Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് കൊല്ലം പ്രണയിച്ചും ഒരുമിച്ച് താമസിച്ചും ഒരു കുഞ്ഞിന് ജന്മം നൽകി; എന്നിട്ടും വിവാഹവേദി ബുക്ക് ചെയ്തെന്ന് കള്ളം പറഞ്ഞ് പറ്റിച്ചു; വിവാഹദിവസം രാവിലെ വിവാഹം ഉപേക്ഷിച്ച് ഒറ്റയ്ക്ക് പാർട്ടി നടത്തി വധു

രണ്ട് കൊല്ലം പ്രണയിച്ചും ഒരുമിച്ച് താമസിച്ചും ഒരു കുഞ്ഞിന് ജന്മം നൽകി; എന്നിട്ടും വിവാഹവേദി ബുക്ക് ചെയ്തെന്ന് കള്ളം പറഞ്ഞ് പറ്റിച്ചു; വിവാഹദിവസം രാവിലെ വിവാഹം ഉപേക്ഷിച്ച് ഒറ്റയ്ക്ക് പാർട്ടി നടത്തി വധു

ർത്താക്കന്മാരോ കാമുകന്മാരോ തങ്ങളോട് പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിലും ഭൂരിഭാഗം സ്ത്രീകളും അവരോട് പൊരുത്തപ്പെട്ട് എങ്ങനെയെങ്കിലും ജീവിച്ച് പോകാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ അങ്ങനെയങ്ങ് ക്ഷമിച്ച് ജീവിക്കാൻ ഡോർസെറ്റിലെ ഹാരിയറ്റ് ബട്ലർ എന്ന യുവതി തയ്യാറായിരുന്നില്ല. രണ്ട് കൊല്ലം പ്രണയിച്ചും ഒരുമിച്ച് താമസിച്ചും ഒരു കുഞ്ഞിന് ജന്മം നൽകിയും എന്നും ഒപ്പമുണ്ടായിരുന്ന കെവിൻ റോഗേർസ് എന്ന കാമുകനെ വിവാഹ ദിവസം വാഗ്ദാന ലംഘനത്തിന്റെ പേരിൽ ഒഴിവാക്കി ചരിത്രമാണ് ഈ യുവതിക്കുള്ളത്.

തന്റെ വിവാഹവേദി കാമുകൻ ബുക്ക് ചെയ്യണമെന്നത് ഹാരിയറ്റിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു. എന്നാൽ അത് ബുക്ക് ചെയ്തെന്ന് തന്നോട് കാമുകൻ കള്ളം പറഞ്ഞെന്ന് തിരിച്ചറിഞ്ഞ ഹാരിയറ്റ് അദ്ദേഹവുമായുള്ള വിവാഹം വേണ്ടെന്ന് വയ്ക്കുകയും പ്രതികാരത്തോടെ ഒറ്റയ്ക്ക് പാർട്ടി നടത്തി വാർത്തകളിൽ നിറയുകയുമായിരുന്നു.തങ്ങളുടെ ഹണിമൂൺ ചെലവഴിക്കാൻ തീരുമാനിച്ചിരുന്ന വീട്ടിൽ വച്ച് 900 പൗണ്ടിന്റെ മനോഹരമായ വെഡിങ് ഗൗൺ ധരിച്ച് തന്റെ കുട്ടിക്കൊപ്പം പാർട്ടി നടത്തുന്ന 32കാരിയായ ഹാരിയറ്റിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

കാമുകനായിരുന്ന കെവിനിൽ നിന്നുമുള്ള ഫോൺ കാളുകളെ ഒഴിവാക്കാനായി ഹാരിയറ്റ് പാർട്ടിക്കിടെ ജിന്നും മറ്റും കഴിച്ച് സുഹൃത്തുക്കൾക്കൊപ്പം മതിമറക്കുകയും ചെയ്തിരുന്നു. കോൺവാലിലെ ബുഡെയിലുള്ള മേയർ നൽകിയ ചെറു വഞ്ചിയിൽ ഹാരിയറ്റും കൂട്ടരും ലഹരിയിൽ മതി മറന്ന് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തങ്ങൾക്ക് ചൈനീസ് റസ്റ്റോറന്റിൻ വെഡിങ് ബ്രേക്ക്ഫാസ്റ്റൊരുക്കിയ ഹാരിയറ്റിനെ പ്രദേശവാസികൾ അനുമോദിക്കുകയും ചെയ്തിരുന്നു. ആൻ മോർ ഹോട്ടലിൽ വച്ച് വിവാഹിതരാകാനായിരുന്നു ഹാരിയറ്റും കെവിനും തീരുമാനിച്ചിരുന്നത്.

കോർണിഷ് തീരത്തിന്റെ മനോഹരമായ ദൃശ്യം കാണാവുന്ന ഹോട്ടലാണിത്. താൻ കുട്ടിക്കാലം ചെലവഴിച്ചിരുന്ന ക്രൂക്ക്ലെറ്റ്സ് ബീച്ചിനോട് ചേർന്നാണീ ഹോട്ടൽ നിലകൊള്ളുന്നത്. ഇവിടെ വച്ചായിരുന്നു കെവിൻ പ്രണയാർദ്രനായി ഹാരിയറ്റിനോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നത്.അതിനാൽ ഇവിടെ വച്ച് വിവാഹം കഴിക്കണമെന്നത് ഹാരിയറ്റിന്റെ സ്വപ്നമായിരുന്നു. ഈ വെന്യൂ ബുക്ക് ചെയ്തുവെന്ന് കെവിൻ കള്ളം പറഞ്ഞ് വഞ്ചിച്ചതാണ് വിവാഹം തന്നെ ഒഴിവാക്കാൻ ഹാരിയറ്റിനെ പ്രേരിപ്പിച്ചത്. 2015ലായിരുന്നു ഇവർ ആദ്യമായി കണ്ടു മുട്ടിയിരുന്നത്.

തുടർന്ന് അധികം വൈകാതെ ഹാരിയറ്റ് കെവിനിൽ നിന്നും ഗർഭിണിയാവുകയുമായിരുന്നു.ഇതിന് മുമ്പത്തെ ഒരു ബന്ധത്തിൽ പിറന്ന ആറ് വയസുകാരിയായ ഇമോജെൻ എന്നൊരു മകളും ഹാരിയറ്റിനുണ്ട്. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഈ ഹോട്ടൽ ബുക്ക് ചെയ്യാൻ കെവിന് സാധിച്ചില്ലെന്നും ബുക്ക് ചെയ്തെന്ന് തന്നെ കാണിച്ച ബിൽ വ്യാജമായിരുന്നുവെന്നും ഹാരിയറ്റ് തിരിച്ചറിഞ്ഞത്. തനിക്കെല്ലാം നഷ്ടപ്പെട്ടുവെന്നാണ് ഹാരിയറ്റിന്റെ പിന്മാറ്റത്തോട് 41 കാരനായ കെവിൻ പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP