Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയുടെ പിന്മാറ്റം ഐക്യരാഷ്ട്ര സഭയെ തള്ളിയിട്ടത് വൻ പ്രതിസന്ധിയിലേക്ക്; ഇസ്രയേലിനെതിരാണ് എല്ലാവരുമെന്ന് പറഞ്ഞപ്പോൾ പിന്മാറ്റത്തിന്റെ യഥാർഥ കാരണം ട്രംപിന്റെ കുടിയേറ്റ നയത്തോടുള്ള ലോകത്തിന്റെ പ്രതിഷേധം; ട്രംപിന്റെ ഭ്രാന്തൻ രീതികൾ ലോകക്രമത്തെ അട്ടിമറിക്കുമോ?

അമേരിക്കയുടെ പിന്മാറ്റം ഐക്യരാഷ്ട്ര സഭയെ തള്ളിയിട്ടത് വൻ പ്രതിസന്ധിയിലേക്ക്; ഇസ്രയേലിനെതിരാണ് എല്ലാവരുമെന്ന് പറഞ്ഞപ്പോൾ പിന്മാറ്റത്തിന്റെ യഥാർഥ കാരണം ട്രംപിന്റെ കുടിയേറ്റ നയത്തോടുള്ള ലോകത്തിന്റെ പ്രതിഷേധം; ട്രംപിന്റെ ഭ്രാന്തൻ രീതികൾ ലോകക്രമത്തെ അട്ടിമറിക്കുമോ?

മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനങ്ങളെല്ലാം നിലവിലുള്ള ലോകക്രമത്തെ അട്ടിമറിക്കുന്ന തരത്തിലുള്ളതാണ്. ലോകരാഷ്ട്രങ്ങളെല്ലാം അംഗീകരിച്ച കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറിയ ട്രംപ്, ഏറ്റവുമൊടുവിൽ തള്ളിപ്പറഞ്ഞിരിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിനെയാണ്. പേരിനൊത്ത പെരുമയില്ലെന്നു പറഞ്ഞ് അമേരിക്ക മനുഷ്യാവകാശ കൗൺസിലിൽനിന്ന് പിന്മാറിയതോടെ, ഐക്യരാഷ്ട്രസഭതന്നെ പ്രതിസന്ധിയിലായി.

ഇസ്രയേലിനോട് ലോകരാഷ്ട്രങ്ങൾ പക്ഷപാതപരമായി പെരുമാറുന്നുവെന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് യുഎന്നിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹെയ്‌ലി പിന്മാറ്റം പ്രഖ്യാപിച്ചത്. കുടിയേറ്റക്കാരുടെ മക്കളെ അവരുടെ രക്ഷിതാക്കളിൽനിന്ന് അകറ്റാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ യു.എൻ മനുഷ്യാവകാശ കൗൺസിൽ തലവൻ സെയ്ദ് റാദ് അൽ ഹുസൈൻ വിമർശിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് ഈ പിന്മാറ്റമെന്നതും ശ്ര്‌ദ്ധേയമാണ്.

മനുഷ്യാവകാശ കൗൺസിലിന്റെ രൂപവും നിലപാടുകളും പരിഷ്‌കരിച്ചാൽ മാത്രമേ അതിൽ തുടരൂ എന്ന് ഒരുവർഷംമുമ്പുതന്നെ അമേരിക്ക വ്യക്തമാക്കിയിരുന്നതാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്കുവേണ്ടി നിക്കി ഹെയ്‌ലി യു.എന്നിൽ പ്രസ്താവിച്ചു. മനുഷ്യാവകാശ ധ്വംസനങ്ങൾ നടത്തുന്ന ക്യൂബ, ചൈന, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ കൗൺസിലിൽ തുടരുന്നതിനെയും ഹെയ്‌ലി വിമർശിച്ചു. മനുഷ്യാവകാശങ്ങളെ കളിയാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഇത്തരമൊരു സംവിധാനത്തിൽ തുടരാൻ തങ്ങളുടെ പ്രതിബദ്ധത അനുവദിക്കുന്നില്ലെന്നും ഹെയ്‌ലി പറഞ്ഞു.

2006-ലാണ് ഐക്യരാഷ്ട്രസഭയിൽ മനുഷ്യാവകാശ കൗൺസിൽ സംഘടിപ്പിച്ചത്. നിർദ്ദേശിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങൾ വരുത്തിയാൽ, കൗൺസിലിൽ വീണ്ടും ചേരുന്നതിനോട് അമേരിക്കയ്ക്ക് സന്തോഷമേയുള്ളൂവെന്നും അവർ പറഞ്ഞു. മനുഷ്യാവകാശ ധ്വംസനങ്ങൾ നടത്തുന്നവരും രാഷ്ട്രീയപരമായ പക്ഷപാതിത്വങ്ങൾ നിലനിർത്തുവരും ഉൾക്കൊള്ളുന്നതാണ് കൗൺസിൽ. പരിഷ്‌കരിക്കണമെന്ന തങ്ങളുടെ ആവശ്യങ്ങൾ ഇതേവരെ പരിഗണിക്കപ്പെട്ടിട്ടുമില്ല. ഇതുകൊണ്ടാണ് കൗൺസിലിൽനിന്ന് പിന്മാറുന്നത്-ഹെയ്‌ലി പറഞ്ഞു.

രൂപവത്കരിക്കുന്ന കാലത്ത് കൗൺസിലിന് മഹത്തായ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് പോംപിയോ പറഞ്ഞു. എന്നാലിപ്പോൾ മനുഷ്യാവകാശ കൗൺസിൽ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയമാണെന്ന് പറയാതിരിക്കാനാവില്ല. അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽപ്പോലും അംഗങ്ങൾ പക്ഷപാതപരമായ നിലപാടെടുക്കുന്നു. ഇസ്രയേലിനെതിരെ ലോകരാഷ്ട്രങ്ങൾ തുടരുന്ന എതിർപ്പിനെ അംഗീകരിക്കാനുമാവില്ല. രൂപവത്കരിക്കപ്പെട്ടതുമുതൽ, ലോകത്തെ മറ്റു രാജ്യങ്ങൾക്കെതിരെ ആകെ പാസ്സാക്കിയ പ്രമേയങ്ങളെക്കാൾ, ഇസ്രയേലിനെതിരെ പാസ്സാക്കിയിട്ടുണ്ടെന്നും പോംപിയോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP