Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2020 മുതൽ പാംഓയിൽ നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ; തിരിച്ചടിക്കാൻ ഒരുങ്ങി മലേഷ്യയും തായ്ലൻഡും ഇന്തോനേഷ്യയും; വ്യാപാരയുദ്ധം മുറുകിയാൽ 34000 പേർ യുകെയിൽ മാത്രം തൊഴിൽ രഹിതരാവും

2020 മുതൽ പാംഓയിൽ നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ; തിരിച്ചടിക്കാൻ ഒരുങ്ങി മലേഷ്യയും തായ്ലൻഡും ഇന്തോനേഷ്യയും; വ്യാപാരയുദ്ധം മുറുകിയാൽ 34000 പേർ യുകെയിൽ മാത്രം തൊഴിൽ രഹിതരാവും

ടുത്ത പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നുവെന്ന ആശങ്ക ശക്തമായതിനെ തുടർന്ന് 2020 ആകുമ്പോഴേക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പാം ഓയിൽ ഉപയോഗം തീർത്തും നിരോധിക്കുന്നതിനെ അനുകൂലിച്ച് യൂറോപ്യൻ പാർലിമെന്റ് വോട്ട് ചെയ്തു. ഇതിനെ തുടർന്ന് മലേഷ്യയിലെയും തായ്ലൻഡിലെയും ഇന്തോനേഷ്യയിലെയും പാം ഓയിൽ കർഷകർക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ പ്രസ്തുത നടപടിക്കെതിരെ തിരിച്ചടിക്കാൻ മേൽപ്പറഞ്ഞ മൂന്ന് രാജ്യങ്ങളും ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ വ്യാപാരയുദ്ധം മുറുകിയാൽ യുകെയിൽ 34,000 പേർ തൊഴിൽ രഹിതരാവുമെന്നും മുന്നറിയിപ്പുണ്ട്.

മലേഷ്യയെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ഏറ്റവുംവലിയ കയറ്റുമതി ഉൽപന്നമാണ് പാം ഓയിൽ. വർഷം തോറും 20 ബില്യൺ ഡോളറിന്റെ പാം ഓയിൽ കയറ്റുമതിയാണ് ഇവിടെ നിന്നുമുണ്ടാകുന്നത്.യൂറോപ്യൻ പാർലിമെന്റിന്റെ തീരുമാനത്തിന് യൂറോപ്യൻ കമ്മീഷൻ അംഗീകാരം നൽകിയാൽ അത് മലേഷ്യയിലെ ആറരലക്ഷത്തോളം ചെറുകിട പാം കർഷകരുടെ നിലനിൽപായിരിക്കും അപകടത്തിലാകുന്നത്. യൂറോപ്യൻയൂണിയൻ രാജ്യങ്ങളിൽ നിന്നും ചൈനയിൽ നിന്നും പാം ഓയിലിന് സമീപവർഷങ്ങളിലായി വൻ ഡിമാന്റുണ്ടായിരുന്നു.

അതിനെ തുടർന്ന് ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും ഗവൺമെന്റുകളും വലിയ കോർപറേഷനുകളും അനധികൃതമായ രീതിയിൽ വനം വെട്ടി നശിപ്പിച്ച് വൻ തോതിൽ പന നട്ട് പിടിപ്പിക്കുന്നുണ്ടെന്നും അത് നിരവധി അപൂർവ സസ്യലതാദികളുടെയും വൃക്ഷങ്ങളുടെയും നാശത്തിന് കാരണമാകുന്നുവെന്നും മുന്നറിയിപ്പേകിയാണ് കാംപയിനർമാർ പാം ഓയിൽ നിരോധിക്കുന്നതിന് യൂറോപ്യൻ രാജ്യങ്ങളിൽ വൻ പ്രചാരണം നടത്തിയിരുന്നത്. അതിനെ തുടർന്നാണ് യൂറോപ്യൻ പാർലിമെന്റ് പാം ഓയിൽ നിരോധിക്കുന്നതിനെ അനുകൂലിച്ച് നിലവിൽ വോട്ട് ചെയ്തിരിക്കുന്നത്.

മലേഷ്യയിൽ നിന്നും പാം ഓയിൽ വാങ്ങുന്ന കസ്റ്റമർമാരിൽ മൂന്നാം സ്ഥാനമാണ് യൂറോപ്യൻ യൂണിയനുള്ളത്. ഇവിടെ നിന്നും യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്ന പാം ഓയിലിൽ ഭൂരിഭാഗവും ബയോഫ്യൂവൽ ഉണ്ടാക്കുന്നതിനാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ ബ്രാൻഡ് സാധനങ്ങളിൽ പാം ഓയിൽ ഉപയോഗിക്കില്ലെന്ന് ഐസ്ലാൻഡിലെ സൂപ്പർമാർക്കറ്റുകൾ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. പാം കൃഷിക്കായി പാപ്പുവ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ വൻ തോതിൽ വനനശീകരണം നടക്കുന്നുവെന്ന് ഗ്രീൻ പീസ് ഈ ആഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

തായ്ലൻഡിലും ഇതേ സ്ഥിതിയാണുള്ളതെന്ന് അടുത്തിടെയുള്ള റിപ്പോർട്ടുകൾ മുന്നറിയിപ്പേകിയിരുന്നു. പാം ഓലിൻ നിരോധനം ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലെ പാം കൃഷിക്കാരെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ നയത്തിനെതിരെ അവിടെ നിന്നുള്ള ഉൽപന്നങ്ങൾക്ക് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്നാണ് മലേഷ്യയും ഇന്തോനേഷ്യയും ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

യുകെ യൂണിയന്റെ നിരോധനത്തെ പിന്തുണച്ചാൽ യുകെയുമായുള്ള 5 ബില്യൺ പൗണ്ടിന്റെ പ്രതിരോധ കരാറുകൾ റദ്ദാക്കുമെന്നനും മലേഷ്യ ഭീഷണിപ്പെടുത്തുന്നു. ഇത്തരം നടപടികൾ യുകെയിലും യൂണിയൻ രാജ്യങ്ങളിലും വൻ തൊഴിൽ നഷ്ടത്തിന് വഴിയൊരുക്കുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP