Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രെക്‌സിറ്റിനു തടയിടാൻ എയർബസിന് പിന്നാലെ ബിഎംഡബ്ല്യുവും റേഞ്ചും; യൂറോപ്പിൽനിന്നും ബ്രിട്ടൻ ഇറങ്ങിപ്പോയാൽ 14,000 പേരുടെ തൊഴിൽ നഷ്ടപ്പെടുത്തി പ്ലാന്റ് അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച് ജർമൻ കാർ നിർമ്മാതാക്കൾ

ബ്രെക്‌സിറ്റിനു തടയിടാൻ എയർബസിന് പിന്നാലെ ബിഎംഡബ്ല്യുവും റേഞ്ചും; യൂറോപ്പിൽനിന്നും ബ്രിട്ടൻ ഇറങ്ങിപ്പോയാൽ 14,000 പേരുടെ തൊഴിൽ നഷ്ടപ്പെടുത്തി പ്ലാന്റ് അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച് ജർമൻ കാർ നിർമ്മാതാക്കൾ

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകുന്നത് തടയാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് വിവിധ ഭാഗങ്ങളിൽനിന്ന് നടക്കുന്നത്. യൂറോപ്യൻ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടക്കി നിൽക്കുകയാണ് യൂറോപ്യൻ യൂണിയൻ. അയർലൻഡിലെ അതിർത്തിയെച്ചൊല്ലിയും തർക്കങ്ങളേറെ. അതിനിടെയാണ് ബ്രിട്ടനിൽ പ്രവർത്തിക്കുന്ന യൂറോപ്യൻ കമ്പനികൾ വഴി നടത്തുന്ന സമ്മർദം. ജർമൻ കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യുവും റേഞ്ചുമാണ് പുതിയ ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്.

ബ്രെക്‌സിറ്റിന്റെ കാര്യത്തിൽ വ്യക്തതയുണ്ടാക്കിയില്ലെങ്കിൽ ബ്രിട്ടനിലെ പ്ലാന്റ് അടച്ചുപൂട്ടുമെന്നാണ് ബിഎംഡബ്ല്യുവിന്റെ മുന്നറിയിപ്പ്. ഈ വേനൽ അവസാനിക്കുന്നതിനുമുന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയില്ലെങ്കിൽ സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ബിഎംഡബ്ല്യുവിന്റെ യുകെയിലെ തലവൻ ഇയാൻ റോബർട്‌സണിന്റെ മുന്നറിയിപ്പ്. 8000 പേർ ജോലി ചെയ്യുന്ന ബ്രിട്ടനിലെ ബിഎംഡബ്ല്യുവിൽ മിനി കൂപ്പറും റോൾസ് റോയ്‌സുമാണ് നിർമ്മിക്കുന്നത്.

നേരത്തെ എയർബസും സമാനമായ നിലപാടെടുത്തിരുന്നു. സ്ഥാപനത്തിന് ബ്രിട്ടനിൽ പ്രവർത്തിക്കണമെങ്കിൽ ബ്രെക്‌സിറ്റ് സംബന്ധിച്ച് വ്യക്തമായ കരാറിന് രൂപം നൽകണമെന്നതാണ് എയർബസിന്റെ ആവശ്യം. ജർമൻ സ്ഥാപനമായ സീമെൻസിന്റെ ബ്രിട്ടനിലെ ചീഫ് എക്‌സിക്യുട്ടീവ് യർഗൻ മേയറും സമാനമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ യൂറോപ്യന്മാരായ ജീവനക്കാർ അസ്വസ്ഥരാണെന്നും ബ്രെക്‌സിറ്റിനുശേഷമുള്ള സ്ഥിതിഗതികൾ എന്തായിരിക്കുമെന്ന് അറിയാത്തതിനാൽ അവർ നിരാശരാണെന്നും മേയർ പറയുന്നു.

ബ്രിട്ടനും യൂറോപ്യൻ യൂണിയനുമായി വ്യക്തമായ കരാറില്ലാതെയാണ് പിരിയുന്നതെങ്കിൽ കമ്പനികൾക്ക് വേറെ നിലപാടെടുക്കേണ്ടിവരുമെന്ന് മേയർ വ്യക്തമാക്കി. ബ്രിട്ടനിൽ 6000 പേർക്ക് ജോലി നൽകുന്ന കാർ പാർട്‌സ് സ്ഥാപനമായ യൂണിപാർട്ടിന്റെ ചീഫ് എക്‌സിക്യുട്ടീവ് ജോൺ നീൽ ബ്രെക്‌സിറ്റ് സംബന്ധിച്ച കരാർ വ്യവസ്ഥകൾ ഉടൻതന്നെ അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബ്രെക്‌സിറ്റ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനാൽ പല പ്രമുഖ കമ്പനികളും ബ്രിട്ടനിലെ നിക്ഷേപപ്രവർത്തനങ്ങൾ മരവിപ്പിച്ചുനിർത്തിയിരിക്കുകയാണെന്ന് പെട്രോക്കെമിക്കൽ ഗ്രൂപ്പ് ഇനിയോസിന്റെ ഡയറക്ടർ ടോം ക്രോറ്റി പറഞ്ഞു. സർക്കാർ പാതി തളർന്ന നിലയിലാണെന്നും ഇത് രാജ്യത്തിന് നല്ലതല്ലെന്നും ഇദ്ദേഹം പറഞ്ഞു.

എന്നാൽ, സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ് കമ്പനികൾ നടത്തുന്നതെന്ന് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ നേതാക്കൾ ആരോപിച്ചു. യൂറോപ്പിൽ ബ്രിട്ടൻ തുടരണമെന്ന് നിലപാടെടുക്കുന്ന ഗ്രെഗ് ഹാൻഡ്‌സിനെയും ഫിലിപ്പ് ഹാമണ്ടിനെയും പോലുള്ള കൺസർവേറ്റീവ് നേതാക്കളും ഇവരുടെ പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ടോറി എംപി പീറ്റർ ബോൺ പറഞ്ഞു. ഭയം വളർത്തി തീരുമാനം വൈകിപ്പിക്കുകയാണ് ഇവരുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP