Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോപ്പ് ഫ്രാൻസിസ് പൈശാചികമെന്ന് പറഞ്ഞിട്ടും കുലുങ്ങിയില്ല; ലോകം ഒരുപോലെ കുഞ്ഞുങ്ങളുടെ കണ്ണുനീരിനെക്കുറിച്ച് വിലപിച്ചിട്ടും അനങ്ങിയില്ല; എന്നിട്ടും ഇവാൻകയും മെലാനിയയും കയറി ഉടക്കിയപ്പോൾ നിലപാട് മാറ്റി; ഭാര്യുയം മകളും പറഞ്ഞപ്പോൾ നിയമം മാറ്റി ട്രംപ്

പോപ്പ് ഫ്രാൻസിസ് പൈശാചികമെന്ന് പറഞ്ഞിട്ടും കുലുങ്ങിയില്ല; ലോകം ഒരുപോലെ കുഞ്ഞുങ്ങളുടെ കണ്ണുനീരിനെക്കുറിച്ച് വിലപിച്ചിട്ടും അനങ്ങിയില്ല; എന്നിട്ടും ഇവാൻകയും മെലാനിയയും കയറി ഉടക്കിയപ്പോൾ നിലപാട് മാറ്റി; ഭാര്യുയം മകളും പറഞ്ഞപ്പോൾ നിയമം മാറ്റി ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

നധികൃതത കുടിയേറ്റത്തിന്റെ പേരിൽ തടവിലാക്കപ്പെടുന്നവരുടെ കുട്ടികളെ രക്ഷിതാക്കളിൽനിന്നകറ്റുന്ന നടപടിയിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒടുവിൽ പിന്മാറി. ലോകമൊന്നടങ്കം അപലപിച്ചിട്ടും പോപ്പ് ഫ്രാൻസിസ് പോലും എതിരഭിപ്രായം പറഞ്ഞിട്ടും കുലുങ്ങാതിരുന്ന ട്രംപിന്റെ തീരുമാനം മാറിയത് സ്വന്തം വീട്ടിൽനിന്നുള്ള എതിർപ്പ് ശ്ക്തമായപ്പോൾ. കുട്ടികളുടെ കണ്ണീർ കാണാതെ പോകരുതെന്ന ഭാര്യ മെലാനിയയുടെയും മകൾ ഇവാൻകയുടെയും സമ്മർദമാണ് കണ്ണിൽച്ചോരയില്ലാത്ത സീറോ ടോളറൻസ് തീരുമാനത്തിൽനിന്ന് ട്രംപിനെ പിന്മാറ്റിയത്.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനകൾക്കിടെ പിടിയിലാകുന്നവരെയും അവരുടെ കുട്ടികളെയും വേർപെടുത്തുന്ന നിലപാട് കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയ്‌ക്കെതിരെ ലോകമാകെ കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കുടുംബങ്ങളെ വേർപിരിക്കേണ്ടെന്ന ഉത്തരവിൽ ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ട്രംപ് ഒപ്പുവെച്ചത്. കുടുംബത്തെ ഒന്നടങ്കം തടവിൽവെക്കുമ്പോൾ, കുട്ടികളുടെ നില അപകടത്തിലാകരുതെന്ന കർശന നിർദ്ദേശവും ട്രംപ് നൽകിയിട്ടുണ്ട്.

കുടുംബങ്ങളെ വേർപിരിക്കുമ്പോഴുണ്ടാകുന്ന ഹൃദയഭേദകമായ കാഴ്ച കാണാൻ താത്പര്യമില്ലെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. നേരത്തെ, ഇതുസംബന്ധിച്ച് പുറത്തുവന്ന കുട്ടികളുടെ ചിത്രങ്ങൾ ലോകമെങ്ങും മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെ കടുത്ത വിമർശനങ്ങളുമുയർന്നു. രക്ഷിതാക്കളെ കാണാതെ കരയുന്ന പിഞ്ചുകുട്ടികളുടേതടക്കം ചിത്രങ്ങൾ ട്രംപിനെ മകൾ ഇവാൻക കാട്ടിക്കൊടുത്തു. കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപിരിക്കുന്നതിനെ ഭാര്യ മെലാനിയയും ശക്തമായി എതിർത്തതോടെ ട്രംപിന്റെയും മനസ്സുമാറി.

ഇവാൻകയ്ക്കും മെലാനിയക്കും ആ ദൃശ്യങ്ങൾ കടുത്ത വിഷമമുണ്ടാക്കിയെന്നും തനിക്കും അത് ബോധ്യപ്പെട്ടെന്നും ട്രംപ് പറഞ്ഞു. ഹൃദയമുള്ളവരെയെല്ലാം സങ്കടപ്പെടുത്തുന്ന കാഴ്ചകളാണതെന്നും അദ്ദേഹം കുടുംബങ്ങളെ വേർപിരിക്കേണ്ടെന്ന ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് പറഞ്ഞു. എന്നാൽ, അതിർത്തികളിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുകയെന്ന നിലപാടിൽനിന്ന് തെല്ലും പിന്നോട്ടുപോകില്ലെന്ന മുന്നറിയിപ്പും പ്രസിഡന്റ് നൽകി.

മെക്‌സിക്കൻ അതിർത്തിയിൽ രക്ഷിതാക്കളെയും കുട്ടികളെയും വേർപിരിക്കുന്ന തരത്തിലുള്ള കുടിയേറ്റനിയന്ത്രണ നടപടികളെ പോപ്പ് ഫ്രാൻസിസ് ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. ട്രംപിന്റെ ഇത്തരം നടപടികൾ ലോകത്തിന്റെ കുടിയേറ്റപ്രശ്‌നങ്ങൾ പരിഹരിക്കാൻ പോകുന്നില്ലെന്ന് പോപ്പ് പറഞ്ഞു. കുട്ടികളെ കുടുംബങ്ങളിൽനിന്ന് വേർപിരിക്കുന്നതിനെ വിമർശിച്ച് രംഗത്തുവന്ന അമേരിക്കൻ ബിഷപ്പുമാരുടെ നിലപാടുകളെ പിന്തുണച്ചുകൊണ്ടായിരുന്നു പോപ്പിന്റെ പ്രഖ്യാപനം.

പിഞ്ചുകുട്ടികളെയടക്കമാണ് മാതാപിതാക്കളിൽനിന്ന് ഇതിന്റെ പേരിൽ അകറ്റിയിരുന്നത്. ഇത്തരത്തിൽ അകറ്റപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങൾക്കായി പ്രത്യേക കേന്ദ്രം തുറക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം വാർ്ത്തയിൽ അവതരിപ്പിക്കവെ, ചാനൽ അവതാരക പൊട്ടിക്കരഞ്ഞതും സംഭവത്തെ ലോകശ്രദ്ധയിലെത്തിക്കുന്നതിൽ നിർണായകമായി. എംഎസ്എൻബിസി വാർത്താ അവതാരക റേച്ചൽ മാഡോയാണ് ലൈവായി കരഞ്ഞത്.

കുഞ്ഞുങ്ങൾക്കായി ടെക്‌സസിൽ ഇത്തരം മൂന്ന് കേന്ദ്രങ്ങൾ തുറക്കുന്നുണ്ടെന്ന വാർത്ത വായിക്കുന്നതിനിടെയാണ് അവർ വികാരംകൊണ്ടത്. വാർത്ത വായിക്കാനാകാതെ അവർക്ക് പരപാടി നേരത്തെ നിർത്തേണ്ടിവരികയും ചെയ്തു. ഈ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളാണ് പങ്കുവെച്ചത്. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും തടവിലാക്കുന്ന നടപടിയിൽനിന്ന് ഡൊണാൾഡ് ട്രംപിനെ പിന്മാറ്റാൻ ഇതും ഒരുകാരണമായതായി വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP