Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊടുന്നനെ കത്തിയെടുത്ത് അള്ളാഹു അക്‌ബർ എന്ന് വിളിച്ച് രണ്ടുപേരെ അവൾ കുത്തി; ഫ്രാൻസിൽ യുവതി നടത്തിയ ഭീകരാക്രമണത്തിൽ പരിക്കേറ്റവർ സുഖം പ്രാപിക്കുന്നു; യൂറോപ്പിലെ ആരുടെയും ജീവിതം സുരക്ഷിതമല്ലാതായി കൊണ്ടിരിക്കുന്നത് ഇങ്ങനെ

പൊടുന്നനെ കത്തിയെടുത്ത് അള്ളാഹു അക്‌ബർ എന്ന് വിളിച്ച് രണ്ടുപേരെ അവൾ കുത്തി; ഫ്രാൻസിൽ യുവതി നടത്തിയ ഭീകരാക്രമണത്തിൽ പരിക്കേറ്റവർ സുഖം പ്രാപിക്കുന്നു; യൂറോപ്പിലെ ആരുടെയും ജീവിതം സുരക്ഷിതമല്ലാതായി കൊണ്ടിരിക്കുന്നത് ഇങ്ങനെ

റ്റപ്പെട്ട ആക്രമണങ്ങളിലൂടെ യൂറോപ്പിന്റെ സ്വസ്ഥത നശിപ്പിക്കുന്ന ഭീകരർ ഏറ്റവുമൊടുവിൽ ഭീതിവിതച്ചത് ഫ്രാൻസിലാണ്. തെക്കൻ ഫ്രാൻസിലെ സൂപ്പർമാർക്കറ്റുകളിലൊന്നിലാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. അള്ളാഹു അക്‌ബർ എന്നുവിളിച്ചുകൊണ്ട് ഒരു യുവതി രണ്ടുപേരെ കുത്തിവീഴ്‌ത്തുകായയിരുന്നു.

ഞായറാഴ്ച രാവിലെയാണ് സംഭവം. ലാ സെയ്‌നെ സുർ മെറിലുള്ള സൂപ്പർമാർക്കറ്റിൽ ബില്ലടയ്ക്കാൻ കാത്തുനിന്ന യുവാവിനും ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന യുവതിക്കുമാണ് കുത്തേറ്റത്. ഇരുവരുടെയും നില ഗുരുതരമല്ല. ഫ്രഞ്ച് പൗരത്വമുള്ള 24-കാരിയാണ് ആ്ക്രണം നടത്തിയത്. ഇവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. സൂപ്പർമാർക്കറ്റിലെ ജീവനക്കാർതന്നെയാണ് യുവതിയെ കീഴ്‌പ്പെടുത്തിയത്.

ഒറ്റപ്പെട്ട സംഭവമാണിതെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അധികൃതർ പറഞ്ഞു. പിടിയിലായ യുവതിയുടെ മനോനിലയടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥനായ ബെർണാഡ് മാർഷൽ പറഞ്ഞു. ഭീകരാക്രമണമാണോ നടന്നതെന്ന കാര്യവും ഇപ്പോൾ തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകളുമായി യുവതിക്ക് ബന്ധമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.

അത്തരം ബന്ധം സ്ഥാപിക്കാനുള്ള തെളിവുകളുണ്ടോ എന്ന് പരിശോധിക്കുന്നതിനായി യുവതിയുടെ വീട്ടിൽ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള വാക്കേറ്റമോ പ്രകോപനമോ കൂടാതെയാണ് യുവതി സൂപ്പർ മാർക്കറ്റിൽ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. പാരീസിനടുത്ത് കഴിഞ്ഞമാസമുണ്ടായ സമാനമായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഫ്രാൻസിൽ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണ്. പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചുവെന്നതിന്റെ പേരിൽ ചാർളി ഹെബ്ദോ മാസികയുടെ ഓഫീസിൽ ഭീകരാക്രമണം നടന്നത് 2015 ജനുവരിയിലാണ്. അതിനുശേഷമുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ ഫ്രാൻസിൽ മാത്രം 240 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP