Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

ഇന്ത്യയിൽ ജനിച്ച നോബൽ പ്രൈസ് ജേതാവായ റുഡ്യാർഡ് ക്ലിപ്പിങ് വർണവെറിയനും ഫ്യൂഡൽ മനസ്ഥിതിക്കാരനുമായിരുന്നോ..? മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ചുവരിൽ നിന്നും ക്ലിപ്പിങ് കവിത മായ്ച് ഏഷ്യൻ വംശജരായ വിദ്യാർത്ഥി നേതാക്കൾ

ഇന്ത്യയിൽ ജനിച്ച നോബൽ പ്രൈസ് ജേതാവായ റുഡ്യാർഡ് ക്ലിപ്പിങ് വർണവെറിയനും ഫ്യൂഡൽ മനസ്ഥിതിക്കാരനുമായിരുന്നോ..? മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ചുവരിൽ നിന്നും ക്ലിപ്പിങ് കവിത മായ്ച് ഏഷ്യൻ വംശജരായ വിദ്യാർത്ഥി നേതാക്കൾ

ലണ്ടൻ: ലോകമാകമാനമുള്ള കുട്ടികളുടെ ഇഷ്ടകൃതിയായ ജംഗിൾ ബുക്ക് എഴുതിയ ആളെന്ന നിലയിൽ റുഡ്യാർഡ് ക്ലിപ്പിംഗിന് ആഗോളതലത്തിൽ പ്രശസ്തിയേറെയുണ്ട്. എന്നാൽ ഇന്ത്യയിൽ ജനിച്ച നോബൽ പ്രൈസ് ജേതാവായ അദ്ദേഹം വർണവെറിയനും ഫ്യൂഡൽ മനസ്ഥിതിക്കാരനുമായിരുന്നുവെന്നാണ് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലി െഏഷ്യൻ വംശജരായ ചില വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഇതിന്റെ പേരിൽ യൂണിവേഴ്സിറ്റിയിലെ ചുവരിൽ നിന്നും ക്ലിപ്പിങ് കവിത മായ്ക്കാനും ഏഷ്യൻ വംശജരായ വിദ്യാർത്ഥി നേതാക്കൾ ധൈര്യം കാട്ടിയിരിക്കുകയാണ്.

യൂണിവേഴ്സിറ്റിയുടെ ചുവരിലുണ്ടായിരുന്നു ക്ലിപ്പിംഗിന്റെ ' ഈഫ്' എന്ന കവിതയാണ് വിദ്യാർത്ഥികൾ പെയിന്റടിച്ച് താറുമാറാക്കിയിരിക്കുന്നത്. സ്വാതന്ത്യം, മനുഷ്യാവകാശങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയവയ്ക്ക് എതിരായിരുന്നു ക്ലിംപ്പിംഗെന്നും അതിനാൽ ഈ കവിത ഇവിടെ പ്രദർശിപ്പിക്കാൻ പാടില്ലെന്നുമാണ് ഏഷ്യൻവിദ്യാർത്ഥികളുടെ വാദം. ക്ലിപ്പിംഗിന്റെ പ്രശസ്ത കൃതികളെ പ്രമോട്ട് ചെയ്യാൻ തീരെ ഉപകരിക്കാത്ത കവിതയാണിതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

അടുത്തിടെ പുതുക്കിപ്പണിഞ്ഞ സ്റ്റുഡന്റ് യൂണിയൻ ബിൽഡിംഗിൽ ക്ലിപ്പിംഗിന്റെ കവിത പെയിന്റ് ചെയ്ത് ചിത്രീകരിച്ചത് വിദ്യാർത്ഥികളോട് അഭിപ്രായമാരായാതെയാണെന്നും വർണവെറിയനായ ഒരു കവിയുടെ കവിത പലതരത്തിലുള്ള കുട്ടികൾ പഠിക്കുന്ന ഈ യൂണിവേഴ്സിറ്റിക്ക് ഭൂഷണമല്ലെന്നുമാണ് യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റുഡന്റ് യൂണിയന്റെ ലിബറേഷൻ ആൻഡ് ആക്സസ് ഓഫീസറായ സാറാ ഖാൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

' ദി വൈറ്റ് മാൻസ് ബർഡൻ' എന്ന വർണവെറി തുളുമ്പുന്ന കവിതയുടെ സ്രഷ്ടാവാണ് ക്ലിപ്പിംഗെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിഭരണത്തെ ന്യായീകരിക്കുന്ന നിരവധി കൃതികളുടെ കർത്താവെന്ന നിലയിലും ക്ലിംപ്പിംഗിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നും ഖാൻ എടുത്ത് കാട്ടുന്നു. കൂടാതെ ക്ലിപ്പിങ് വർണത്തിന്റെ അടിസ്ഥാനത്തിൽ കറുത്തവരോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതിനെ അനുകൂലിച്ചിരുന്നുവെന്നും സാറാ ഖാൻ ആരോപിക്കുന്നു.

പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും വർണവെറിക്കെതിരായി പോരാടിയ സൗത്ത് ആഫ്രിക്കൻ ആക്ടിവിസ്റ്റുമായ സ്റ്റീവ് ബിക്കോയുടെ ആദർശങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന തങ്ങളുടെ സ്റ്റുഡന്റ് യൂണിയന്റെ ബിൽഡിംഗിൽ ക്ലിപ്പിംഗിന്റെ കവിത തീർത്തും അനുചിതമാണെന്നും ഈ വിദ്യാർത്ഥികൾ നിലപാട് വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP