതു ദിവസത്തേക്കു പ്രഖ്യാപിച്ച വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെയാണു പ്രസിഡന്റിന്റെ അറിയിപ്പെത്തിയത്. എന്നുവരെയാണു വെടിനിർത്തലെന്നു വ്യക്തമാക്കിയിട്ടില്ല. താലിബാനിൽ നിന്നും അനുകൂല പ്രതികരണമാണുണ്ടാകുകയെന്നാണു പ്രതീക്ഷ.

താലിബാന് അവരുടെ അംഗങ്ങളെ ജയിലിൽ സന്ദർശിക്കാം. ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും കാണാമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. വിദേശസൈന്യത്തിന്റെ അഫ്ഗാനിലെ വിന്യാസത്തിന്മേൽ ഉൾപ്പെടെ ചർച്ചയാകാമെന്നും ഘാനി താലിബാനോടു വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP