Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏഴ് മിനുറ്റിനുള്ളിൽ 26,000 അടി താഴേയ്ക്ക് വീണു; ഓക്സിജൻ മാസ്‌കുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ മരണം കാത്ത് യാത്രക്കാർ; മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം ഒലിച്ച് നിരവധി പേർ; ഇന്നലെ ആകാശത്ത് നടന്ന ഒരു ദുരന്തത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ

ഏഴ് മിനുറ്റിനുള്ളിൽ 26,000 അടി താഴേയ്ക്ക് വീണു; ഓക്സിജൻ മാസ്‌കുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ മരണം കാത്ത് യാത്രക്കാർ; മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം ഒലിച്ച് നിരവധി പേർ; ഇന്നലെ ആകാശത്ത് നടന്ന ഒരു ദുരന്തത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും ക്രൊയേഷ്യയിലേക്ക് പറക്കുന്നതിനിടെ റിയാൻ എയർ വിമാനം ഏഴ് മിനുറ്റിനുള്ളിൽ 26,000 അടി താഴേയ്ക്ക് താഴ്ന്നത് കടുത്ത ആശങ്കയ്ക്കിടയാക്കി. ഈ സംഭവത്തെ തുടർന്ന് യാത്രക്കാർക്ക് ഓക്സിജൻ മാസ്‌കുകൾ വിതരണം ചെയ്തപ്പോൾ അവർ അക്ഷരാർത്ഥത്തിൽ മരണത്തെ മുമ്പിൽ കാണുകയായിരുന്നു. നിരവധി യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം ഒലിക്കുകയും ചെയ്തിരുന്നു. ഇന്നലെ ആകാശത്ത് നടന്ന ഒരു ദുരന്തത്തിന്റെ വിശദാംശങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. യാത്രക്കാർക്ക് ഈ വിധത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

വിമാനം പെട്ടെന്ന് താഴോട്ട് താഴ്ന്നതിനെ തുടർന്ന് കാബിൻ പ്രഷർ നഷ്ടപ്പെട്ടതാണ് യാത്രക്കാരുടെ ചെവിയിൽ നിന്നും മൂക്കിൽനിന്നും രക്തം വരാൻ കാരണമായിത്തീർന്നത്. ഫ്രാങ്ക് ഫർട്ടിൽ ഇറങ്ങിയ പാടെ നിരവധി പേർക്ക് ചികിത്സ നൽകുകയും ചെയ്തിരുന്നു. 33 പേരെയാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നത്. വിമാനം കുത്തനെ താഴോട്ട് നീങ്ങിയപ്പോൾ ചെവികൾ ഇപ്പോൾ പൊട്ടിപ്പോകുന്ന അവസ്ഥയിലായിരുന്നുവെന്നും തൽഫലമായി പെയിൻകില്ലറുകൾ കഴിക്കേണ്ടി വന്നുവെന്നും 21 വയയുള്ള കോനോർ ബ്രെന്നാൻ പറയുന്നത്.

ഫ്രാങ്ക് ഫർട്ടിൽ ഇറങ്ങിയ യാത്രക്കാർക്ക് അടുത്ത വിമാനത്തിനായി ഇന്ന് രാവിലെ വരെ കാത്തിരിക്കേണ്ടി വന്നുവെന്നും അവർക്ക് താമസസൗകര്യമേർപ്പെടുത്തുന്നതിൽ ചില അപര്യാപ്തകൾ ഉണ്ടായെന്നും എയർലൈൻ പറയുന്നു. ഫ്രാങ്ക്ഫർട്ടിലിറങ്ങിയ തങ്ങൾക്ക് പകരം വിമാനത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കിയില്ലെന്നും വിശ്രമിക്കാൻ പോലും സ്ഥലം ലഭിച്ചില്ലെന്നും ഈ വിമാനത്തിലുണ്ടായിരുന്ന സ്പാനിഷ് ജേർണലിസ്റ്റായ മിനർവ ഗാൽവാൻ പരാതിപ്പെടുന്നു. ഫ്ലൈറ്റ് എഫ്ആർ7312ലെ യാത്രക്കാർക്കാണീ ദുര്യോഗമുണ്ടായിരിക്കുന്നതെന്നും അവർ വിമാനത്തിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്തിരിക്കുന്നു.

വിമാനത്തിനുള്ളിലെ മർദത്തിന്റെ കുറവ് കാരണം വിമാനം ഫ്രാങ്ക് ഫർട്ടിലിറക്കേണ്ടി വന്നുവെന്നാണ് റിയാൻ വക്താവ് വിശദീകരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ സാധാരണ അനുവർത്തിക്കാറുള്ളത് പോലെ കാബിൻ ക്രൂ ഓക്സിജൻ മാസ്‌കുകൾ വിതരണം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. തുടർന്ന് വിമാനം സാധാരണ നിലയിലായിരുന്നു ലാൻഡ് ചെയ്തിരുന്നതെന്നും ചിലർക്ക് വൈദ്യസഹായം വേണ്ടി വന്നുവെന്നും വക്താവ് സ്ഥിരീകരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP