Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രതിരോധമന്ത്രി കൂടി രാജി വച്ചപ്പോൾ തെരേസ മേയോട് നിസ്സഹകരിച്ച് രാജി വച്ചവർ 13 ആയി; അവസാന ഭേദഗതി പാസായത് വെറും മൂന്ന് വോട്ടിന്; ടോറി സർക്കാർ നേരിടുന്നത് വൻ പ്രതിസന്ധി

പ്രതിരോധമന്ത്രി കൂടി രാജി വച്ചപ്പോൾ തെരേസ മേയോട് നിസ്സഹകരിച്ച് രാജി വച്ചവർ 13 ആയി; അവസാന ഭേദഗതി പാസായത് വെറും മൂന്ന് വോട്ടിന്; ടോറി സർക്കാർ നേരിടുന്നത് വൻ പ്രതിസന്ധി

ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ ടോറി പാർട്ടിയിലും തെരേസ മെയ്‌ സർക്കാരിലും തുടരുന്ന അഭ്യന്തര കലഹം നാളുകൾ കഴിയുന്തോറും മൂർച്ഛിച്ച് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഈ വിഷയത്തിൽ തെരേസയുമായുള്ള അഭിപ്രായവ്യത്യാസം മൂലം പ്രതിരോധമന്ത്രിയും റിമെയിൻ പക്ഷക്കാരനുമായ ഗുട്ടോ ബെബ് കൂടി രാജി വച്ചിരിക്കുകയാണ്. ബ്രെക്സിറ്റ് കാര്യത്തിൽ യൂറോപ്യൻ വിരുദ്ധനിലപാടുകൾ അംഗീകരിക്കാൻ പ്രധാനമന്ത്രി തെരേസമെയ്‌ തയ്യാറായതിൽ പ്രതിഷേധിച്ചാണ് ബെബ് ഇന്നലെ രാജി വച്ചിരിക്കുന്നത്.

ഇതോടെ തെരേസയോട് നിസ്സഹകരിച്ച് രാജി വച്ചവർ 13 ആയിത്തീർന്നിരിക്കുകയാണ്. അവസാന ഭേദഗതി പാസായത് വെറും മൂന്ന് വോട്ടിനാണെന്നതും തെരേസക്ക് തിരിച്ചടിയായിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ ടോറി സർക്കാർ നേരിടുന്നത് വൻ പ്രതിസന്ധിയാണ്.ബ്രെക്സിറ്ററായ ജേക്കബ് റീസ്-മോഗ് കൊണ്ടുവന്ന ഒരു ബ്രെക്സിറ്റ് ഭേദഗതിയെ പ്രധാനമന്ത്രി പിന്തുണച്ചതിനെ തുടർന്നാണ് ബെബ് യൂറോപ്യൻ അനുകൂല ടോറി റിബലുകൾക്കൊപ്പം ചേർന്ന് ഈ ഭേദഗതിയെ എതിർത്ത് വോട്ട് ചെയ്യുകയും തന്റെ മന്ത്രിസ്ഥാനം പുല്ലുപോലെ വലിച്ചെറിയുകയും ചെയ്തിരിക്കുന്നത്.

കെൻക്ലാർക്ക്, ഡൊമിനിക് ഗ്രീവ്, നിക്കി മോർഗൻ, അന്റോയ്നെറ്റെ സാൻഡ്ബാച്ച്,ഡോ. സാറാ വോല്ലാസ്റ്റൻ എന്നിവരടക്കമുള്ള 13 യൂറോപ്യൻ യൂണിയൻ അനുകൂല ടോറി റിബലുകൾക്കൊപ്പം ചേർന്നാണ് ബെബ് ഏറ്റവും പുതിയ ഭേദഗതിയെ എതിർത്ത് വോട്ട് ചെയ്തിരിക്കുന്നത്. റഫറണ്ടത്തിന് മുന്നോടിയായി റിമെയിൻ പക്ഷത്ത് നിന്ന് ശക്തമായ പ്രചാരണം നടത്തിയ ആളാണ് ബെബ്. തെരേസ മെയ്‌ കഴിഞ്ഞ ദിവസം ചെക്കേർസ് കാബിനറ്റ് സമ്മിറ്റിൽ വച്ച് അവതരിപ്പിച്ച് പാസാക്കിയ പുതിയ ബ്രെക്സിറ്റ് ബ്ലൂ പ്രിന്റ് ടോറികൾക്കിടയിലെ കലാപം കാരണം ഇല്ലാതാകുന്നതിനെ പ്രതിരോധിക്കാൻ നിരാശാജനകമായ ശ്രമം നടത്തിയാണ് പാർലിമെന്റ് സമ്മർ അവധിക്കായി നേരത്തെ പിരിഞ്ഞിരിക്കുന്നത്.

യൂറോപ്യൻയൂണിയന് യുകെയിൽ നിന്നും നികുതികളും ഡ്യൂട്ടികളും പിരിക്കാമെന്ന് ബ്രെക്സിറ്റിന്റെ ഭാഗമായി യുകെ മുന്നോട്ട് വച്ച വാഗ്ദാനം പിൻവലിക്കണമെന്നായിരുന്നു മോഗ് മുന്നോട്ട് വച്ച ഭേദഗതി ആവശ്യപ്പെട്ടിരുന്നത്. മറ്റ് 27 യൂറോപ്യൻ അംഗരാജ്യങ്ങൾ ഇത്തരത്തിലുള്ള വാഗ്ദാനം ബ്രിട്ടന് നൽകാത്തിടത്തോളം കാലം ബ്രിട്ടനും ഇത്തരം വാഗ്ദാനം നൽകേണ്ടെന്നായിരുന്നു മോഗ് ഭേദഗതി നിർദ്ദേശിച്ച് ആവശ്യപ്പെട്ടിരുന്നത്. ഇതിന് തെരേസ വഴങ്ങാൻ തയ്യാറായതാണ് പ്രതിരോധ മന്ത്രിയുടെ രാജിക്ക് വഴിയൊരുക്കിയത്. ഇതിന് മുമ്പ് തെരേസയുടെ ചെക്കേർസ് പ്ലാനിൽ പ്രതിഷേധിച്ച് ലീവ് ക്യാമ്പുകാരായ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ്, ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ , തുടങ്ങിയ പ്രമുഖ കാബിനറ്റ് മന്ത്രിമാരടക്കം ബ്രെക്സിറ്റ് പക്ഷത്തായിരുന്നു രാജികളുടെ പരമ്പര അരങ്ങേറിയിരുന്നത്.

കടുത്ത ബ്രെക്സിറ്റിൽ നിന്നും പിന്മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പറഞ്ഞ് ഞായറാഴ്ച ടോറി എംപി സ്‌കോട്ട് മാൻ തന്റെ ജൂനിയർ മിനിസ്റ്റീരിയൽ എയ്ഡ് സ്ഥാനം രാജി വച്ചിരുന്നു. ഇതിന് പുറമെ മുൻ എഡ്യുക്കേഷൻ സെക്രട്ടറി ജസ്റ്റിൻ ഗ്രീനിങ് അടക്കം റിമെയിൻ പക്ഷത്തുള്ള പത്ത് ടോറി നേതാക്കൾ ബ്രെക്സിറ്റ് വിഷയത്തിൽ രണ്ടാമത് റഫറണ്ടം നടത്തണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വരുകയും ചെയ്തിരുന്നു.ഇതിനിടെ മൃദുബ്രെക്സിറ്റ് നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ബ്രെക്സിറ്റ് പക്ഷത്തുള്ള നിരവധി എംപിമാർ യോജിച്ച് തെരേസ ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനും നീക്കം നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP