Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിങ്ങൾ ഒറ്റയ്ക്കല്ല എന്ന സന്ദേശവുമായി പ്രിൻസ് വില്യം ഫലസ്തീനിലും എത്തി; പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനൊപ്പം രാമല്ല ചുറ്റി സമാധാന സന്ദേശവും നൽകി ബ്രിട്ടീഷ് രാജകുമാരൻ

നിങ്ങൾ ഒറ്റയ്ക്കല്ല എന്ന സന്ദേശവുമായി പ്രിൻസ് വില്യം ഫലസ്തീനിലും എത്തി; പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനൊപ്പം രാമല്ല ചുറ്റി സമാധാന സന്ദേശവും നൽകി ബ്രിട്ടീഷ് രാജകുമാരൻ

സ്നേഹത്തിന്റെ സന്ദേശവുമായി വില്യം രാജകുമാരൻ ഫലസ്തീനിലെത്തി. കാലങ്ങളായി അനുഭവിച്ച് കൊണ്ടിരിക്കുന്ന കെടുതികളിൽ '' നിങ്ങൾ ഒറ്റയ്ക്കല്ല'' എന്ന സന്ദേശവുമായാണ് വില്യം എത്തിയിരിക്കുന്നത്. ഫലസ്തീനിയൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനൊപ്പം രാമല്ല ചുറ്റി സഞ്ചരിച്ച വില്യം സമാധാന സന്ദേശവും നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് രാജകുമാരൻ. വെസ്റ്റ് ബാങ്കിലേക്കുള്ള തന്റെ സന്ദർശനം വളരെ ശക്തമായ ഒന്നായിരുന്നുവെന്ന പ്രഖ്യാപനവും വില്യം നടത്തിയിട്ടുണ്ട്. ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ജനറലിൽ വച്ച് നടത്തിയ ഒരു പാർട്ടിക്കിടെയായിരുന്നു വില്യം സുപ്രധാനമായ പ്രഖ്യാപനങ്ങൾ നടത്തിയത്.

ഫലസ്തീനിയൻ ടെറിട്ടെറികളിലേക്ക് ആദ്യമായി തന്റെ ഔദ്യോഗിക സന്ദർശനം നടത്തിയതിന് ശേഷമാണ് വില്യം നിർണായകമായ പ്രസംഗം നടത്തിയിരിക്കുന്നത്. നിങ്ങളെ ഒരിക്കലും മറക്കില്ലെന്നും നിങ്ങളെ കാണാൻ സാധിച്ചതും കടുത്ത യാഥാർത്ഥ്യങ്ങൾ നിറഞ്ഞ അനുഭവകഥകൾ കേൾക്കാൻ സാധിച്ചതും വളരെ ശക്തമായ അനുഭവമായിരുന്നുവെന്നുമാണ് വില്യം വെളിപ്പെടുത്തിയിരിക്കുന്നത്. താൻ ഇവിടെയെത്തുകയും ഇവിടുത്തുകാർ നേരിടുന്ന വെല്ലുവിളികൾ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ഫലസ്തീൻകാരും ബ്രിട്ടീഷ് ജനതയും തമ്മിലുള്ള ബന്ധം സുദൃഢമാക്കാൻ സാധിക്കുമെന്നും വില്യം പ്രതീക്ഷ പ്രകടിപ്പിച്ചു.

അഭയാർത്ഥികൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന കടുത്ത യാഥാർത്ഥ്യങ്ങളെ താൻ മനസിലാക്കിയെന്നാണ് വില്യം പറയുന്നത്. വില്യം രാമല്ല ചുറ്റി സഞ്ചരിക്കുമ്പോൾ കടുത്ത സുരക്ഷയായിരുന്നു അദ്ദേഹത്തിന് ഏർപ്പെടുത്തിയിരുന്നത്. അബാസുമായി രാമല്ലയിൽ വച്ച് ചരിത്രപ്രാധാന്യമുള്ള ഹസ്തദാനം നൽകിയ ശേഷം നിർണായകമായ ചർച്ചകളും വില്യം നടത്തിയിരുന്നു. ഫലസ്തീൻ ഒക്യുപൈഡ് ടെറിട്ടെറികളിൽ സന്ദർശനം നടത്തുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജകുടുംബാംഗമെന്ന ബഹുമതിയും ഇതോടെ വില്യം നേടിയിരിക്കുകയാണ്.

തലേദിവസം ഇസ്രയേൽ പ്രസിഡന്റ് റ്യൂവെൻ റിവ് ലിനുമായും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ചർച്ച നടത്തിയ ശേഷമാണ് വില്യം ഫലസ്തീനിലെത്തിയിരിക്കുന്നതെന്നതും നിർണായകമാണ്. ഇരു രാജ്യങ്ങൾക്കും ഇടയ്ക്കുള്ള പ്രശ്നം പരിഹരിക്കാൻ സമാധാന ചർച്ചകൾക്ക് മുൻകൈ എടുക്കുമെന്ന വാഗ്ദാനവും വില്യം നൽകിയിരുന്നു. അടുത്ത പ്രാവശ്യം വില്യം സന്ദർശനം നടത്തുമ്പോഴേക്കും ഫലസ്തീൻ തീർത്തും സ്വതന്ത്രമായ ഒരു രാജ്യമായിത്തീരുമെന്ന പ്രതീക്ഷയും അബാസ് പ്രകടിപ്പിച്ചിരുന്നു.

ചൊവ്വാഴ്ച ടെൽ അവീവിലെ ബീച്ചിലെത്തിയ വില്യമിനെ വരവേൽക്കാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും നിരവധി സുന്ദരിമാർ മത്സരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP