Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇമിഗ്രേഷൻ തട്ടിപ്പിന് അറസ്റ്റിലായത് മൂന്ന് ജഡ്ജിമാരും ഒരു ബാരിസ്റ്ററും രണ്ട് സോളിസിറ്റർമാരും; വംശീയ വിദ്വേഷം എന്ന് ആരോപിച്ച് ആറുപേരും കോടതിയിൽ

ഇമിഗ്രേഷൻ തട്ടിപ്പിന് അറസ്റ്റിലായത് മൂന്ന് ജഡ്ജിമാരും ഒരു ബാരിസ്റ്ററും രണ്ട് സോളിസിറ്റർമാരും; വംശീയ വിദ്വേഷം എന്ന് ആരോപിച്ച് ആറുപേരും കോടതിയിൽ

ലീഗൽ എയ്ഡ് സിസ്റ്റത്തിൽ നിന്നും 12.6 മില്യൺ പൗണ്ട് അടിച്ചെടുക്കുന്നതിനായി ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് മൂന്ന് ജഡ്ജിമാരും ഒരു ബാരിസ്റ്ററും രണ്ട് സോളിസിറ്റർമാരും യുകെയിൽ അറസ്റ്റിലായി. എന്നാൽ തങ്ങളെ വംശീയ വിദ്വേഷത്തിന് ബലിയാടുകളാക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച് ആറു പേരും നീതി തേടി കോടതി കയറിയിട്ടുമുണ്ട്. പാർട്ട്-ടൈം ഇമിഗ്രേഷൻ ജഡ്ജുമാരായ കരീന മാസിയൽ, റാസിബ് ഗാഫർ എന്നിവരും പാർട്ട്-ടൈം സിവിൽ ജഡ്ജായ റാസി ഷായുമാണ് 12.6 മില്യൺ പൗണ്ട് ലഭിക്കുന്നതിനായി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് അറസ്റ്റിലായിരിക്കുന്ന ജഡ്ജുമാർ.

ലീഗൽ ക്ലാർക്ക് ഗസ്സി ഖാൻ,ബാരിസ്റ്റർ ഷാഹിദ് റാഷിദ് , സോളിസിറ്റർമാരായ ജോസപ് അമേയാ-കൈരെമെഹ് , അസർ ഖാൻ, ലോയ്ഡ് മൂഡി, സാമിറ ബഷീർ എന്നിവർക്ക് മേലും കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഈ കേസ് വംശീയവിദ്വേഷം നിറഞ്ഞ വേട്ടയാടലാണെന്നാണ് ഇന്നലെ ഇതുമായി ബന്ധപ്പെട്ട് നടന്ന വിചാരണക്കിടെ ഗസ്സി ഖാൻ എഴുന്നേറ്റ് നിന്ന് ആരോപിച്ചിരിക്കുന്നത്.മാസിയൽ(46),ഗാഫർ (48) ഇരുവരും സൗത്ത് വുഡ്ഫോർഡുകാരാണ്. ഷാ വിൻഡ്സർ സ്വദേശിയും അമേയ (67)ക്രോയ്ഡോണിലുമാണ് .തങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്ന ഗൂഢാലോചന കുറ്റ ഇവർ ശക്തമായി നിഷേധിച്ചിട്ടുണ്ട്.

തെറ്റായ പ്രതിനിധീകരണ കുറ്റത്തിന്റെ ഒരുകൗണ്ടായിരുന്നു ഇവരുടെമേൽ ചുമത്തിയിരുന്നത്. ഇതേ കുറ്റത്തിന്റെ മൂന്ന് കൗണ്ടുകൾ ചുമത്തപ്പെട്ട ഐസിൽ വർത്തിലെ ഗസ്സിഖാൻ(49),, ലാൻഗ്ലെയിലെ റാഷിദ്(57), എന്നിവരും കുറ്റം നിഷേധിച്ചിട്ടുണ്ട്. മിഡിൽ സെക്സിലെ അസർ ഖാനും സറെയിലെ മൂഡിയും സ്ലൗഗിലെ ബഷീറും കുറ്റം ചെയ്തിട്ടില്ലെന്നാണ് തറപ്പിച്ച് പറയുന്നത്. ഒമ്പത് പേർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവരോട് ഓഗസ്റ്റ് 14ന് സൗത്ത് വാർക്ക് ക്രൗൺ കോടതിയിൽ നടക്കുന്ന വിചാരണയിൽ ഹാജരാകുന്നതിനാണ് ഉത്തരവിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP