Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോപ്പിലേക്ക് പുറപ്പെട്ട കപ്പൽ തടഞ്ഞ് ആളുകളെ ഒഴിപ്പിച്ച് ലിബിയ; ഇറങ്ങാൻ വിസമ്മതിച്ച് രണ്ട് സ്ത്രീകളെയും കുട്ടിയെയും കപ്പൽ തകർത്ത് മുക്കി;ഒരു സ്ത്രീ രക്ഷപ്പെട്ടത് അവശിഷ്ടത്തിൽ തൂങ്ങിക്കിടന്ന്; ലോകത്തെ കരയിപ്പിക്കാൻ ഇതാ വീണ്ടും ചില ചിത്രങ്ങൾ

യൂറോപ്പിലേക്ക് പുറപ്പെട്ട കപ്പൽ തടഞ്ഞ് ആളുകളെ ഒഴിപ്പിച്ച് ലിബിയ; ഇറങ്ങാൻ വിസമ്മതിച്ച് രണ്ട് സ്ത്രീകളെയും കുട്ടിയെയും കപ്പൽ തകർത്ത് മുക്കി;ഒരു സ്ത്രീ രക്ഷപ്പെട്ടത് അവശിഷ്ടത്തിൽ തൂങ്ങിക്കിടന്ന്; ലോകത്തെ കരയിപ്പിക്കാൻ ഇതാ വീണ്ടും ചില ചിത്രങ്ങൾ

ല്ലൊരു ജീവിതം കൊതിച്ച് യൂറോപ്പിലേക്ക് പുറപ്പെട്ട കപ്പലിൽ കയറിയ ആളുകളെ ലിബിയൻ കോസ്റ്റ് ഗാർഡ് തിങ്കളാഴ്ച പിടിച്ചിറക്കിയെന്ന് റിപ്പോർട്ട്. ഈ കപ്പലിൽ നിന്നും ഇറങ്ങാൻ വിസമ്മതിച്ച രണ്ട് സ്ത്രീകളെയും കുട്ടിയെയും കപ്പൽ തകർത്ത് കോസ്റ്റ് ഗാർഡ് മുക്കിയെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് ഒരു സ്ത്രീയും കുട്ടിയും മരിക്കുകയും രണ്ടാമത്തെ സ്ത്രീ തകർന്ന കപ്പലിന്റെ അവശിഷ്ടത്തിൽ തൂങ്ങിക്കിടന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയുമായിരുന്നു. ലോകത്തെ കരയിപ്പിക്കാൻ വീണ്ടും ഇതാ ചില ചിത്രങ്ങൾ ഇത്തരത്തിൽ പുറത്ത് വന്നിരിക്കുകയാണ്. മെഡിറ്ററേനിയൽ കടലിലാണീ ദുരന്തമുണ്ടായിരിക്കുന്നത്.

കപ്പിലിൽ നിന്നുള്ള ഒരു ടേബിളിന് മുകളിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കാണപ്പെട്ടിരിക്കുന്നത്. ട്വിറ്ററിൽ ഈ ഫോട്ടോകൾ പുറത്ത് വിട്ടിരിക്കുന്നത് ബാർസലോണ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോൺ-ഗവൺമെന്റൽ ഓർഗനൈസേഷനായ പ്രൊ ആക്ടിവ് ഓപ്പൺ ആംസാണ്. യൂറോപ്പിലേക്ക് പുറപ്പെട്ടിരുന്ന 158 കുടിയേറ്റക്കാരെ കടലിൽ നിന്നും തിങ്കളാഴ്ച തങ്ങൾ രക്ഷപ്പെടുത്തിയെന്നാണ് ലിബിയൻ കോസ്റ്റ് ഗാർഡ് മാരിടൈം റെസ്‌ക്യൂ കോ-ഓർഡിനേഷന് അയച്ചിരിക്കുന്ന സന്ദേശത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും കപ്പലിൽ അവശേഷിച്ചിരുന്നുവെന്ന കാര്യം കോസ്റ്റ്ഗാർഡ് മറച്ച് വയ്ക്കുകയായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. രണ്ട് സ്ത്രീകളും കുട്ടിയും പട്രോൾ ബോട്ടുകളിലേക്ക് കയറി ലിബിയയിലേക്ക് തിരിച്ച് വരാൻ വിസമ്മതിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് കുടിയേറ്റക്കാർ കയറിയ കപ്പൽ മനഃപൂർവം മുക്കിക്കളയുകയായിരുന്നുവെന്നാണ് പ്രോആക്ടിവ ഓപ്പൺ ആംസ് തറപ്പിച്ച് പറയുന്നത്. തങ്ങൾ മൂന്ന് പേരെയും കടലിൽ കണ്ടെത്തുമ്പോൾ ഒരു സ്ത്രീയും കുട്ടിയും മരിച്ചിരുന്നുവെന്നും രണ്ടാമത്തെസ്ത്രീ ജീവനോടെ ശേഷിച്ചിരുന്നുവെന്നുമാണ് പ്രോആക്ടിവ സ്ഥാപകനായ ഓസ്‌കർ കാംപ്സ് വെളിപ്പെടുത്തുന്നത്.

ഈ മൂന്ന് പേരെയും മെഡിറ്ററേനിയൽ കടലിൽ ഉപേക്ഷിച്ച് പോയ ലിബിയൻ കോസ്റ്റ് ഗാർഡിനെ കടുത്ത ഭാഷയിലാണ് മൈഗ്രന്റ് എയ്ഡ് ഗ്രൂപ്പായ പ്രോആക്ടിവ കുറ്റപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തങ്ങൾ നടത്തിയ പരിശോധനയിൽ ലിബിയൻ തീരത്ത് നിന്നും 80 നോട്ടിക്കൽ മൈൽ വരുന്ന കടൽഭാഗത്താണ് മൃതദേഹങ്ങളും സ്ത്രീയെയും കണ്ടെത്തിയതെന്നാണ് പ്രോആക്ടിവ വെളിപ്പെടുത്തുന്നത് . ഇവരെ രക്ഷിക്കുന്നതിൽ ലിബിയൻ കോസ്റ്റ് ഗാർഡിന് പുറമെ സമീപത്ത് കൂടെ കടന്ന് പോയിരുന്ന ഒരു മെർച്ചന്റ് കപ്പലും താൽപര്യം പ്രകടിപ്പിച്ചില്ലെന്നും പ്രോആക്ടിവ കുറ്റപ്പെടുത്തുന്നു.

കടലിൽ നിന്നുംതലനാരിഴയ്ക്ക് മരണത്തിൽ നിന്നും രക്ഷപ്പെട്ട സ്ത്രീയുടെ പേര് ജോസഫൈൻ എന്നാണ്. ഇവർ യഥാർത്ഥത്തിൽ കാമറൂൺ സ്വദേശിയാണ്. 34 സ്ത്രീകളും ഒമ്പത്കുട്ടികളുമടങ്ങുന്ന 158 പേർ വരുന്ന കുടിയേറ്റക്കാരുടെ സംഘം കയറി യ കപ്പൽ തങ്ങൾ തിങ്കളാഴ്ച വെസ്റ്റേൺടൗണായ ഖോംസിൽ നിന്നടുത്തുള്ള കടൽഭാഗത്ത് തടയുകയും അതിലെ യാത്രക്കാരെ പട്രോൾ ബോട്ടുകളിൽ കയറ്റി ലിബിയയിലേക്ക് തിരിച്ചെത്തിക്കുകയുമായിരുന്നുവെന്നാണ് ലിബിയൻ കോസ്റ്റ്ഗാർഡ് വക്താവായ അയൂബ് ഗസ്സിം പറയുന്നത്. ഇവർക്ക് അത്യാവശ്യ സഹായങ്ങളും വൈദ്യസേവനങ്ങളും നൽകിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP