Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി കുറഞ്ഞത് 40 ദിവസം കൂടി 30 ഡിഗ്രിക്കുമുകളിൽ താപനില തുടർന്നേക്കും; ബ്രിട്ടൻ കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടുള്ള നാളുകളിലൂടെ

ഇനി കുറഞ്ഞത് 40 ദിവസം കൂടി 30 ഡിഗ്രിക്കുമുകളിൽ താപനില തുടർന്നേക്കും; ബ്രിട്ടൻ കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടുള്ള നാളുകളിലൂടെ

കാലാവസ്ഥയെക്കുറിച്ചുള്ള ചില വിശ്വാസങ്ങളുണ്ട്. അതിലൊന്നാണ് സെന്റ് സ്വിതേൺ ദിനത്തെക്കുറിച്ചുള്ളത്. സെന്റ് സ്വിതേൺ ദിനത്തിൽ മഴ പെയാതാൽ അടുത്ത നാൽപത് പകലും നാൽപ്പത് രാത്രിയും മഴപെയ്യുമെന്നാണ് വിശ്വാസം. ആ വിശ്വാസം ശരിയെങ്കിൽ ഇംഗ്ലണ്ടിനെയും വെയ്ൽസിനെയും കാത്തിരിക്കുന്നത് നാൽപ്പതുനാൾ നീളുന്ന വേനലാണ്. കാരണം, സെന്റ് സ്വിതേൺ ദിനമായ ജൂലൈ 15-ന് ഈ രണ്ട് ദേശങ്ങളിലും സൂര്യൻ കത്തിജ്വലിച്ചുനിന്നു. ഓഗസ്റ്റ് അവസാനം വരെയെങ്കിലും ഇപ്പോഴത്തേതുപോലെ ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിലയിരിത്തുന്നവരുമുണ്ട്.

ഇംഗ്ലണ്ടുകാർക്കും വെയ്ൽസുകാർക്കും ലഭിച്ച ഈ ഭാഗ്യം സ്‌കോട്ട്‌ലൻഡിലും നോർത്തേൺ അയർലൻഡിലുമുള്ളവർക്ക് പ്രതീക്ഷിക്കാനാവില്ല. അവിടെ ചെറിയ തോതിൽ പലയിടങ്ങളിലും മഴപെയ്തിരുന്നു. എന്നാൽ, ഇവിടെയും ഇനിയുള്ള നാൽപ്പത് ദിവസം മഴയായിരിക്കുമെന്ന് ആരും കരുതുന്നില്ല. ചൂടുള്ള കാലാവസ്ഥ ബ്രിട്ടനിലെമ്പാടും തുടരുമെന്നുതന്നെയാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.

30 ഡിഗ്രിയോളമാണ് ഇംഗ്ലണ്ടിലും വെയ്ൽസിലും പലയിടത്തും താപനില. ബിക്കിനിയണിഞ്ഞ് കടൽത്തീരത്ത് വെയിൽകായാനെത്തുന്നവരുടെ എണ്ണം ഓരോ വീക്കെൻഡിലും വൻതോതിൽ കൂടുകയാണ്. പാർക്കുകൾ പോലുള്ള തുറസ്സായ സ്ഥലങ്ങളിലും ധാരാളം സന്ദർശകരെത്തുന്നുണ്ട്. ചൂട് തുടരുന്നത് പലതരത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും വേനൽ ആസ്വദിക്കുന്നവരാണ് കൂടുതൽ പേരും.

എന്നാൽ, അടുത്തയാഴ്ചത്തേക്ക് കാലാവസ്ഥയിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസർ റേച്ചൽ വെസ്റ്റ് പറയുന്നു. ഇന്നലെ കൊടിയ വെയിലായിരുന്നെങ്കിൽ അടുത്തയാഴ്ച മഴ പെയ്‌തേക്കാനും സാധ്യതയുണ്ട്. സെന്റ് സ്വിതേൺ ദിനം എത്രത്തോളം ഫലിക്കുമെന്ന് പറയാനാവില്ല. അതിനേതെങ്കിലും തരത്തിൽ ശാസ്ത്രീയ അടിത്തറയുമില്ലെന്ന് റേച്ചൽ പറയുന്നു.

വേനൽ കടുത്തതോടെ ജല ഉപയോഗത്തിന് പലേടത്തും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നോർത്തേൺ അയർലൻഡിലെ പല പ്രദേശങ്ങളിലും ഹോസ്‌പൈപ്പ് ബാൻ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ, കൃഷിക്കും പൂന്തോട്ടം നനയ്ക്കാനും മറ്റും ഹോസ്‌പൈപ്പ് ഉപയോഗിക്കുന്നതിനുള്ള വിലക്കാണിത്. സമീപകാലത്തൊന്നും ബ്രിട്ടനിൽ ഹോസ്‌പൈപ്പ് ബാൻ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല.

ഹോസ്‌പൈപ്പ് ബാൻ നിലവിലുള്ള നോർത്തേൺ അയർലൻഡിലുള്ളവർക്ക് മഴ ആശ്വാസമായിട്ടുണ്ടാകുമെന്ന് റേച്ചൽ വെസ്റ്റ് പറഞ്ഞു. എന്നാൽ ലണ്ടനിലുള്‌ളവർക്ക് ഈ ഭാഗ്യമുണ്ടായില്ല. 30 ഡിഗ്രിക്കടുത്ത് ചൂടിലാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി അവരുടെ ജീവിതം. ഇന്നലെ നോവാക് ദ്യോക്കോവിച്ചും കെവിൻ ആൻഡേഴ്‌സണുമായി നടന്നത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വിംബിൾഡൺ ഫൈനലായിരുന്നുവെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

1976-നുശേഷമുള്ള ഏറ്റവുമുയർന്ന ചൂടൻ കാലാവസ്ഥയിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത്. 1976-ലെ വിംബിൾഡൺ ടൂർണമെന്റായിരുന്നു താപനിലയിൽ ഇതുവരെ മുന്നിൽ. അന്ന് സൗത്ത് വെസ്റ്റ് ലണ്ടനിലെ ശരാശരി ദിവസ താപനില 30.83 ഡിഗ്രി സെൽഷ്യസായിരുന്നു. ഒറ്റദിവസം ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 2015-ലെ വിംബിൾഡണിലാണ്. 35.7 ഡിഗ്രി സെൽഷ്യസായിരുന്നു അന്നത്തെ താപനില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP