Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2500 പൗണ്ട് നൽകിയാൽ ബ്രിട്ടീഷ് പാസ്പോർട്ട് കിട്ടും; യൂറോപ്യൻ പാസ്പോർട്ടുകൾ മോഷ്ടിച്ച് പടം മാറ്റി നൽകുന്ന മാഫിയ സംഘം സജീവം; ഡെയിലി മെയിൽ അന്വേഷണം സ്ഫോടനം ആകുമ്പോൾ

2500 പൗണ്ട് നൽകിയാൽ ബ്രിട്ടീഷ് പാസ്പോർട്ട് കിട്ടും; യൂറോപ്യൻ പാസ്പോർട്ടുകൾ മോഷ്ടിച്ച് പടം മാറ്റി നൽകുന്ന മാഫിയ സംഘം സജീവം; ഡെയിലി മെയിൽ അന്വേഷണം സ്ഫോടനം ആകുമ്പോൾ

മോഷ്ടിക്കപ്പെടുന്ന ബ്രിട്ടീഷ് പാസ്പോർട്ടുകൾ ഫോട്ടോ മാറ്റിയൊട്ടിച്ച് ആവശ്യക്കാർക്ക് നൽകുന്ന ഗൂഢ സംഘത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഡെയിലി മെയിൽ രംഗത്തെത്തി. പത്രം നടത്തിയ സൂക്ഷ്മമായ അന്വേഷണത്തിലൂടെയാണ് ഈ തട്ടിപ്പ് പുറത്തെത്തിച്ചിരിക്കുന്നത്. 2500 പൗണ്ട് നൽകിയാൽ ആർക്കും ഈ ഗൂഢസംഘം ഇത്തരം വ്യാജ ബ്രിട്ടീഷ് പാസ്പോർട്ട് തയ്യാറായിക്കൊടുക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ പാസ്പോർട്ടുകൾ മോഷ്ടിച്ച് പടം മാറ്റി നൽകുന്ന മാഫിയാ സംഘമാണിത്. എന്തായാലും ഡെയിലി മെയിൽ ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണം സ്ഫോടനമാവുകയാണ്.

വെസ്റ്റേൺ യൂറോപ്പിലെ ക്രിമിനൽ സംഘങ്ങളാണ് ഈ തട്ടിപ്പിന് പുറകിൽ പ്രവർത്തിക്കുന്നത്. ഇസ്താംബുളിലേക്കോ അല്ലെങ്കിൽ ഏതൻസിലേക്കോ പറന്നാണ് ഇവർ ഇത്തരത്തിൽ പാസ്പോർട്ട് കച്ചവടം നടത്തുന്നത്. മനുഷ്യക്കടത്തുകാർക്കാണ് ഇവർ ഇത്തരത്തിൽ പാസ്പോർട്ട് വ്യാജമായി നിർമ്മിച്ച് നൽകി വൻ തോതിൽ പണം തട്ടുന്നത്. നിലവിൽ ഒരു ഒറിജിനൽ ബ്രിട്ടീഷ് പാസ്പോർട്ട് നേടിയെടുക്കുകയെന്നത് ഒരു ലോട്ടറി അടിക്കുന്നതിന് തുല്യമായതിനാലാണ് പലരും ഇത്തരം തട്ടിപ്പുസംഘങ്ങളെ ആശ്രയിച്ച് വ്യാജ പാസ്പോർട്ട് നേടാൻ ശ്രമിക്കുന്നതെന്നാണ് സെക്യൂരിറ്റി എക്സ്പർട്ടുകൾ പറയുന്നത്.

ഡെയിലി മെയിൽ നടത്തിയ അന്വഷണഫലം പുറത്ത് വന്നതോടെ ഈ തട്ടിപ്പ് ഇല്ലാതാക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംപിമാർ ശക്തമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതിലൂടെ അപകടകാരികളായ ക്രിമിനലുകൾ രാജ്യത്തേക്ക് അനധികൃതമായി കടന്ന് വരാനുള്ള സാധ്യതയേറിയിരിക്കുന്നുവെന്നും അവർ മുന്നറിയിപ്പേകുന്നു. ചില ബ്രിട്ടീഷ് പൗരന്മാർ തങ്ങളുടെ മുഖത്തിന് സമാനമായ കുടിയേറ്റക്കാർക്ക് തങ്ങളുടെ പാസ്പോർട്ടുകൾ വിൽക്കുന്ന പ്രവണതയും വർധിച്ച് വരുന്നുവെന്നും ഡെയിലി മെയിൽ അന്വേഷണം വെളിപ്പെടുത്തുന്നു. വ്യാജ യൂറോപ്യൻ യൂണിയൻ ഐഡന്റിറ്റി കാർഡുകൾ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ബാൽക്കൻസിൽ നിന്നും നിർമ്മിച്ച് നൽകുന്ന സംഘങ്ങളുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.

അന്വേഷണത്തിലൂടെ ഈ തട്ടിപ്പിന്റെ തെളിവ് സൃഷ്ടിക്കുന്നതിനായി ഡെയിലി മെയിൽ അബു അഹമ്മദ് എന്നയാൾക്ക് 2500 പൗണ്ട് നൽകി ഒരു ബ്രിട്ടീഷ് പാസ്പോർട്ട് നേടിയെടുത്തിരുന്നു. തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മനുഷ്യക്കടത്ത് സംഘത്തലവനാണ് ഇയാൾ.ബ്രസൽസിൽ ജോലി ചെയ്യുന്ന മിൽട്ടൻ കീനെസുകാരനിൽ നിന്നായിരുന്നു അഹമ്മദ് ഈ ബ്രിട്ടീഷ് പാസ്പോർട്ട് മോഷ്ടിച്ചിരുന്നത്. ഇത്തരത്തിൽ അഞ്ച് പാസ്പോർട്ടുകളായിരുന്നു അഹമ്മദ് ഡെയിലി മെയിലിന് വാഗ്ദാനം ചെയ്തിരുന്നത്. പാരീസ് സന്ദർശന വേളയിൽ ഓക്സ്ഫോർഡിലെ ഒരു ഗ്രാജ്വേറ്റിൽ നിന്നും മോഷ്ടിച്ചെടുത്ത പാസ്പോർട്ടും സ്പെയിനിൽ ഹോളിഡേക്ക് പോയ മാഞ്ചസ്റ്റർകാരിൽ നിന്നും കവർന്നെടുത്ത പാസ്പോർട്ടും അഹമ്മദ് കവർന്നെടുത്ത് ഡെയിലി മെയിലിന് വാഗ്ദാനം ചെയ്തിരുന്നു.

' ദി ഡോക്ടർ' എന്ന പേരിലാണ് ഈ മുൻ ഹാർട്ട് സർജൻ തട്ടിപ്പ് നടത്തുന്നത്. ഇന്റർപോളിന്റെ വാണ്ടഡ് ലിസ്റ്റില് സ്ഥാനം പിടിച്ച തട്ടിപ്പുകാരനാണിയാൾ. ഇടനിലക്കാരൻ മുഖേന വിലപേശൽ നടത്തിയതിനെ തുടർന്നായിരുന്നു ഡെയിലി മെയിലിന്റെ പ്രതിനിധികളുമായി അയാൾ കൂടിക്കാഴ്ചക്ക് സമ്മതിച്ചത്. തുടർന്ന് അയാൾ തന്നെ കഥയും ഡെയിലി മെയിലിനോട് വെളിപ്പെടുത്തിയിരുന്നു. വിദഗ്ധമായി മോഷ്ടിച്ചെടുക്കുന്ന പാസ്പോർട്ടുകളാണ് ഫോട്ടോ മാറ്റിയൊട്ടിച്ച് ആവശ്യക്കാർക്ക് നൽകുന്നതെന്നും അഹമ്മദ് വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP