Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമ്പത് ദിവസത്തെ അനിശ്ചിതത്വത്തിന്റെ കടൽ ജീവിതം അവസാനിച്ചപ്പോൾ അവർ ആഹ്ലാദംകൊണ്ട് തുള്ളിച്ചാടി; ലിബിയയിൽനിന്നും പുറപ്പെട്ട് യൂറോപ്പിൽ എത്തിയപ്പോൾ ഇറ്റലിയും മാൾട്ടയും കൈവിട്ട ഗർഭിണികളും സ്ത്രീകളും അടങ്ങുന്ന സംഘത്തെ സ്വീകരിച്ച് സ്‌പെയിൻ; ജീവൻ പണയംവെച്ചും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയവർക്ക് ഇനി പുതുജീവിതം

ഒമ്പത് ദിവസത്തെ അനിശ്ചിതത്വത്തിന്റെ കടൽ ജീവിതം അവസാനിച്ചപ്പോൾ അവർ ആഹ്ലാദംകൊണ്ട് തുള്ളിച്ചാടി; ലിബിയയിൽനിന്നും പുറപ്പെട്ട് യൂറോപ്പിൽ എത്തിയപ്പോൾ ഇറ്റലിയും മാൾട്ടയും കൈവിട്ട ഗർഭിണികളും സ്ത്രീകളും അടങ്ങുന്ന സംഘത്തെ സ്വീകരിച്ച് സ്‌പെയിൻ; ജീവൻ പണയംവെച്ചും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയവർക്ക് ഇനി പുതുജീവിതം

പുതിയ ജീവിതം സ്വപ്‌നം കണ്ടാണ് അവർ മരണമുഖത്തേക്ക് ഇറങ്ങിയത്. ലിബിയയിൽനിന്നും കടൽമാർഗം യൂറോപ്പ് ലക്ഷ്യമിട്ട് പുറപ്പെടുമ്പോൾ എവിടെയെങ്കിലും സുരക്ഷിതമായി എത്തുമോ എന്ന പ്രതീക്ഷപോലും അവർക്കുണ്ടായിരുന്നില്ല. ഓരോ രാജ്യവും കടലിൽവെച്ചുതന്നെ അവരെ തിരിച്ചയക്കുകയും ചെയ്തതോടെ, പ്രതീക്ഷയുടെ അവസാന മുനമ്പും അവർക്ക് നഷ്ടമായി. ഒടുവിൽ, ഒമ്പതുദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ അവരെ സ്‌പെയിൻ സ്വാഗതം ചെയ്തു.

മൂന്ന് കപ്പലുകളിലായി 630 അഭയാർഥികളാണ് ലിബിയയിൽനിന്ന് സ്പാനിഷ് തുറമുഖമായ വലൻസിയയിൽ എത്തിച്ചേർന്നത്. സംഘത്തിലുൾപ്പെട്ട നൂറിലേറെ കുട്ടികൾക്കൊപ്പം രക്ഷിതാക്കളാരുമില്ല. ഏഴ് ഗർഭിണികളും സംഘത്തിലുണ്ട്. നേരത്തെ, ഇറ്റലിയിലേക്കും മാൾട്ടയിലേക്കും കടക്കാൻ ഇവർ ശ്രമിച്ചിരുന്നു. എന്നാൽ, രണ്ടുരാജ്യങ്ങളും ഇവർക്ക് പ്രവേശനം നിഷേധിച്ചു. സിസിലി തുറമുഖത്ത് പെട്ടുപോയ ഇവരെ സ്വീകരിക്കാൻ ഒടുവിൽ സ്‌പെയിൻ തയ്യാറാവുകയായിരുന്നു.

കരയിലേക്ക് മടങ്ങിയെത്താനായതിന്റെ ആഹ്ലാദത്തോടെയാണ് അവർ വലൻസിയയിൽ കാലുകുത്തിയത്. ചിലർ പാട്ടുപാടിയും ചിലർ നൃത്തം ചെയ്തും പുതുജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെ സ്വാഗതം ചെയ്തു. സ്വാഗതമോതിക്കൊണ്ടുള്ള ബാനറുകളുയർത്തി നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും എത്തിയിരുന്നു. തുറമുഖത്ത് ഇറങ്ങുംമുമ്പ് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാൻ മെഡിക്കൽ സംഘവും എത്തിയിരുന്നു.

വലിയൊരു പ്രതിസന്ധിയായി മാറിയ അഭയാർഥി പ്രശ്‌നം പരിഹരിച്ചത് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഇടപെടലോടെയാണ്. ഇറ്റാലിയൻ തീരസേനയുടെ ഡാറ്റിലോ എന്ന കപ്പലാണ് ആദ്യമെത്തിയത്. ഞായറാഴ് രാവിലെ ഏഴുമണിയോടെ എത്തിയ ഈ കപ്പലിൽ 270 അഭയാർഥികളുണ്ടായിരുന്നു. പിന്നാലെ 106 പേരുമായി അക്വാറിയസ് എന്ന കപ്പലെത്തി. ഇറ്റാലിയൻ നാവികസേനയുടെ ഒറിയോൺ എന്ന കപ്പലിലാണ് ശേഷിച്ച 254 പേരെത്തിയത്. അഭയാർഥികളിൽ 123 പേർ കൂടെ മറ്റാരുമില്ലാത്ത കുട്ടികളാണ്. ഏഴ് ഗർഭിണികളും 11 കുട്ടികളുമുണ്ട്.

ശനിയാഴ്ച ഇറ്റലിയിലെ സിസിലിയിലെത്തിയ സംഘത്തിന് ഇറ്റാലിയൻ അധികൃതർ അുനുമതി നിഷേധിക്കകുയായിരുന്നു. മാൾട്ടയിൽ അഭയം തേടാൻ ശ്രമിച്ചെങ്കിലും അവരും നിഷേധിച്ചു. ഇതോടെയാണ് സ്‌പെയിൻ രംഗത്തെത്തിയതും കപ്പലുകളെ വലൻസിയയിലേക്ക് ക്ഷണിക്കുകയും ചെയ്തത്. ഇവരെ ഇറ്റലി അവരുട കപ്പലുകളിൽ വലൻസിയയിലേക്ക് എത്താൻ അനുവദിക്കുകയും ചെയ്തു. രാജ്യത്തിന്റെ നിയമങ്ങളനുസരിച്ച് അഭയാർഥി പരിശോധനകൾ പൂർത്തിയാക്കുന്നവരെ രാജ്യത്ത് തുടരാൻ അനുവദിക്കുമെന്ന് സ്പാനിഷ് അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP