Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രെക്സിറ്റ് റഫറണ്ടം കഴിഞ്ഞിട്ട് രണ്ട് വർഷം പൂർത്തിയായി; ചർച്ചകൾ നീട്ടി തെരേസ മെയ്‌; വീണ്ടും വോട്ട് വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ലണ്ടൻ പാർലിമെന്റിലേക്ക് മാർച്ച് നടത്തിയത് ആയിരങ്ങൾ

ബ്രെക്സിറ്റ് റഫറണ്ടം കഴിഞ്ഞിട്ട് രണ്ട് വർഷം പൂർത്തിയായി; ചർച്ചകൾ നീട്ടി തെരേസ മെയ്‌; വീണ്ടും വോട്ട് വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ലണ്ടൻ പാർലിമെന്റിലേക്ക് മാർച്ച് നടത്തിയത് ആയിരങ്ങൾ

യുകെ യൂറോപ്യൻ യൂണിയനിൽ അംഗമായി തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ നടത്തിയ റഫറണ്ടം കഴിഞ്ഞിട്ട് രണ്ട് വർഷം പൂർത്തിയായി. ഇതിനിടെ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ ബ്രിട്ടീഷ് പ്രധാനന്ത്രി നീട്ടിയിരിക്കുകയാണ്. ഫൈനൽ ബ്രെക്സിറ്റ് ഡീലിൽ യുകെ ഒപ്പ് വയ്ക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ അഭിപ്രായമറിയിക്കാൻ ഒരു വട്ടം കൂടി വോട്ട് ചെയ്യാൻ ജനത്തിന് അവസരമേകണമെന്നാവശ്യപ്പെട്ട് ഇന്നലെ ലണ്ടൻ പാർലിമെന്റിലേക്ക് ആയിരക്കണക്കിന് പേർ മാർച്ച് നടത്തിയെന്ന് റിപ്പോർട്ട്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട യാഥാർത്ഥ്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഗവൺമെന്റിനെ മാർച്ചിൽ പങ്കെടുത്തവർ കടുത്ത ഭാഷയിലാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

റഫറണ്ടം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയാകുന്ന ദിനമായ ഇന്നലെ സെൻട്രൽ ലണ്ടനിൽ നടന്ന മാർച്ചിൽ ആയിരക്കണക്കിന് പേരാണ് ഭാഗഭാക്കായിരുന്നത്.മുൻ ലേബർ സ്പിൻ ഡോക്ടറായ അലസ്റ്റയിർ കാംപ്ബെൽ, റിമെയിൻ ക്യാമ്പിനെ പിന്തുണക്കുന്ന ടോറി റിബലായ അന്ന സൗബ്രി തുടങ്ങിയ നിരവധി പ്രമുഖർ മാർച്ചിന് നേതൃത്വം നൽകാനമെത്തിയിരുന്നു.ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ഗവൺമെന്റ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് നടനായ സർ ടോണി റോബിൻസനാണ്.

'' പീപ്പിൾ വോട്ട് ''ക്യാമ്പയിനിൽ നിരവധി യൂറോപ്യൻ യൂണിയൻഅനുകൂല ഗ്രൂപ്പുകളാണ് ഉൾപ്പെടുന്നത്.യൂറോപ്യൻയൂണിയനിൽ നിന്നും വിട്ട് പോകാനുള്ള തീരുമാനം തങ്ങളുടെ ഭാവിതലമുറകളെ മോശമായിട്ടാണോ അതല്ല നല്ല രീതിയിലാണോ ബാധിക്കുകയെന്ന് തീരുമാനിക്കാൻ രണ്ടാമതൊരു വോട്ടിംഗിലൂടെ ജനത്തിന് സാധിക്കുമെന്നും മാർച്ചിന് നേതൃത്വം നൽകിയവർ പറയുന്നു.ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അന്തിമതീരുമാനം കാബിനറ്റിനോ , പാർലിമെന്റിനോ തീരുമാനിക്കാനാവില്ലെന്നും ബ്രെക്സിറ്റിനോടുള്ള സമീപനത്തിൽ ലേബർ പാർട്ടി രണ്ടായി തിരിഞ്ഞിരിക്കുന്നുവെന്നും രാജ്യം തന്നെ രണ്ട് ചേരികളായി തിരിഞ്ഞിരിക്കുന്നുവെന്നും അതിനാൽ ബ്രെക്സിറ്റിന്റെ അന്തിമവിധി തീരുമാനിക്കുന്നതിന് ജനത്തിന് ഈ വിഷയത്തിൽ രണ്ടാമതൊരു വോട്ട് ചെയ്യുന്നതിനുള്ള അവസരം നൽകുകയാണ് ഏക വഴിയെന്നും തന്റെ പ്രസംഗത്തിൽ കാംപ്ബെൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ഒരു ' ഫുൾ ബ്രിട്ടീഷ് ബ്രെക്സിറ്റ് ' യാഥാർത്ഥ്യമാക്കാനാണ് ഫോറിൻ സെക്രട്ടറിയും പ്രമുഖ ബ്രെക്സിറ്ററുമായ ബോറിസ് ജോൺസൻ പ്രധാനമന്ത്രി തെരേസയോട് ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാൽ യുകെ ഒരു ഡീലുമില്ലാതെ യൂറോപ്യൻ യൂണിയൻവിട്ട് പോകുമെന്ന് കാബിനറ്റിലെ മറ്റ് ചില അംഗങ്ങൾ മുന്നറിയിപ്പേകുകയും ചെയ്തിരുന്നു.പാർലിമെന്റിന്റെ അനുമതിയില്ലാതെ ആർട്ടിക്കിൾ 50 നടപ്പിലാക്കില്ലെന്ന് ഉറപ്പാക്കുന്നതിനായി നിയമനടപടിക്ക് പോയ ആന്റി-ബ്രെക്സിറ്റ് കാംപയിനറായ ഗിന മില്ലെറും ഇന്നലത്തെ മാർച്ചിൽ പ്രസംഗിച്ചിരുന്നു.ബ്രെക്സിറ്റ് വിഷയത്തിൽ ജനത്തിന്റെ ആഗ്രഹം രണ്ട് വർഷം മുമ്പുള്ളത് തന്നെയാണെന്ന ഗവൺമെന്റിന്റെ നിലപാട് തെറ്റാണെന്നായിരുന്നു മില്ലെർ പ്രസംഗത്തിൽ എടുത്ത് കാട്ടിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP