Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കടലിൽ പോകാൻ നേരം സെറ്റ് ചെയ്ത ട്രാക്കർ ലോഗിൻ ചെയ്തപ്പോൾ യുവതി കണ്ടത് ഭർത്താവ് ബന്ധുവായ സ്ത്രീക്കൊപ്പം ശയിക്കുന്നത്; ഭാര്യയെ പറ്റിച്ച് കള്ളം പറഞ്ഞ് അവിഹിത ബന്ധത്തിന് പോയ യുവാവ് സ്വയം കുഴി തോണ്ടിയത് ഇങ്ങനെ

കടലിൽ പോകാൻ നേരം സെറ്റ് ചെയ്ത ട്രാക്കർ ലോഗിൻ ചെയ്തപ്പോൾ യുവതി കണ്ടത് ഭർത്താവ് ബന്ധുവായ സ്ത്രീക്കൊപ്പം ശയിക്കുന്നത്; ഭാര്യയെ പറ്റിച്ച് കള്ളം പറഞ്ഞ് അവിഹിത ബന്ധത്തിന് പോയ യുവാവ് സ്വയം കുഴി തോണ്ടിയത് ഇങ്ങനെ

ഓഫ്ഷോർ വർക്കറായ സ്റ്റാൻ സ്റ്റോക്ക്ടൺ-പ്രൈസ് പുലിവാൽ പിടിച്ചുവെന്ന വിചിത്ര റിപ്പോർട്ട് പുറത്ത് വന്നു. താൻ കടലിൽ പോകുമ്പോൾ തന്റെ ഭാര്യയായ മില്ലി ഹാൻസന് താൻ കടലിൽ എവിടെയാണെന്ന് തത്സമയം തിരിച്ചറിയുന്നതിനായിരുന്നു ഈ ആപ്പ് പ്രൈസ് ഘടിപ്പിച്ച് അത് ഭാര്യയുമായി ഷെയർ ചെയ്തിരുന്നത്. എന്നാൽ കരയിൽ തിരിച്ചെത്തിയിട്ടും ഇത് ഡീആക്ടിവേറ്റ് ചെയ്യാതെ ഭാര്യയെ വഞ്ചിച്ച് കസിനായ യുവതിയുമായി അവിഹിതത്തിന് പോയപ്പോഴാണ് പ്രൈസ് പെട്ട് പോയിരിക്കുന്നത്.

ഭർത്താവ് എവിടെയാണെന്നറിയാൻ മില്ലി ട്രാക്കർ ലോഗിൻ ചെയ്തപ്പോഴായിരുന്നു അയാൾ കസിനായി യുവതിക്കൊപ്പം ശയിക്കുന്നത് മില്ലി കണ്ട് ഞെട്ടിത്തരിച്ച് പോയത്. ഏതായാലും തന്റെ ഫോണിൽ ജിപിഎസ് ഡിവൈസ് ഘടിപ്പിച്ചതിലൂടെ പ്രൈസ് ഇത്തരത്തിൽ സ്വയം കുഴി തോണ്ടിയിരിക്കുകയാണ്.കടലിൽ നിന്നും തിരിച്ചെത്തിയപ്പോൾ ഈ ഡിവൈസ് ഡീആക്ടിവേറ്റ് ചെയ്യാൻ 24 കാരനായ പ്രൈസ് മറന്ന് പോയതാണ് കള്ളം പിടിക്കപ്പെടാൻ വഴിയൊരുക്കിയിരിക്കുന്നത്. തന്റെ കസിനായ ജെസ് ഗിഫോർഡുമായാണ് പ്രൈസ് അവിഹിത ബന്ധത്തിലേർപ്പെട്ടിരുന്നത്.

തന്റെ ഭർത്താവിന്റെ അവിഹിതം ഇത്തരത്തിൽ അപ്രതീക്ഷിതമായി പിടിക്കപ്പെട്ടതോടെ താനാകെ ഞെട്ടിപ്പോയെന്നാണ് മില്ലി പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പ്രൈസ് തന്നെ വഞ്ചിരിക്കുന്നതിനാൽ ഇനിയൊരു പുരുഷനെ വിശ്വസിക്കാൻ തനിക്കാവില്ലെന്നും മില്ലി തറപ്പിച്ച് പറയുന്നു. അമ്മയ്ക്കും സഹോദരിക്കുമൊപ്പം താൻ ഫാമിലി പാർട്ടിക്ക് പോകുന്നുവെന്ന് പറഞ്ഞായിരുന്നു പ്രൈസ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഇയാൾ പാർട്ടിക്കെത്തിയില്ലെന്ന് പറഞ്ഞ് അയാളുടെ അമ്മ മില്ലിയെ അറിയിച്ചതിനെ തുടർന്നായിരുന്നു അവർ ട്രാക്കറിലൂടെ ഭർത്താവിനെ തിരയുകയും കാമുകിക്കൊപ്പം ശയിക്കുന്നത് കാണാനിടയാവുകയും ചെയ്തത്.

തുടർന്ന് താൻ പ്രൈസ് അവിഹിത ബന്ധത്തിലേർപ്പെടുന്ന വീട്ടിലെത്തിയെന്നും ജനാലയിലൂടെ അവരുടെ വിക്രിയകൾ കണ്ട് ഞെട്ടിത്തരിച്ച് പോയെന്നും മില്ലി വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ലിൻകോളിൻഷെയറിലെ ഗ്രിംസ്ബിയിലുള്ള പ്രൈസും മില്ലിയും ഒരുമിച്ചാണ് താമസിക്കുന്നത്. മൂച്വൽ ഫ്രണ്ട്സുമാരിലൂടെ പരസ്പരം അടുത്ത ഇരുവരും ഒരു പാർട്ടിക്കിടെ ആയിരുന്നു ആദ്യമായി കണ്ട് മുട്ടി ഇഷ്ടപ്പെട്ടിരുന്നത്. ഇരുവർക്കും ഒരു നിമിഷം പോലും പരസ്പരം പിരിഞ്ഞിരിക്കാൻ ഇഷ്ടമില്ലാത്തതിനെ തുടർന്നായിരുന്നു പരസ്പരം സാന്നിധ്യം എപ്പോഴും ഉറപ്പാക്കാൻ ഫോണിൽ ട്രാക്കിങ് ഡിവൈസ് ഘടിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതിലൂടെ തെളിഞ്ഞ ചിത്രങ്ങൾ അവരെ വേർപിരിച്ചിരിക്കുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP