Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിലകൂടിയ വസ്ത്രങ്ങളോട് തീർത്താർ തീരാത്ത ഭ്രമവുമായി മേഗൻ; രാജകുമാരിയുടെ വാർഡോബിൽ ഒരു ദശലക്ഷത്തിൽ അധികം പൗണ്ട് വിലയുള്ള വസ്ത്രങ്ങളെന്ന് റിപ്പോർട്ട്

വിലകൂടിയ വസ്ത്രങ്ങളോട് തീർത്താർ തീരാത്ത ഭ്രമവുമായി മേഗൻ; രാജകുമാരിയുടെ വാർഡോബിൽ ഒരു ദശലക്ഷത്തിൽ അധികം പൗണ്ട് വിലയുള്ള വസ്ത്രങ്ങളെന്ന് റിപ്പോർട്ട്

ക്കഴിഞ്ഞ മെയ്‌ മാസത്തിൽ ഹാരി രാജകുമാരനെ വിവാഹം ചെയ്ത് ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വലംകാൽ വച്ച് കയറിയ മാർകിൾ മേഗന് വിലകൂടിയ വസ്ത്രങ്ങളോട് തീർത്താൽ തീരാത്ത ഭ്രമമാണുള്ളതെന്ന് റിപ്പോർട്ട്. രാജകുമാരിയുടെ വാർഡോബിൽ ഒരു ദശലക്ഷത്തിൽ അധികം പൗണ്ട് വിലയുള്ള വസ്ത്രങ്ങളുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ വിലയേറിയ ആഭരണങ്ങളും മറ്റും മേഗന്റെ ശേഖരത്തിലുണ്ട്. ഡിസംബറിലെ എൻഗേജ് മെന്റിന് ശേഷം മേഗന്റെ ശേഖരത്തിലുള്ള നിരവധി വസ്ത്രങ്ങളെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു.ഇവയിൽ മിക്കവയും ഉയർന്ന വിലയുള്ള വസ്ത്രങ്ങളാണ്.

2017 നവംബർ 27ന് നടന്ന ഹാരി-മേഗൻ എൻഗേജ്മെന്റിൽ മേഗൻ ധരിച്ചിരുന്നത് 124,750 പൗണ്ടിലധികം വില വരുന്ന വസ്ത്രമായിരുന്നു.തുടർന്ന് അതേ വർഷം ഡിസംബർ ഒന്നിന് നോട്ടിങ്ഹാമിൽ നടന്ന ടെറെൻസ് ഹിഗിൻസ് ട്രസ്റ്റ് ചാരിറ്റി ഫെയറിൽ 1587 പൗണ്ട് വിലവരുന്ന വസ്ത്ര-ആഭരണങ്ങളിലായിരുന്നു മേഗൻതിളങ്ങിയിരുന്നത്. ഇതിൽ 405 പൗണ്ട് വിലവരുന്ന മാക്കേജ് മിലിട്ടറി മാക്സി കോട്ട്,298 പൗണ്ടിന്റെ ജോസഫ് ഫുൾ മിഡി സ്‌കർട്ട്, 160 പൗണ്ടിന്റെ വോൾഫോർഡ് കൊളറാഡോ ബോയ് സ്യൂട്ട്, 229 പൗണ്ട് വിലയുള്ള വയലറ്റ് ബൂട്സ് തുടങ്ങിവയയായിരുന്നു മേഗൻ ധരിച്ചിരുന്നത്.

ഈ വർഷം ഏപ്രിലിൽ ലണ്ടനിൽ വച്ച് നടന്ന കോമൺവെൽത്ത് യൂത്ത് ഫോറത്തിൽ പങ്കെടുക്കാനെത്തിയമേഗൻ 2563 പൗണ്ട് വിലവരുന്ന ആടയാഭരണങ്ങളായിരുന്നു ധരിച്ചിരുന്നത്. അതായത് അന്ന് 1593 പ ൗണ്ടിന്റെ അൽടുസാറ ഒ്രോഡ ഡ്രസും 392 പൗണ്ടിന്റെ കാമില ആൻഡ് മാർക് മാർഗുറിടെ ബ്ലേസറും 358 പൗണ്ടിന്റെ തമാറ മെല്ലൻ ഷൂസ് തുടങ്ങിയവയായിരുന്നു മേഗൻ ധരിച്ചിരുന്നത്. ഈ വർഷം ഏപ്രിൽ 19ന് ലണ്ടനിലെ റോയൽ എയറോനോട്ടിക്കൽ സൊസൈറ്റിയിൽ വച്ച് നടന്ന വുമൺ എംപവർമെന്റ് റിസപ്ഷനിൽ പങ്കെടുക്കവെ മേഗൻ ധരിച്ചിരുന്നത് 283 പൗണ്ടിന്റെ ബ്ലാക്ക് ഹാലോ ഡ്രസ്, 566 പൗണ്ടിന്റെ അക്വാസുറ മിലാനോ സ്യൂഡെ പംമ്പ്സ്, 907 പൗണ്ടിന്റെ ബെർക്സ് ലെസ് പ്ലെയ്സിർസ് ഡി ബേർക്സ് ഡയമണ്ട് സ്വേൾ ഇയർറിങ്സ് എന്നിവയായിരുന്നു.

ഇക്കഴിഞ്ഞ ജൂൺ 19ന് ബെർക്ഷെയറിലെ അസ്‌കോട്ടിലെ പരിപാടിക്ക് മേഗൻ എത്തിയത് 8000 പൗണ്ട് വിലവരുന്ന ഗിവെൻചി ഡ്രസിട്ടാിരുന്നു. 340 പൗണ്ട് വിലയുള്ള ബെൽറ്റും 1390 പൗണ്ട് വിലയുള്ള ക്ലച്ചും 2600 പൗണ്ട് വിലയുള്ള ട്രീസി ഹാറ്റും അന്ന് മേഗൻ ധരിച്ചിരുന്നു.ഇക്കഴിഞ്ഞ ജൂൺ 16ന് ലിൻകോലൻഷെയറിൽ വച്ച് നടന്ന സെലിയ മാക് കോർക്വോഡെയിലിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൽ മേഗൻ ധരിച്ചത് 6110 പൗണ്ടിന്റെ ആടയാഭരണങ്ങളായിരുന്നു. ഇതിൽ 3922 പൗണ്ട് വിലവരുന്ന ഓസ്‌കർ ഡി ലാ റെന്റ് റാപ് ഡ്രസും ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP