Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

13 കൊല്ലം മുമ്പ് മുങ്ങിയ കപ്പലിൽ നിന്നും ദക്ഷിണ കൊറിയൻ പര്യവേഷകർ കണ്ടെത്തിയത് 13000 കോടി ഡോളർ വിലയുള്ള സ്വർണങ്ങളും വജ്രങ്ങളും; ജപ്പാൻ-റഷ്യൻ യുദ്ധസമയത്ത് മുങ്ങിയ കപ്പലിലെ സ്വർണം അവകാശപ്പെട്ട് റഷ്യ; പല രാജ്യങ്ങളിലെയും ആകെ സ്വർണ സമ്പാദ്യത്തെ മറികടക്കുന്ന നിധിശേഖരം ചർച്ചയാകുമ്പോൾ

13 കൊല്ലം മുമ്പ് മുങ്ങിയ കപ്പലിൽ നിന്നും ദക്ഷിണ കൊറിയൻ പര്യവേഷകർ കണ്ടെത്തിയത് 13000 കോടി ഡോളർ വിലയുള്ള സ്വർണങ്ങളും വജ്രങ്ങളും; ജപ്പാൻ-റഷ്യൻ യുദ്ധസമയത്ത് മുങ്ങിയ കപ്പലിലെ സ്വർണം അവകാശപ്പെട്ട് റഷ്യ; പല രാജ്യങ്ങളിലെയും ആകെ സ്വർണ സമ്പാദ്യത്തെ മറികടക്കുന്ന നിധിശേഖരം ചർച്ചയാകുമ്പോൾ

ടോക്കിയോ: 1905ൽ ജപ്പാൻ-റഷ്യൻ യുദ്ധസമയത്ത് ഉല്യൂൻഗ്ഡോ ദ്വീപിൽ നിന്നുമകലെയുള്ള കടൽ ഭാഗത്ത് മുങ്ങിപ്പോയ റഷ്യൻ പടക്കപ്പലായ ഡിമിത്രി ഡോൻസ്‌കോയുടെ അവശിഷ്ടങ്ങൾ 113 വർഷങ്ങൾക്ക് ശേഷം ദക്ഷിണ കൊറിയൻ സാൽവേജ് ടീം കണ്ടെത്തി. ഈ കപ്പലിൽ നിന്നും ദക്ഷിണ കൊറിയൻ പര്യവേഷകർ കണ്ടെത്തിയത് 13000 കോടി ഡോളർ വിലയുള്ള സ്വർണങ്ങളും വജ്രങ്ങളുമാണ്. എന്നാൽ ഈ കപ്പലിലെ വൻ നിധി ശേഖരം അവകാശപ്പെട്ട് റഷ്യ രംഗത്തെത്തിയിട്ടുമുണ്ട്. പല രാജ്യങ്ങളിലെയും ആകെ സ്വർണ സമ്പാദ്യത്തെ മറികടക്കുന്ന നിധിശേഖരത്തെ പറ്റിയുള്ള ചർച്ച ലോകം ഏറ്റെടുത്തിരിക്കുകയാണ്.

ഈ കപ്പലിലെ മൊത്തം സമ്പാദ്യം റഷ്യക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അതിനാൽ അത് ഉടൻ മോസ്‌കോയിലേക്ക് എത്തിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കാംപയിൻ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുമുണ്ട്. റഷ്യക്ക് വേണ്ടി യുദ്ധങ്ങളിൽ മരിച്ചവരുടെ സ്മരണക്കായുള്ള ഗ്രൂപ്പായ റഷ്യൻ പബ്ലിക്ക് മൂവ്മെന്റിലെ യരോസാൽവ് ലിവാൻസ്‌കിയാണ് ഈ ആവശ്യം ഉന്നയിച്ച് ശക്തമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇപ്പോൽ കടലിന്റെ ആഴങ്ങളിൽ നിന്നും കണ്ടെത്തിയിരിക്കുന്ന കപ്പൽ റഷ്യയെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത സമ്പാദ്യമാണെന്നാണ് ഈസ്റ്റേൺ റഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാൽവേജ് ഗ്രൂപ്പിന്റെ തലവൻ കൂടിയായ ലിവാൻസ്‌കി അവകാശപ്പെടുന്നത്. ഇത് റഷ്യയുടെ വീരോദാത്തമായ ഭൂതകാലത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

ദക്ഷിണ കൊറിയയിലെ സാൽവേജ് സ്ഥാപനമായ ഷിനിൽ ഗ്രൂപ്പിലെ ഡൈവർമാർ വർഷങ്ങളായി ഈ കപ്പൽ കണ്ടെത്തുന്നതിനായി തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. സമുദ്രത്തിൽ 1400 അടി അഥവാ 434 മീറ്റർ താഴ്ചയിലാണീ കപ്പൽ ഇക്കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയിരിക്കുന്ന അവശിഷ്ടങ്ങൾ ഡോൻസ്‌കോയുടെത് ആകാൻ സാധ്യതയേറെയാണെന്നാണ് ഈ ടീമിലെ അംഗങ്ങൾ തുടക്കത്തിൽ സാക്ഷ്യപ്പെടുത്തിയിരുന്നത്. ഇതിന് മൂന്ന് സെയിൽസുകളുണ്ടെന്നും രണ്ട് ചിമ്മിനി സ്ട്രാക്സുകളുണ്ടെന്നും കാറ്റുപയോഗിച്ചും കൽക്കരി ഉപയോഗിച്ചും പ്രവർത്തിക്കാൻ സാധിക്കുമെന്നും ഡൈവർമാർ വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് നടന്ന വിശദമായ പരിശോധനയിൽ ഈ അവശിഷ്ടത്തിന് മേൽ നിന്നും ഡോൻസ്‌കോയ് എന്ന പേര് കണ്ടെത്തുകയും ഇത് ആ കപ്പലിന്റെ അവശിഷ്ടം തന്നെയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കാലങ്ങളായി കടലിൽ കഴിയുന്നതിനാൽ കപ്പലിന്റെ അവശിഷ്ടത്തിന്റെ സ്ഥിതി ദയനീയമാണെന്നും മുകളിലത്തെ വുഡൻ ഡക്ക് ശക്തമായി നിലകൊള്ളുന്നുവെന്നും ഡൈവർമാർ വെളിപ്പെടുത്തുന്നു. കപ്പലിന്റെ ഹളിന്റെ പുറം കവചം മോശപ്പെട്ട അവസ്ഥയിലാണെന്നും ഇത് ഭാഗികമായി പിളർന്നിരിക്കുന്നുവെന്നും എന്നാൽ മുകളിലെ വുഡൻ ഡക്കിന് കാര്യമായ കുഴപ്പമൊന്നുമില്ലെന്നും ഇത് സംബന്ധിച്ച ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP