Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റയുടുപ്പ് ധരിച്ച് പരസ്പരം ചേർത്ത് പിടിച്ച് പാരീസ് തെരുവിലൂടെ അവർ നടന്നു; 19കാരിയായ ഒബാമയുടെ മകൾക്കും കാമുകനും പിന്നാലെ ക്യാമറക്കണ്ണുകളുമായി പാപ്പരാസികൾ

ഒറ്റയുടുപ്പ് ധരിച്ച് പരസ്പരം ചേർത്ത് പിടിച്ച് പാരീസ് തെരുവിലൂടെ അവർ നടന്നു; 19കാരിയായ ഒബാമയുടെ മകൾക്കും കാമുകനും പിന്നാലെ ക്യാമറക്കണ്ണുകളുമായി പാപ്പരാസികൾ

വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ മൂത്ത മകൾ മലിയ ഒബാമ എന്നും വിവാദങ്ങളുടെ തോഴിയാണ്. പാരീസ് തെരുവിലൂടെ ഒറ്റയുടുപ്പ് മാത്രം ധരിച്ച് കാമുകനെ ചേർത്ത് പിടിച്ച് 19കാരിയായ മലിയ നടക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ഏറ്റവും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത് കൂസലില്ലാതെ നടന്ന് നീങ്ങുന്ന മലിയക്കും കാമുകനും പിന്നാലെ ക്യാമറക്കണ്ണുകളുമായി പാപ്പരാസികൾ പിന്തുടരുകയും ചെയ്തിരുന്നു. പാരീസിൽ വീക്കെൻഡ് ചെലവഴിക്കാനെത്തിയപ്പോഴായിരുന്നു മലിയയും കാമുകനും തെരുവിൽ അടിച്ച് പൊളിച്ച് നടന്ന് നീങ്ങിയിരുന്നത്.

ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു തന്റെ കാമുകൻ റോറി ഫർകുഹാർസന്റെ കൈ ചേർത്ത് പിടിച്ച് മലിയ പാരീസിലൂടെ കറങ്ങിയത്. താൻ സാധാരണ ധരിക്കാറുള്ള മിനി-ഡ്രസും ബൂട്ട്സുമിട്ടായിരുന്നു മലിയ വിലസി നടന്നിരുന്നത്. തുടർന്ന് ഹോട്ടലിലേക്ക് വന്ന് വസ്ത്രം മാറി മലിയ സീ ബേയിലേക്ക് പോവുകയും ചെയ്തിരുന്നു. ബിഗ് കൺസർട്ടിലെത്തിയ മലിയയും റോറിയും മലിയയുടെ അമ്മ മിഷെൽ ഒബാമ, സഹോദരി സാഷ, സുഹൃത്തുക്കൾ,എന്നിവരുമായി ഒന്നിച്ചിരുന്നു. സ്റ്റാൻഡ് ഡെ പാരീസിലാണ് ഈ കൺസർട്ട് ഞായറാഴ്ച നടന്നത്.

ഇവിടെ വച്ച് മലിയ രണ്ട് സുഹൃത്തുക്കളോട് സംസാരിക്കുന്നതും റോറി സ്റ്റേജിലേക്ക് നോക്കി നിൽക്കുന്നതുമായ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. തന്റെ രണ്ട് മക്കളെയും ഒന്നിച്ച് കിട്ടിയ സന്തോഷത്തിൽ മിഷെൽ വളരെ ഉല്ലാസവതിയായിട്ടായിരുന്നു കാണപ്പെട്ടിരുന്നത്.ഒബാമ കുടുംബം എല്ലാ ഓഗസ്റ്റിലും മാർത്താസ് വൈൻ യാർഡിൽ ഒഴിവ് കാലം ചെലവിടാൻ പോകാറുണ്ട്. കഴിഞ്ഞ വർഷം കോളജിലേക്ക് പോകുന്ന തിരക്കായതിനാൽ ഈ യാത്ര ആസ്വദിക്കാൻ മലിയക്ക് നേരാം വണ്ണം സാധിച്ചിരുന്നില്ല. അതിനാൽ ഈ വർഷം വെക്കേഷൻ ആരംഭിച്ചതിന് ശേഷമുള്ള ഈ യാത്ര മലിയ നന്നായി ആസ്വദിക്കുന്നുണ്ട്. കൂടെ കാമുകനായ റോറിയുള്ളത് അവളുടെ ആഹ്ലാദം ഇരട്ടിയാക്കുന്നുമുണ്ട്.

മലിയ എന്നും വിവാദങ്ങളുടെ തോഴിയായി വാർത്തകളിൽ നിറയാറുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ഹാവാർഡ്-യാലെ ഫുട്‌ബോൾ മത്സരം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഈ 19കാരി എല്ലാം മറന്ന് റോറി ഫർകുഹാർസൻ എന്ന 19കാരനെ പരസ്യമായി ചുംബിച്ചത് വൻ വിവാദമായിരുന്നു. അതിന് മുമ്പ് കഴിഞ്ഞ വർഷം ജൂണിൽ ഷിക്കാഗോയിലെ ലോല്ലപലൂസ മ്യൂസിക് ഫെസ്റ്റിവലിൽ വച്ച് മുൻ മലിയ ഒബാമ അർധരാത്രിയിൽ റോഡിൽ വീണുരുണ്ട് ആടിത്തിമർക്കുന്ന വീഡിയോയും വൈറലായിരുന്നു.

2016ൽ ഈ ഫെസ്റ്റിവലിനെത്തിയ മലിയ റേപ്പർ ബ്രൈസൻ ടില്ലെറുടെ മ്യൂസിക്കിനൊപ്പം ഇതു പോലെ ചുവട് വച്ച് മാധ്യമങ്ങളിൽ താരമായിരുന്നു. അന്ന് തന്നെ മലിയ മരിജുവാന വലിക്കുന്നതാണെന്ന് സംശയിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതും വൻ വിമർശനങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP